LogoLoginKerala

മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ സൈബര്‍ ആക്രമണത്തിൽ അന്വേഷണം തുടങ്ങി; ചുമതല ഡിഐജി സഞ്ജയ് കുമാറിന്

മാധ്യമപ്രവർത്തകർക്കെതിരായ സൈബർ ആക്രമണം സംബന്ധിച്ച കേസ് തിരുവനന്തപുരം റേഞ്ച് ഡിഐജി സഞ്ജയ് കുമാർ അന്വേഷിക്കും. സൈബർ പൊലീസ്, സൈബർ സെൽ, സൈബർ ഡോം വിഭാഗങ്ങളിൽ നിന്നുള്ള ഉദ്യോഗസ്ഥരെ അന്വേഷണ ഉദ്യോഗസ്ഥന് തെരഞ്ഞെടുക്കാം. സംഭവത്തിൽ കൃത്യമായ അന്വേഷണം നടത്തി പ്രതികളെ പിടികൂടണമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ നിർദേശിച്ചിട്ടുണ്ട്. കോവിഡ് പശ്ചാത്തലത്തില് മുഖ്യമന്ത്രി നടത്തിയ വാര്ത്താസമ്മേളനത്തിനിടെ സ്വര്ണ്ണക്കടത്തിനെ കുറിച്ച് ചോദ്യങ്ങള് ചോദിച്ച മാധ്യമപ്രവര്ത്തകരോട് മുഖ്യമന്ത്രി ക്ഷുഭിതനായി പ്രതികരിച്ചിരുന്നു. തുടര്ന്നാണ് ഏഷ്യാനെറ്റ് ന്യൂസ് റീജ്യണല് എഡിറ്റര് ആര് അജയഘോഷിനും തിരുവനന്തപുരം ബ്യൂറോ …
 

മാധ്യമപ്രവർത്തകർക്കെതിരായ സൈബർ ആക്രമണം സംബന്ധിച്ച കേസ് തിരുവനന്തപുരം റേഞ്ച് ഡിഐജി സഞ്ജയ് കുമാർ അന്വേഷിക്കും. സൈബർ പൊലീസ്, സൈബർ സെൽ, സൈബർ ഡോം വിഭാഗങ്ങളിൽ നിന്നുള്ള ഉദ്യോഗസ്ഥരെ അന്വേഷണ ഉദ്യോഗസ്ഥന് തെരഞ്ഞെടുക്കാം. സംഭവത്തിൽ കൃത്യമായ അന്വേഷണം നടത്തി പ്രതികളെ പിടികൂടണമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ നിർദേശിച്ചിട്ടുണ്ട്.

കോവിഡ് പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി നടത്തിയ വാര്‍ത്താസമ്മേളനത്തിനിടെ സ്വര്‍ണ്ണക്കടത്തിനെ കുറിച്ച് ചോദ്യങ്ങള്‍ ചോദിച്ച മാധ്യമപ്രവര്‍ത്തകരോട് മുഖ്യമന്ത്രി ക്ഷുഭിതനായി പ്രതികരിച്ചിരുന്നു. തുടര്‍ന്നാണ് ഏഷ്യാനെറ്റ് ന്യൂസ് റീജ്യണല്‍ എഡിറ്റര്‍ ആര്‍ അജയഘോഷിനും തിരുവനന്തപുരം ബ്യൂറോ ചീഫ് കെജി കമലേഷിനും മനോരമ ന്യൂസിലെ മാധ്യമപ്രവര്‍ത്തക നിഷാ പുരുഷോത്തമനും ജയ്ഹിന്ദ് ടിവിയിലെ മാധ്യമപ്രവര്‍ത്തക പ്രമീളാ ഗോവിന്ദിനുമെതിരെ സോഷ്യൽ മീഡിയയിൽ വലിയ ആക്രമണം ഉണ്ടായത്. ഇവരുടെ വ്യക്തിജീവിതത്തെ അവഹേളിക്കുന്ന തരത്തിലുള്ള പരാമര്‍ഷങ്ങളും പ്രത്യക്ഷപ്പെട്ടിരുന്നു.

മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ നിരന്തരം നടക്കുന്ന സൈബര്‍ ആക്രമണത്തില്‍ കര്‍ശന നടപടിയെടുക്കണം എന്നാവശ്യപ്പെട്ട് കേരള പത്രപ്രവര്‍ത്തക യൂണിയന്‍ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കിയിരുന്നു.