LogoLoginKerala

ചിങ്ങമാസ പൂജകള്‍ക്കായി ശബരിമല ഇന്ന് തുറക്കും

ചിങ്ങമാസ പൂജകള്ക്കായി ശബരിമല ക്ഷേത്രനട ഇന്ന് തുറക്കും. വൈകുന്നേരം അഞ്ച് മണിക്കാണ് നട തുറക്കുക. ക്ഷേത്രതന്ത്രി കണ്ഠരര് രാജീവരരുടെ മുഖ്യ കാര്മ്മികത്വത്തില് മേല്ശാന്തി എ കെ സുധീര് നമ്പൂതിരി ശ്രീകോവില് നട തുറന്ന് വിളക്കുകൾ തെളിയിക്കും. ചിങ്ങം ഒന്നായ നാളെ പുലര്ച്ചെ 5 മണിക്ക് നട തുറക്കും. തുടര്ന്ന് നിര്മ്മാല്യ ദര്ശനവും നെയ്യഭിഷേകവും ഉണ്ടാവും. എന്നാൽ ഭക്തര്ക്ക് ചിങ്ങമാസ പൂജയുടെ ദർശനം സാധ്യമാകില്ല. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മണ്ഡലകാലം മുതലാണ് കർശനമായ വ്യവസ്ഥകളോടെ ഭക്തർക്ക് പ്രവേശനം അനുവദിച്ചിട്ടുള്ളത്. …
 

ചിങ്ങമാസ പൂജകള്‍ക്കായി ശബരിമല ക്ഷേത്രനട ഇന്ന് തുറക്കും. വൈകുന്നേരം അഞ്ച് മണിക്കാണ് നട തുറക്കുക. ക്ഷേത്രതന്ത്രി കണ്ഠരര് രാജീവരരുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ മേല്‍ശാന്തി എ കെ സുധീര്‍ നമ്പൂതിരി ശ്രീകോവില്‍ നട തുറന്ന് വിളക്കുകൾ തെളിയിക്കും. ചിങ്ങം ഒന്നായ നാളെ പുലര്‍ച്ചെ 5 മണിക്ക് നട തുറക്കും. തുടര്‍ന്ന് നിര്‍മ്മാല്യ ദര്‍ശനവും നെയ്യഭിഷേകവും ഉണ്ടാവും.

എന്നാൽ ഭക്തര്‍ക്ക് ചിങ്ങമാസ പൂജയുടെ ദർശനം സാധ്യമാകില്ല. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മണ്ഡലകാലം മുതലാണ് കർശനമായ വ്യവസ്ഥകളോടെ ഭക്തർക്ക് പ്രവേശനം അനുവദിച്ചിട്ടുള്ളത്.

കോവിഡ് വ്യാപിക്കുന്ന സാഹചര്യത്തില്‍ ഇത്തവണത്തെ തീര്‍ത്ഥാടനകാലം വലിയ വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്. കര്‍ശനമായ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും തീര്‍ത്ഥാടനം. മണ്ഡല/മകരവിളക്ക് തീർത്ഥാടനകാലത്തെ ദർശനത്തിനായി അയ്യപ്പന്മാർക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയിരിക്കുകയാണ്.