LogoLoginKerala

കോതമംഗലം പള്ളി ഏറ്റെടുക്കൽ; സര്‍ക്കാരിന് ഹൈക്കോടതിയുടെ മുന്നറിയിപ്പ്

യാക്കോബായ/ഓര്ത്തഡോക്സ് സഭാതര്ക്കം നിലനില്ക്കുന്ന കോതമംഗലം ചെറിയ പള്ളി ഏറ്റെടുത്ത് ഓര്ത്തഡോക്സ് സഭയ്ക്ക് കൈമാറാന് കേന്ദ്രസേനയെ നിയോഗിക്കേണ്ടി വരുമെന്ന് ഹൈക്കോടതി. പള്ളി ഏറ്റെടുത്ത് കൈമാറണമെന്ന സുപ്രീം കോടതി ഉത്തരവ് നടപ്പാക്കാത്ത സാഹചര്യത്തിലാണ് കോടതി സര്ക്കാരിന് മുന്നറിയിപ്പ് നല്കിയിരിക്കുന്നത്. രണ്ട് മാര്ഗം മാത്രമാണ് സര്ക്കാരിന് മുന്നിലുള്ളതെന്ന് കോടതി താക്കീത് നല്കി. ഒന്നുകില് സര്ക്കാര് പൊലീസിനെ ഉപയോഗിച്ച് വിധി നടപ്പാക്കുക. അല്ലെങ്കില് കേന്ദ്രസേന വന്ന് വിധി നടപ്പാക്കുന്നതിന് കാഴ്ച്ചക്കാരായി നോക്കി നില്ക്കുക. വിധി നടത്തിപ്പിന് കൂടുതല് സമയം സമയം വേണമെന്ന സര്ക്കാര് …
 

യാക്കോബായ/ഓര്‍ത്തഡോക്‌സ് സഭാതര്‍ക്കം നിലനില്‍ക്കുന്ന കോതമംഗലം ചെറിയ പള്ളി ഏറ്റെടുത്ത് ഓര്‍ത്തഡോക്‌സ് സഭയ്ക്ക് കൈമാറാന്‍ കേന്ദ്രസേനയെ നിയോഗിക്കേണ്ടി വരുമെന്ന് ഹൈക്കോടതി. പള്ളി ഏറ്റെടുത്ത് കൈമാറണമെന്ന സുപ്രീം കോടതി ഉത്തരവ് നടപ്പാക്കാത്ത സാഹചര്യത്തിലാണ് കോടതി സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. രണ്ട് മാര്‍ഗം മാത്രമാണ് സര്‍ക്കാരിന് മുന്നിലുള്ളതെന്ന് കോടതി താക്കീത് നല്‍കി. ഒന്നുകില്‍ സര്‍ക്കാര്‍ പൊലീസിനെ ഉപയോഗിച്ച് വിധി നടപ്പാക്കുക. അല്ലെങ്കില്‍ കേന്ദ്രസേന വന്ന് വിധി നടപ്പാക്കുന്നതിന് കാഴ്ച്ചക്കാരായി നോക്കി നില്‍ക്കുക.

വിധി നടത്തിപ്പിന് കൂടുതല്‍ സമയം സമയം വേണമെന്ന സര്‍ക്കാര്‍ ആവശ്യം ജസ്റ്റിസ് പി ബി സുരേഷ് കുമാര്‍ തള്ളി. അടുത്ത ചൊവ്വാഴ്ച്ച കേസ് പരിഗണിക്കുമ്പോള്‍ കേന്ദ്രസര്‍ക്കാര്‍ അഭിഭാഷകൻ ഹാജരാകണം. കേസിന്റെ വിശദാംശങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ അഭിഭാഷകന് കൈമാറണമെന്നും കോടതി ഉത്തരവിട്ടു. പൊലീസുകാര്‍ കൊറോണ ഡ്യൂട്ടിയില്‍ ആയതിനാലാണ് പള്ളി ഏറ്റെടുക്കാന്‍ കാലതാമസം ഉണ്ടാകുന്നതെന്നായിരുന്നു സര്‍ക്കാരിന്റെ വിശദീകരണം. ചൊവ്വാഴ്ച്ച കേസ് വീണ്ടും പരിഗണിക്കുമ്പോള്‍ സോളിസിറ്റര്‍ ജനറല്‍ ഹാജരാകും.