LogoLoginKerala

മോട്ടോർ വാഹന വകുപ്പ് എഴുത്ത് നിര്‍ത്തി; നിയമ ലംഘകര്‍ക്ക് ഇനി മുതൽ ഡിജിറ്റല്‍ പിഴ

സംസ്ഥാനത്തെ ഗതാഗത നിയമലംഘനങ്ങൾക്ക് കേന്ദ്ര ഉപരിതല ഗതാഗതവകുപ്പിന്റെ സോഫ്റ്റ്വെയർ ‘വാഹൻ സാരഥി’ ഉപയോഗിക്കാനും സോഫ്റ്റ്വയർ വഴി ഓൺലൈൻ പിഴ ചുമത്താനും മോട്ടോർ വാഹന വകുപ്പിന് അനുമതി നൽകി സർക്കാർ ഉത്തരവ് പുറത്തിറങ്ങി. ‘വാഹൻ സാരഥി’ സോഫ്റ്റ്വയർ ഉപയോഗിച്ചു തുടങ്ങിയിട്ട് ഒരുവർഷത്തിൽ കൂടുതൽ ആയെങ്കിലും ഉത്തരവിന്റെ പിൻബലമില്ലായിരുന്നു. ഗതാഗതനിയമലംഘനങ്ങൾക്ക് ഇ-ചെലാൻ വഴി ഓൺലൈൻ പിഴ ചുമത്താനും ഇ-കോടതി വഴി കേസ് തീർപ്പാക്കാനും കഴിയുന്നുണ്ട്. സർക്കാർ ഉത്തരവ് ഇറങ്ങിയതോടെ മോട്ടോർ വാഹന വകുപ്പിന്റെ നടപടിക്ക് ഇനിമുതൽ നിയമസാധുത ലഭിക്കും. തുടർച്ചയായി …
 

സംസ്ഥാനത്തെ ഗതാഗത നിയമലംഘനങ്ങൾക്ക് കേന്ദ്ര ഉപരിതല ഗതാഗതവകുപ്പിന്റെ സോഫ്റ്റ്‌വെയർ ‘വാഹൻ സാരഥി’ ഉപയോഗിക്കാനും സോഫ്റ്റ്‌വയർ വഴി ഓൺലൈൻ പിഴ ചുമത്താനും മോട്ടോർ വാഹന വകുപ്പിന് അനുമതി നൽകി സർക്കാർ ഉത്തരവ് പുറത്തിറങ്ങി.

‘വാഹൻ സാരഥി’ സോഫ്റ്റ്‌വയർ ഉപയോഗിച്ചു തുടങ്ങിയിട്ട് ഒരുവർഷത്തിൽ കൂടുതൽ ആയെങ്കിലും ഉത്തരവിന്റെ പിൻബലമില്ലായിരുന്നു. ഗതാഗതനിയമലംഘനങ്ങൾക്ക് ഇ-ചെലാൻ വഴി ഓൺലൈൻ പിഴ ചുമത്താനും ഇ-കോടതി വഴി കേസ് തീർപ്പാക്കാനും കഴിയുന്നുണ്ട്. സർക്കാർ ഉത്തരവ് ഇറങ്ങിയതോടെ മോട്ടോർ വാഹന വകുപ്പിന്റെ നടപടിക്ക് ഇനിമുതൽ നിയമസാധുത ലഭിക്കും. തുടർച്ചയായി ഗതാഗതനിയമം ലംഘിക്കുകയും പിഴ അടയ്ക്കാതിരിക്കുകയും ചെയ്യുന്നവർക്ക് വകുപ്പിൽനിന്ന് ലഭിക്കേണ്ട സേവനങ്ങൾ നിഷേധിക്കാനും ഈ നിയമത്തിലൂടെ സാധിക്കും.