LogoLoginKerala

നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പി.കെ കുഞ്ഞാലിക്കുട്ടി? മുസ്ലിം ലീഗ് തയ്യാറെടുക്കുന്നത് വന്‍ വിലപേശലിന്

മലപ്പുറം ലോക്സഭാ മണ്ഡലത്തില് നിന്നുള്ള എംപിയാണെങ്കിലും സംസ്ഥാന രാഷ്ട്രീയത്തില് കൃത്യമായ ഇടപെടലുകള് പികെ കുഞ്ഞാലികുട്ടി നടത്തുന്നുണ്ട്. ഉപമുഖ്യമന്ത്രി സ്ഥാനം അടക്കമുള്ള വലിയ സ്ഥാനങ്ങള് ലെക്ഷ്യം വെച്ചുള്ള നീക്കമാണ് മുസ്ലിം ലീഗ് നടത്തുന്നതെന്നാണ് ഒടുവിൽ ലഭിക്കുന്ന റിപ്പോർട്ടുകൾ. അതേസമയം ഇടഞ്ഞ് നില്ക്കുന്ന ജോസ് വിഭാഗം കേരള കോണ്ഗ്രസിനെ യുഡിഎഫില് തിരികെ എത്തിക്കുന്നതിനുള്ള നീക്കവും ലീഗ് നടത്തുന്നുണ്ട്. യുഡിഎഫ് മുന്നണിക്കുള്ളിൽ വന് വിലപേശലിനാണ് മുസ്ലിം ലീഗ് തയ്യാറെടുക്കുന്നതെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. നിലവിലെ സാഹചര്യത്തില് സംസ്ഥാന സര്ക്കാരിനെതിരെ സ്വര്ണ്ണക്കടത്ത് അടക്കമുള്ള …
 

മലപ്പുറം ലോക്സഭാ മണ്ഡലത്തില്‍ നിന്നുള്ള എംപിയാണെങ്കിലും സംസ്ഥാന രാഷ്ട്രീയത്തില്‍ കൃത്യമായ ഇടപെടലുകള്‍ പികെ കുഞ്ഞാലികുട്ടി നടത്തുന്നുണ്ട്. ഉപമുഖ്യമന്ത്രി സ്ഥാനം അടക്കമുള്ള വലിയ സ്ഥാനങ്ങള്‍ ലെക്ഷ്യം വെച്ചുള്ള നീക്കമാണ് മുസ്ലിം ലീഗ് നടത്തുന്നതെന്നാണ് ഒടുവിൽ ലഭിക്കുന്ന റിപ്പോർട്ടുകൾ. അതേസമയം ഇടഞ്ഞ് നില്‍ക്കുന്ന ജോസ് വിഭാഗം കേരള കോണ്‍ഗ്രസിനെ യുഡിഎഫില്‍ തിരികെ എത്തിക്കുന്നതിനുള്ള നീക്കവും ലീഗ് നടത്തുന്നുണ്ട്.

യുഡിഎഫ് മുന്നണിക്കുള്ളിൽ വന്‍ വിലപേശലിനാണ് മുസ്ലിം ലീഗ് തയ്യാറെടുക്കുന്നതെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. നിലവിലെ സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ സ്വര്‍ണ്ണക്കടത്ത് അടക്കമുള്ള വിഷയം പ്രചാരണ ആയുധമാക്കുന്നത് രാഷ്ട്രീയമായി നേട്ടമുണ്ടാക്കുമെന്ന് യുഡിഎഫ് കണക്ക്കൂട്ടുന്നു. സ്വർണക്കടത്ത് വിവാദത്തോടെ എല്‍ഡിഎഫിന്റെ തുടര്‍ഭരണ സ്വപ്നങ്ങള്‍ തകര്‍ന്നെന്ന വിലയിരുത്തലിലാണ് യുഡിഎഫ് നേതാക്കള്‍. പഞ്ചായത്ത് തെരഞ്ഞെടുപ്പ് കഴിയുന്നതോടെ യുഡിഎഫ് നിയമസഭാ തെരഞ്ഞടുപ്പിന്റെ സീറ്റ് വിഭജനം അടക്കമുള്ള ചര്‍ച്ചകളിലേക്ക് കടക്കും.

ഉപമുഖ്യമന്ത്രി സ്ഥാനം അടക്കമുള്ള വലിയ സ്ഥാനങ്ങള്‍ ലക്‌ഷ്യം വെച്ചുള്ള നീക്കമാണ് മുസ്ലിം ലീഗ് നടത്തുന്നത്. പി.കെ കുഞ്ഞാലിക്കുട്ടി ദേശീയ രാഷ്ട്രീയത്തിലേക്ക് പോയത് സംസ്ഥാന രാഷ്ട്രീയത്തില്‍ തങ്ങളുടെ വിലപേശല്‍ ശക്തിയില്‍ കുറവ് വരുത്തിയെന്ന് പാര്‍ട്ടിയിലെ രണ്ടാം നിര നേതാക്കള്‍ക്ക് അഭിപ്രായം ഉണ്ട്,അതുകൊണ്ട് തന്നെ കുഞ്ഞാലിക്കുട്ടി നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കണം എന്ന ആവശ്യം മുസ്ലിം ലീഗില്‍ ഉയര്‍ന്ന് വരുന്നതിന് സാധ്യതയുണ്ട്, എന്നാല്‍ സ്ഥാനാര്‍ഥി നിര്‍ണ്ണയം അടക്കമുള്ള കാര്യങ്ങളില്‍ ലീഗില്‍ നേതൃതലത്തില്‍ ചര്‍ച്ചകള്‍ തുടങ്ങിക്കഴിഞ്ഞാല്‍ മാത്രമേ ചിത്രം വ്യക്തമാകൂ.