LogoLoginKerala

19കാരി രക്തം വാർന്ന് മരിച്ച സംഭവം; വില്ലനായത് സ്മാർട്ട്ഫോൺ

എറണാകുളത്ത് 19കാരിയെ മരണത്തിലേക്ക് നയിച്ചത് ഓൺലൈൻ പഠനത്തിനായി വാങ്ങിയ സ്മാർട്ട്ഫോൺ. അതുവരെ ഫേസ്ബുക്കിലും വാട്സാപ്പിലും സജീവമല്ലാതിരുന്ന യുവതി ഫോൺ കിട്ടിയതോടെ സമൂഹമാധ്യമങ്ങളിൽ അക്കൗണ്ടുകൾ തുടങ്ങി. ഇതുവഴിയാണ് വൈപ്പിൻ എടവനക്കാട് സ്വദേശി കാവുങ്കൽ ഗോകുല് എന്ന യുവാവിനെ പരിചയപ്പെടുന്നത്. ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട ഇവർ പരസ്പരം തങ്ങളുടെ ഫോൺ നമ്പറുകൾ കൈമാറുകയും ചുരുങ്ങിയ നാളുകൾ കൊണ്ട് പ്രണയബദ്ധരാകുകയുമായിരുന്നു. പ്രണയം കലശലായതോടെ ആലപ്പുഴ എഴുപുന്ന സ്വദേശിയായ പെൺകുട്ടിയെ എറണാകുളത്തെ ഹോട്ടൽ മുറിയിലേക്ക് 25കാരനായ ഗോകുൽ ക്ഷണിക്കുകയായിരുന്നു. തനിക്ക് ഒരു ഇന്റർവ്യൂ ഉണ്ടെന്ന് …
 

എറണാകുളത്ത് 19കാരിയെ മരണത്തിലേക്ക് നയിച്ചത് ഓൺലൈൻ പഠനത്തിനായി വാങ്ങിയ സ്മാർട്ട്ഫോൺ. അതുവരെ ഫേസ്ബുക്കിലും വാട്സാപ്പിലും സജീവമല്ലാതിരുന്ന യുവതി ഫോൺ കിട്ടിയതോടെ സമൂഹമാധ്യമങ്ങളിൽ അക്കൗണ്ടുകൾ തുടങ്ങി. ഇതുവഴിയാണ് വൈപ്പിൻ എടവനക്കാട് സ്വദേശി കാവുങ്കൽ ഗോകുല്‍ എന്ന യുവാവിനെ പരിചയപ്പെടുന്നത്. ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട ഇവർ പരസ്പരം തങ്ങളുടെ ഫോൺ നമ്പറുകൾ കൈമാറുകയും ചുരുങ്ങിയ നാളുകൾ കൊണ്ട് പ്രണയബദ്ധരാകുകയുമായിരുന്നു.

പ്രണയം കലശലായതോടെ ആലപ്പുഴ എഴുപുന്ന സ്വദേശിയായ പെൺകുട്ടിയെ എറണാകുളത്തെ ഹോട്ടൽ മുറിയിലേക്ക് 25കാരനായ ഗോകുൽ ക്ഷണിക്കുകയായിരുന്നു. തനിക്ക് ഒരു ഇന്റർവ്യൂ ഉണ്ടെന്ന് വീട്ടിൽ കള്ളം പറഞ്ഞുകൊണ്ടാണ് പെൺകുട്ടി ഗോകുലിനെ കാണുന്നതിനായി എറണാകുളത്തേക്ക് എത്തിയതും ഇവിടെ ഹോട്ടലിൽ മുറിയെടുത്തതും. ശേഷം ഹോട്ടൽ മുറിയിൽ വച്ച് പെൺകുട്ടിക്ക് രക്തസ്രാവമുണ്ടായി. ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.

ശാരീരിക ബന്ധത്തിനിടെയാണ് രക്തസ്രാവമുണ്ടായതെന്നാണ് സംഭവത്തിൽ അറസ്റ്റിലായ ഗോകുൽ പൊലീസുകാരോട് പറഞ്ഞത്. താനും പെൺകുട്ടിയും തമ്മിൽ പരസ്പര സമ്മതത്തോടെയുള്ള ബന്ധമാണ് ഉണ്ടായിരുന്നത്. രഹസ്യമായി റൂമെടുത്തതിനാലാണ് ആശുപത്രിയിൽ പോകാന്‍ ആദ്യം ഭയന്നതെന്നും ഗോകുൽ മൊഴി നൽകിയിരുന്നു. എന്നാൽ പിന്നീട് ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സ വൈകിയതിനെ തുടർന്ന് പെണ്‍കുട്ടി മരണത്തിന് കീഴടങ്ങുകയായിരുന്നു.

ആശുപത്രിയില്‍ നിന്ന് കടന്നുകളഞ്ഞ ഗോകുലിനെ ഹോട്ടലിൽ നിന്ന് ലഭിച്ച നമ്പർ ഉപയോഗിച്ചാണ് പൊലീസ് കണ്ടുപിടിച്ച് അറസ്റ്റ് ചെയ്തത്. നേരത്തെ പോക്സോ കേസിൽ പ്രതിയായ ഗോകുല്‍, ആ കേസിലെ ഇരയായ പെണ്‍കുട്ടിയെ തന്നെ വിവാഹം ചെയ്തിരുന്നു. എന്നാൽ ഇയാളുടെ മദ്യപാനവും ഉപദ്രവവും സഹിക്കാനാകാതെ ആ പെണ്‍കുട്ടി ഉപേക്ഷിച്ച് പോയതാണെന്നും അന്വേഷണത്തിൽ തെളിഞ്ഞു.

ഗോകുലിന്റെ നിര്‍ബന്ധമാകും മകൾ വീടുവിട്ടു പോകാൻ തയ്യാറായതെന്നാണ് മാതാപിതാക്കൾ പറയുന്നത്. മകളുടെ മരണത്തിന് കാരണക്കാരനായ ആൾക്ക് തക്കശിക്ഷ ലഭിക്കാൻ നിയമത്തിന്റെ ഏതറ്റം വരെയും പോകുമെന്നും പിതാവ് പറയുന്നു. സാമ്പത്തികമായി വളരെ പിന്നോക്കം നിൽക്കുന്ന കുടുംബമാണ് പെണ്‍കുട്ടിയുടേത്. സഹോദങ്ങളുടെ പഠനം മുടങ്ങാതിരിക്കാൻ വളരെ പ്രയാസപ്പെട്ടാണ് ഒരു സ്മാർട്ട് ഫോൺ വാങ്ങി നൽകിയതും. അത് ഇത്തരമൊരു ദുരന്തത്തിൽ കലാശിക്കുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല എന്നും ഇവർ വ്യക്തമാക്കി.