LogoLoginKerala

കോവിഡ്: എസ്.പി. ബാലസുബ്രഹ്മണ്യത്തിന്റെ ആരോഗ്യനില മോശമായി

കോവിഡ് ബാധിച്ച് ചികിത്സയിലുള്ള ഗായകന് എസ് പി ബാലസുബ്രഹ്മണ്യത്തിന്റെ നില ഗുരുതരമെന്ന് മെഡിക്കല് ബുള്ളറ്റിന്. ചെന്നൈ എംജിഎം ഹെല്ത്ത് കെയര് ആശുപത്രിയിലാണ് ഇദ്ദേഹം ചികിത്സയിലുള്ളത്. ഓഗസ്റ്റ് അഞ്ചിന് ആശുപത്രിയില് പ്രവേശിപ്പിച്ച എസ്പിബിയുടെ ആരോഗ്യനില ഓഗസ്റ്റ് 13 രാത്രി വരെ തൃപ്തികരമായിരുന്നു. ഇന്നലെ വൈകിട്ട് മെഡിക്കല് ബുള്ളറ്റിനിലൂടെ അറിയിച്ചതിനു പിന്നാലെ അര്ധരാത്രിയോടെയാണു സ്ഥിതി മോശമായത്. മെഡിക്കല് വിദഗ്ധ സംഘത്തിന്റെ നിര്ദേശത്തെ തുടര്ന്ന് തീവ്രപരിചരണ വിഭാഗത്തിലേക്കു മാറ്റി. ശ്വസന സഹായത്തോടെയാണ് (ലൈഫ് സപ്പോര്ട്ട്) കഴിയുന്നതെന്നു മെഡിക്കല് ബുള്ളറ്റിനിലൂടെ അറിയിച്ചു. കോവിഡ് …
 

കോവിഡ് ബാധിച്ച് ചികിത്സയിലുള്ള ഗായകന്‍ എസ് പി ബാലസുബ്രഹ്മണ്യത്തിന്റെ നില ഗുരുതരമെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍. ചെന്നൈ എംജിഎം ഹെല്‍ത്ത് കെയര്‍ ആശുപത്രിയിലാണ് ഇദ്ദേഹം ചികിത്സയിലുള്ളത്. ഓഗസ്റ്റ് അഞ്ചിന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച എസ്പിബിയുടെ ആരോഗ്യനില ഓഗസ്റ്റ് 13 രാത്രി വരെ തൃപ്തികരമായിരുന്നു. ഇന്നലെ വൈകിട്ട് മെഡിക്കല്‍ ബുള്ളറ്റിനിലൂടെ അറിയിച്ചതിനു പിന്നാലെ അര്‍ധരാത്രിയോടെയാണു സ്ഥിതി മോശമായത്.

മെഡിക്കല്‍ വിദഗ്ധ സംഘത്തിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് തീവ്രപരിചരണ വിഭാഗത്തിലേക്കു മാറ്റി. ശ്വസന സഹായത്തോടെയാണ് (ലൈഫ് സപ്പോര്‍ട്ട്) കഴിയുന്നതെന്നു മെഡിക്കല്‍ ബുള്ളറ്റിനിലൂടെ അറിയിച്ചു. കോവിഡ് പോസിറ്റീവ് ആയതിനെത്തുടര്‍ന്നു കഴിഞ്ഞ 5നാണു ചെന്നൈയിലെ സ്വകാര്യ ആശുപത്രില്‍ പ്രവേശിപ്പിച്ചത്.