LogoLoginKerala

ചിങ്ങപ്പുലരിയിൽ മലയാളികൾക്ക് ആശംസകൾ നേർന്ന് പ്രധാനമന്ത്രി

ചിങ്ങപ്പുലരിയിൽ കേരളീയർക്ക് ആശംസകള് നേർന്ന് പ്രധാനമന്ത്രി. തന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ട് വഴി മലയാളത്തിലും ഇംഗ്ലീഷിലുമായാണ് പ്രധാനമന്ത്രിയുടെ ആശംസ സന്ദേശം. ‘ചിങ്ങമാസം ആഗതമായ ഈ വേളയിൽ, എല്ലാവർക്കും, പ്രത്യേകിച്ച് എന്റെ മലയാളി സഹോദരങ്ങൾക്ക് ആശംസകൾ നേരുന്നു. വരുന്ന വർഷം എല്ലാവർക്കും വിജയവും നല്ല ആരോഗ്യവും സമൃദ്ധിയും കൈവരുത്തട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു’ മോദി ട്വിറ്ററിൽ കുറിച്ചു. ട്വീറ്റ് വന്ന് കുറച്ച് സമയങ്ങൾക്കുള്ളിൽ തന്നെ നിരവധി പേരാണ് പ്രധാനമന്ത്രിക്ക് മറുപടി ആശംസയുമായി എത്തിയത്. ബിജെപി കേരള സംസ്ഥാന ജനറൽ …
 

ചിങ്ങപ്പുലരിയിൽ കേരളീയർക്ക് ആശംസകള്‍ നേർന്ന് പ്രധാനമന്ത്രി. തന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ട് വഴി മലയാളത്തിലും ഇംഗ്ലീഷിലുമായാണ് പ്രധാനമന്ത്രിയുടെ ആശംസ സന്ദേശം.

‘ചിങ്ങമാസം ആഗതമായ ഈ വേളയിൽ, എല്ലാവർക്കും, പ്രത്യേകിച്ച് എന്റെ മലയാളി സഹോദരങ്ങൾക്ക് ആശംസകൾ നേരുന്നു. വരുന്ന വർഷം എല്ലാവർക്കും വിജയവും നല്ല ആരോഗ്യവും സമൃദ്ധിയും കൈവരുത്തട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു’ മോദി ട്വിറ്ററിൽ കുറിച്ചു.

ചിങ്ങപ്പുലരിയിൽ മലയാളികൾക്ക് ആശംസകൾ നേർന്ന് പ്രധാനമന്ത്രി

ട്വീറ്റ് വന്ന് കുറച്ച് സമയങ്ങൾക്കുള്ളിൽ തന്നെ നിരവധി പേരാണ് പ്രധാനമന്ത്രിക്ക് മറുപടി ആശംസയുമായി എത്തിയത്. ബിജെപി കേരള സംസ്ഥാന ജനറൽ സെക്രട്ടറി ശോഭാ സുരേന്ദ്രൻ ഉൾപ്പെടെയുള്ളവർ അദ്ദേഹത്തിന് ആശംസ നല്‍കിയിട്ടുണ്ട്. ‘അങ്ങേയ്ക്കും ഹൃദയം നിറഞ്ഞ ആശംസകൾ’ എന്നായിരുന്നു ശോഭയുടെ മറുപടി ട്വീറ്റ്. മോദിയുടെ ട്വീറ്റ് അതേപടി പകർത്തി നിരവധി പേരും ആശംസകളുമായെത്തിയിട്ടുണ്ട്.