LogoLoginKerala

സ്വര്‍ണവില താഴേക്ക്: 10 ദിവസം കൊണ്ട് പവന് കുറഞ്ഞത് 3120 രൂപ

സംസ്ഥാനത്ത് സ്വര്ണ വിലയില് വീണ്ടും ഇടിവ്. ഇന്ന് മാത്രം 560 രൂപയുടെ കുറവാണ് സ്വര്ണ വിലയില് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടെ സ്വര്ണം പവന് വില 38,880 രൂപയായി. ഗ്രാമിന് 70 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടെ ഗ്രാമിന് വില 4860 രൂപയായി. പത്ത് ദിവസം കൊണ്ട് 3,120 രൂപയാണ് പവന് കുറഞ്ഞിരിക്കുന്നത്. ഇതോടെ ഏറ്റവും ഉയര്ന്ന നിലവാരമായ 42,000 രൂപയില് നിന്നും സ്വര്ണ വില 38,880 രൂപയായി മാറി. ആഗോള വിപണിയില് സ്വര്ണ വിലയ്ക്കുണ്ടായ ഇടിവാണ് അഭ്യന്തര വിപണിയിലും …
 

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വീണ്ടും ഇടിവ്. ഇന്ന് മാത്രം 560 രൂപയുടെ കുറവാണ് സ്വര്‍ണ വിലയില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടെ സ്വര്‍ണം പവന് വില 38,880 രൂപയായി. ഗ്രാമിന് 70 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടെ ഗ്രാമിന് വില 4860 രൂപയായി.

പത്ത് ദിവസം കൊണ്ട് 3,120 രൂപയാണ് പവന് കുറഞ്ഞിരിക്കുന്നത്. ഇതോടെ ഏറ്റവും ഉയര്‍ന്ന നിലവാരമായ 42,000 രൂപയില്‍ നിന്നും സ്വര്‍ണ വില 38,880 രൂപയായി മാറി. ആഗോള വിപണിയില്‍ സ്വര്‍ണ വിലയ്ക്കുണ്ടായ ഇടിവാണ് അഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്. തനിതങ്കം ഒരു ഔണ്‍സിന് 1,940 ഡോളറാണ് ആഗോള വിപണിയിലെ വില.

യുഎസ്. ഫെഡ് റിസര്‍വിന്റെ യോഗതീരുമാനം പുറത്ത് വന്നതിനു പിന്നാലെയാണ് വിലയില്‍ ഇടിവ് രേഖപ്പെടുത്തിയത്. മറ്റ് നിക്ഷേപകര്‍ക്ക് അനുകൂലമായ തീരുമാനങ്ങള്‍ ഉണ്ടായേക്കും എന്ന് സൂചനകളാണ് യോഗത്തില്‍ നിന്നും ലഭിച്ചത്. ഡോളര്‍ മൂല്യം ഉയര്‍ന്നതും ഉയര്‍ന്ന വിലയില്‍ ലാഭമുണ്ടാക്കുന്നതുമാണ് വില കുറയാന്‍ കാരണം. ഡോളറിന് കരുത്ത് കൂടിയാല്‍ സ്വര്‍ണ വില ഇനിയും കുറഞ്ഞേക്കാം. ജനുവരി ഒന്നിന് 29,000 രൂപയായിരുന്നു പവന് വില, ഗ്രാമിന് വില 3625 രൂപയും. ജൂലൈ 21 മുതലാണ്‌ സ്വര്‍ണവില റെക്കോര്‍ഡുകള്‍ തകര്‍ത്ത് മുന്നേറാൻ തുടങ്ങിയത്.