LogoLoginKerala

സിവില്‍ സര്‍വീസസ് പരീക്ഷ മലയാളത്തില്‍ നേരിടാം; ജ്യോതിസ് മോഹൻ ഐ.ആർ.എസ് നയിക്കുന്ന വെബിനാര്‍ ഇന്ന്

2010ൽ സിവിൽ സർവീസ് പരീക്ഷയിൽ വിജയം നേടിയ മലയാളിയാണ് ജ്യോതിസ് മോഹൻ. ഒരു സാധാരണ കുടുംബത്തിൽ ജനിച്ചുവളർന്ന്, കഠിനാധ്വാനത്തിലൂടെ, സ്വപ്രയത്നത്തിലൂടെ സിവിൽ സർവ്വീസ് പരീക്ഷ മലയാളത്തിൽ എഴുതി വിജയം കൈവരിച്ച്, ഇന്ത്യൻ ഉദ്യോഗസ്ഥ വ്യവസ്ഥയുടെ ഉയരങ്ങളിലെത്തിയ ആദ്യ മലയാളി. ഇൻകം ടാക്സ് അസിസ്റ്റന്റ് കമ്മിഷണറായി കൊച്ചി, തൃശൂർ എന്നിവടങ്ങളിലും മുംബൈയിൽ ഇൻകം ടാക്സ് ഡെപ്യൂട്ടി കമ്മിഷണറായും ജോലി ചെയ്തു. ഇപ്പോൾ മുംബൈ ഇന്കം ടാക്സ് വകുപ്പില് ജോയിന്റ് കമ്മീഷണർ. മാതൃഭൂമിയും ഫോര്ച്ച്യൂണ് ഐ.എ.എസ്. അക്കാദമിയും ചേര്ന്ന് സംഘടിപ്പിക്കുന്ന …
 

2010ൽ സിവിൽ സർവീസ് പരീക്ഷയിൽ വിജയം നേടിയ മലയാളിയാണ് ജ്യോതിസ് മോഹൻ. ഒരു സാധാരണ കുടുംബത്തിൽ ജനിച്ചുവളർന്ന്, കഠിനാധ്വാനത്തിലൂടെ, സ്വപ്രയത്നത്തിലൂടെ സിവിൽ സർവ്വീസ് പരീക്ഷ മലയാളത്തിൽ എഴുതി വിജയം കൈവരിച്ച്, ഇന്ത്യൻ ഉദ്യോഗസ്ഥ വ്യവസ്ഥയുടെ ഉയരങ്ങളിലെത്തിയ ആദ്യ മലയാളി.

ഇൻകം ടാക്സ് അസിസ്റ്റന്റ് കമ്മിഷണറായി കൊച്ചി, തൃശൂർ എന്നിവടങ്ങളിലും മുംബൈയിൽ ഇൻകം ടാക്സ് ഡെപ്യൂട്ടി കമ്മിഷണറായും ജോലി ചെയ്തു. ഇപ്പോൾ മുംബൈ ഇന്‍കം ടാക്സ് വകുപ്പില്‍ ജോയിന്റ് കമ്മീഷണർ.

മാതൃഭൂമിയും ഫോര്‍ച്ച്യൂണ്‍ ഐ.എ.എസ്. അക്കാദമിയും ചേര്‍ന്ന് സംഘടിപ്പിക്കുന്ന സിവില്‍ സര്‍വീസസ് വെബിനാര്‍ പരമ്പരയിലെ രണ്ടാമത്തെ വെബിനാര്‍ ‘സിവില്‍ സര്‍വീസസ് പരീക്ഷ മലയാളത്തില്‍ നേരിടാം’ ചൊവ്വാഴ്ച നടക്കും. മോട്ടിവേഷണല്‍ സ്പീക്കർ കൂടിയായ ജ്യോതിസ് മോഹന്‍ ഐ.ആര്‍.എസ്. വെബിനാറിൽ ഉദ്യോഗാര്‍ഥികള്‍ക്ക് മാര്‍ഗനിര്‍ദേശങ്ങൾ നൽകും.

ചൊവ്വാഴ്ച വൈകിട്ട് 5 മുതല്‍ 6 വരെ മാതൃഭൂമിയുടെ ഫെയ്സ്ബുക്ക് പേജിലാണ് വെബിനാര്‍. മലയാളത്തില്‍ പരീക്ഷയെഴുതാന്‍ വേണ്ട മുന്നൊരുക്കങ്ങള്‍ എന്തെല്ലാം, ഇംഗ്ലീഷില്‍ എഴുതുമ്പോള്‍ ലഭിക്കുന്നത്ര മാര്‍ക്ക് കിട്ടുമോ, അഭിമുഖത്തില്‍ എങ്ങനെ ശോഭിക്കാം തുടങ്ങിയ വിഷയങ്ങളില്‍ ജ്യോതിസ് മോഹന്‍ ഐആർഎസ് സംസാരിക്കുകയും സംശയങ്ങള്‍ക്ക് മറുപടി നല്‍കുകയും ചെയ്യും.

വെബിനാർ ഫേസ്ബുക്ക് പേജ് ലിങ്ക്: https://www.facebook.com/mathrubhumidotcom/