LogoLoginKerala

ഒത്തുതീർപ്പ് ശ്രമങ്ങൾ പാളി; ട്രാൻസ് ജൻഡർ യുവതിയെ അപമാനിച്ച മാലാ പാർവതിയുടെ മകൻ അനന്തകൃഷ്ണന്റെ അറസ്റ്റിന് സാധ്യത

നടിയും ആക്ടിവിസ്റ്റുമായ മാല പാര്വതിയുടെ മകന് അനന്തകൃഷ്ണനെ ഉടൻ അറസ്റ്റ് ചെയ്യാൻ സാധ്യത. മേക്കപ്പ് ആര്ടിസ്റ്റായ ട്രാൻസ് വുമൺ സീമ വിനീത് അനന്തകൃഷ്ണനെതിരെ ആരോപണമുയർത്തിയിരുന്നു. സെക്സ് ചാറ്റും അശ്ലീല പ്രദര്ശനവും നടത്തിയ തെളിവുകള് അടക്കം പുറത്തുവിട്ടു കൊണ്ടാണ് ആരോപണം ഉന്നയിച്ചത്. അതേസമയം ഈ വിഷയത്തിൽ പല തവണ ഒത്തുതീർപ്പ് ചർച്ചകൾ നടന്നിരുന്നു. പൊലീസ് കേസ് രജിസ്റ്റർ ചെയ്യാതിരിക്കാൻ മാലാ പാർവതിയുടെ നീക്കങ്ങളും മറുഭാഗത്ത് ഉണ്ടായിരുന്നു. സമൂഹത്തിന് അപമാനകരമായ ഇത്തരമൊരു വിഷയത്തിൽ പോലീസ് കേസ് എടുക്കണമെന്ന് ആരോപിച്ചുകൊണ്ട് പൊതു …
 

നടിയും ആക്ടിവിസ്റ്റുമായ മാല പാര്‍വതിയുടെ മകന്‍ അനന്തകൃഷ്ണനെ ഉടൻ അറസ്റ്റ് ചെയ്യാൻ സാധ്യത. മേക്കപ്പ് ആര്‍ടിസ്റ്റായ ട്രാൻസ് വുമൺ സീമ വിനീത് അനന്തകൃഷ്ണനെതിരെ ആരോപണമുയർത്തിയിരുന്നു. സെക്‌സ് ചാറ്റും അശ്ലീല പ്രദര്‍ശനവും നടത്തിയ തെളിവുകള്‍ അടക്കം പുറത്തുവിട്ടു കൊണ്ടാണ് ആരോപണം ഉന്നയിച്ചത്. അതേസമയം ഈ വിഷയത്തിൽ പല തവണ ഒത്തുതീർപ്പ് ചർച്ചകൾ നടന്നിരുന്നു. പൊലീസ് കേസ് രജിസ്റ്റർ ചെയ്യാതിരിക്കാൻ മാലാ പാർവതിയുടെ നീക്കങ്ങളും മറുഭാഗത്ത് ഉണ്ടായിരുന്നു.

സമൂഹത്തിന് അപമാനകരമായ ഇത്തരമൊരു വിഷയത്തിൽ പോലീസ് കേസ് എടുക്കണമെന്ന് ആരോപിച്ചുകൊണ്ട് പൊതു പ്രവർത്തകൻ ടി.എസ് ആശിഷ് ആണ്‌ ഡി.ജി.പിക്ക് പരാതി നല്കിയത്. കേസ് പുരോഗമിച്ചുകൊണ്ടിരുന്നപ്പോൾ പ്രതിയും പരാതിക്കാരനും തമ്മിൽ അനുനയ നീക്കങ്ങൾ നടക്കുന്നതായും റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. അങ്ങനെയിരിക്കെയാണ് മാലാ പാർവതിയുടെ മകനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തത്. ഇത്രയും വലിയ ഒരു ലൈംഗിക കൃത്യം കണ്ടിട്ടും എന്തുകൊണ്ടാണ് ആരും പരാതി നൽകാത്തത് എന്ന് ആശിഷ് ചോദിക്കുന്നു. രഹ്‌ന ഫാത്തിമ പോലുള്ള ആക്ടിവിസ്റ്റുകളും എന്തുകൊണ്ടാണ് മൗനം പാലിക്കുന്നത് എന്നും അദ്ദേഹം ചോദിക്കുന്നുണ്ട്.