LogoLoginKerala

കരിപ്പൂർ സന്ദർശനം; മുഖ്യമന്ത്രിയും മന്ത്രിമാരും നിരീക്ഷണത്തിൽ

മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും സ്വയം നിരീക്ഷണത്തില് പോകും. മലപ്പുറം ജില്ലാ കളക്ടര്ക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് മുഖ്യമന്ത്രിയടക്കം നിരീക്ഷണത്തില് പോകുന്നത്. പ്രാഥമിക സമ്പര്ക്കപട്ടികയിലുള്ള നാല് മന്ത്രിമാരും നിരീക്ഷണത്തില് പോകും. മുഖ്യമന്ത്രിക്കൊപ്പം മന്ത്രിമാരായ കെ കെ. ശൈലജ, കെ. ടി. ജലീല്, എ.സി. മൊയ്ദീന്, ഇ. ചന്ദ്രശേഖരന് എന്നിവരാണ് നിരീക്ഷണത്തില് പോവുക. മുഖ്യമന്ത്രി നിരീക്ഷണത്തിൽ പോകുന്ന സാഹചര്യത്തിൽ നാളെ നടക്കുന്ന സ്വാതന്ത്ര്യ ദിന പരിപാടിയിൽ തിരുവനന്തപുരത്ത് സഹകരണ, ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ ദേശീയ പതാക …
 

മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും സ്വയം നിരീക്ഷണത്തില്‍ പോകും. മലപ്പുറം ജില്ലാ കളക്ടര്‍ക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് മുഖ്യമന്ത്രിയടക്കം നിരീക്ഷണത്തില്‍ പോകുന്നത്.

പ്രാഥമിക സമ്പര്‍ക്കപട്ടികയിലുള്ള നാല് മന്ത്രിമാരും നിരീക്ഷണത്തില്‍ പോകും. മുഖ്യമന്ത്രിക്കൊപ്പം മന്ത്രിമാരായ കെ കെ. ശൈലജ, കെ. ടി. ജലീല്‍, എ.സി. മൊയ്ദീന്‍, ഇ. ചന്ദ്രശേഖരന്‍ എന്നിവരാണ് നിരീക്ഷണത്തില്‍ പോവുക.

മുഖ്യമന്ത്രി നിരീക്ഷണത്തിൽ പോകുന്ന സാഹചര്യത്തിൽ നാളെ നടക്കുന്ന സ്വാതന്ത്ര്യ ദിന പരിപാടിയിൽ തിരുവനന്തപുരത്ത് സഹകരണ, ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ ദേശീയ പതാക ഉയർത്തും. മറ്റു ജില്ലകളിലും സമാനമായ ക്രമീകരണം വരുത്തും. പ്രാഥമിക പട്ടികയിൽ ഉൾപ്പെട്ടതിനെത്തുടർന്നു മന്ത്രിമാരായ വി.എസ്.സുനിൽകുമാർ, കടകംപള്ളി സുരേന്ദ്രൻ എന്നിവർ നേരത്തെ നിരീക്ഷണത്തിൽ പോയിരുന്നു

മലപ്പുറം ഡിഎംഒ മുഖ്യമന്ത്രിയും മന്ത്രിമാരും നിരീക്ഷണത്തില്‍ പോകേണ്ടി വരുമെന്ന് മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. കരിപ്പൂര്‍ വിമാനത്താവളത്തില്‍ അപകടം ഉണ്ടായ സാഹചര്യത്തില്‍ മുഖ്യമന്ത്രി സ്ഥലത്ത് എത്തുകയും കളക്ടറുമായി അടിയന്തര യോഗം ചേരുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് നിലവില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും നിരീക്ഷണത്തില്‍ പോകാന്‍ തീരുമാനിച്ചിരിക്കുന്നത്.