Covid-19Movies

എസ്. പി ബാലസുബ്രഹ്മണ്യത്തിന്റെ ആരോഗ്യനിലയിൽ പുരോഗതി

കോവിഡ് രോഗബാധിതനായി ചെന്നൈ ആശുപത്രിയില്‍ കഴിയുന്ന എസ്. പി ബാലസുബ്രഹ്മണ്യം സുഖം പ്രാപിക്കുന്നു. അദ്ദേഹത്തിന്റെ കുടുംബമാണ് മാധ്യമങ്ങളെ ഇത് അറിയിച്ചത്. വെള്ളിയാഴ്ച്ച പകല്‍ അദ്ദേഹത്തിന്റെ നില അല്‍പം ഗുരുതരമായിരുന്നുവെങ്കിലും രാത്രിയോടെ എസ് പി ബി ആരോഗ്യം വീണ്ടെടുക്കുന്നു എന്നാണ് ഒടുവിൽ ലഭിക്കുന്ന റിപ്പോർട്ടുകൾ.

അദ്ദേഹത്തിന്റെ മകന്‍ എസ് പി ചരണും എസ് പി വസന്തയുമാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. കോവിഡ് സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്ന ഗായകന്‍ എസ് പി ബാലസുബ്രഹ്മണ്യത്തിന്റെ ആരോഗ്യനില ഗുരുതരമെന്ന് കഴിഞ്ഞ ദിവസം വാര്‍ത്തകളുണ്ടായിരുന്നു. എസ് പി ബിയെ തീവ്രപരിചരണവിഭാഗത്തിലേക്ക് മാറ്റിയെന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രി മെഡിക്കല്‍ ബുള്ളറ്റിനിലില്‍ വ്യക്തമാക്കിയിരുന്നു. വെന്റിലേറ്റര്‍ സഹായത്തോടെയാണ് ചികത്സ നൽകിയിരുന്നത്.

കഴിഞ്ഞ ഓഗസ്റ്റ് അഞ്ചിനാണ് അദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചത്. കോവിഡ് പൊസിറ്റീവ് ആയതിന് പിന്നാലെ തനിക്ക് ഗുരുതര ലക്ഷണങ്ങള്‍ ഇല്ലെന്നും ആരാധകര്‍ ആശങ്കപ്പെടേണ്ടതില്ലെന്നും വ്യക്തമാക്കിഎസ് പി ബി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ഇട്ടിരുന്നു.

Related Articles

Leave a Reply

Back to top button

buy windows 11 pro test ediyorum