LogoLoginKerala

കേരളത്തിൽ ഇന്ന് 2333 പേർക്ക് കോവിഡ്

കേരളത്തില് ഇന്ന് 2333 പേര്ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര് അറിയിച്ചു. തിരുവനന്തപുരം ജില്ലയില് നിന്നുള്ള 540 പേര്ക്കും, മലപ്പുറം ജില്ലയില് നിന്നുള്ള 322 പേര്ക്കും, ആലപ്പുഴ ജില്ലയില് നിന്നുള്ള 253 പേര്ക്കും, എറണാകുളം ജില്ലയില് നിന്നുള്ള 230 പേര്ക്കും, കോട്ടയം ജില്ലയില് നിന്നുള്ള 203 പേര്ക്കും, കാസര്ഗോഡ് ജില്ലയില് നിന്നുള്ള 174 പേര്ക്കും, കണ്ണൂര് ജില്ലയില് നിന്നുള്ള 126 പേര്ക്കും, തൃശൂര് ജില്ലയില് നിന്നുള്ള 97 പേര്ക്കും, പത്തനംതിട്ട ജില്ലയില് …
 

കേരളത്തില്‍ ഇന്ന് 2333 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 540 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 322 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 253 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 230 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 203 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 174 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 126 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 97 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 87 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 78 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 77 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 65 പേര്‍ക്കും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 64 പേര്‍ക്കും, വയനാട് ജില്ലയില്‍ നിന്നുള്ള 17 പേര്‍ക്കുമാണ് ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 60 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 98 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 2151 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 53 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. തിരുവനന്തപുരം ജില്ലയിലെ 519 പേര്‍ക്കും, മലപ്പുറം ജില്ലയിലെ 297 പേര്‍ക്കും, ആലപ്പുഴ ജില്ലയിലെ 240 പേര്‍ക്കും, എറണാകുളം ജില്ലയിലെ 214 പേര്‍ക്കും, കോട്ടയം ജില്ലയിലെ 198 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയിലെ 154 പേര്‍ക്കും, കണ്ണൂര്‍ ജില്ലയിലെ 122 പേര്‍ക്കും, തൃശൂര്‍ ജില്ലയിലെ 89 പേര്‍ക്കും, പത്തനംതിട്ട ജില്ലയിലെ 78 പേര്‍ക്കും, കൊല്ലം ജില്ലയിലെ 74 പേര്‍ക്കും, കോഴിക്കോട് ജില്ലയിലെ 60 പേര്‍ക്കും, പാലക്കാട് ജില്ലയിലെ 55 പേര്‍ക്കും, ഇടുക്കി ജില്ലയിലെ 38 പേര്‍ക്കും, വയനാട് ജില്ലയിലെ 13 പേര്‍ക്കുമാണ് ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

17 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്. തിരുവനന്തപുരം ജില്ലയിലെ 7, മലപ്പുറം ജില്ലയിലെ 5, എറണാകുളം ജില്ലയിലെ 3, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലെ ഒന്ന് വീതവും ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. എറണാകുളം ജില്ലയിലെ 7 ഐ.എന്‍.എച്ച്.എസ്. ജിവനക്കാര്‍ക്കും രോഗം ബാധിച്ചു.

ഇന്ന് 19 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. പാലക്കാട് ജില്ലയിലെ മണ്ണൂര്‍ (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 5), ഷൊര്‍ണൂര്‍ (6), കിഴക്കഞ്ചേരി (6), കൊല്ലം ജില്ലയിലെ ശൂരനാട് നോര്‍ത്ത് (9), കുളക്കട (2, 3), വെളിനല്ലൂര്‍ (2, 3), തൃശൂര്‍ ജില്ലയിലെ കാട്ടക്കാമ്പല്‍ (സബ് വാര്‍ഡ് 11), കൊടുങ്ങല്ലൂര്‍ (സബ് വാര്‍ഡ് 1, 2), തിരുവനന്തപുരം ജില്ലയിലെ കിഴുവല്ലം (1), ഒറ്റശേഖരമംഗലം (10, 12), ദേലാംപാടി (3), മൂളിയാര്‍ (8), പത്തനംതിട്ട ജില്ലയിലെ തിരുവല്ല മുന്‍സിപ്പാലിറ്റി (4), കുളനട (12), എറണാകുളം ജില്ലയിലെ കണ്ടക്കടവ് (സബ് വാര്‍ഡ് 3), പാമ്പാക്കുട (13), ആലപ്പുഴ ജില്ലയിലെ കണ്ടല്ലൂര്‍ (8, 9, 11), കോട്ടയം ജില്ലയിലെ മീനടം (6), മലപ്പുറം ജില്ലയിലെ വഴിക്കടവ് (6, 11, 12, 13, 14, 15, 21, 22) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍.

12 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. തൃശൂര്‍ ജില്ലയിലെ മൂരിയാട് (വാര്‍ഡ് 9), തിരുവില്വാമല (4), പാണഞ്ചേരി (6) (സബ് വാര്‍ഡ്) 7, 8), വയനാട് ജില്ലയിലെ അമ്പലവയല്‍ (2, 3), തരിയോട് (8, 9), കോട്ടത്തറ (10), പാലക്കാട് ജില്ലയിലെ നെന്മാറ (19), കാസര്‍ഗോഡ് ജില്ലയിലെ ബെള്ളൂര്‍ (1, 10, 11), ഈസ്റ്റ് എളേരി (14, 15), പാലക്കാട് ജില്ലയിലെ അഗളി (9), കോട്ടയം ജില്ലയിലെ വെച്ചൂര്‍ (6), എറണാകുളം ജില്ലയിലെ മലയാറ്റൂര്‍ നിലേശ്വരം (1) എന്നീ പ്രദേശങ്ങളെയാണ് കണ്ടൈന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കിയത്. ഇതോടെ നിലവില്‍ 572 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.