
സംസ്ഥാനത്ത് ഇന്ന് 1212 പേര്ക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്. ഇന്ന് രോഗമുക്തരായത് 880 പേരാണ്. അഞ്ച് മരണം ഇന്ന് റിപ്പോര്ട്ട് ചെയ്തു.
കാസര്ഗോഡ് ചാലിങ്കല് സ്വദേശി ഷംസുദീന്, തിരുവനന്തപുരം മരിയാപുരം സ്വദേശി കനകരാജ്, എറണാകുളം അയ്യമ്പുഴ സ്വദേശി മറിയംകുട്ടി, ഇടുക്കി സ്വദേശി അജിതന് (പൊലീസ് ഉദ്യോഗസ്ഥനായിരുന്നു, കൊവിഡ് പരിശോധനാഫലം ഇന്നാണ് വന്നത്.) കോട്ടയം കാരാപ്പുഴ സ്വദേശി ടി.കെ. വാസപ്പന്, കാസര്ഗോഡ് സ്വദേശി ആദംകുഞ്ഞ് എന്നിവരാണ് മരിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു. കോവിഡ് 19 അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മുഖ്യമന്ത്രി.
1068 പേര്‍ക്കാണ് ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. അതില്‍ ഉറവിടം അറിയാത്ത 45 പേരുണ്ട്. വിദേശത്ത് നിന്ന് വന്ന 51 പേര്‍ക്കും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നെത്തിയ 64 പേര്‍ക്കും രോഗം ബാധിച്ചു. 22 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 28,664 പരിശോധനകള്‍ നടത്തി.
രോഗം സ്ഥിരീകരിച്ചവരുടെ ജില്ലതിരിച്ചുള്ള കണക്ക്:
തിരുവനന്തപുരം -266
മലപ്പുറം -261
എറണാകുളം -121
ആലപ്പുഴ -118
കോഴിക്കോട് -93
പാലക്കാട് -81
കോട്ടയം -76
കാസര്‍ഗോഡ് -68
ഇടുക്കി -42
കണ്ണൂര്‍ -31
പത്തനംതിട്ട -19
തൃശൂര്‍ -19
വയനാട് -12
കൊല്ലം -5