LogoLoginKerala

എട്ടാംവർഷവും മികച്ച റാങ്കുകളുടെ പൊൻതിളക്കവുമായി തക്ഷശില ഐ.എ.എസ്സ് അക്കാദമി

സിവിൽ സർവ്വീസ് അക്കാദമികൾ കൂണുപോലെ മുളച്ചുവരുന്ന ഈ കാലഘട്ടത്തിൽ വിശ്വസ്തയുടെ പ്രതീകമായി നിലകൊള്ളുന്ന ഐ.എ.എസ്സ് അക്കാദമിയാണ് തക്ഷശില. കഴിഞ്ഞ എട്ടു വർഷംകൊണ്ട് എൺപതിലധികം സിവിൽ സർവ്വീസ് ഉദ്യോഗസ്ഥരെ സൃഷ്ടിച്ചുകൊണ്ടാണ് തക്ഷശില കേരളത്തിലെ ഏറ്റവും മികച്ച അക്കാദമികളിലൊന്നായി വളർന്നത്. എന്തുകൊണ്ട് തക്ഷശില ഐ.എ.എസ്. അക്കാദമി? ഒരുകാലത്ത് സിവിൽ സർവ്വീസ് ഹബ്ബായിരുന്നു ഡൽഹി. അതേ നിലവാരത്തിൽ കേരളത്തിൽ ക്ലാസ്സുകൾ നൽകാൻ കഴിഞ്ഞതാണ് തക്ഷശിലയുടെ വിജയ രഹസ്യം.സിവിൽ സർവീസ് ഉദ്യോഗസ്ഥർ ഉൾപ്പെടുന്ന അഡ്വൈസറി ബോർഡും ഒരു ദശാബ്ദത്തിലേറെ പ്രവർത്തി പരിചയമുള്ള അക്കാദമി …
 

സിവിൽ സർവ്വീസ് അക്കാദമികൾ കൂണുപോലെ മുളച്ചുവരുന്ന ഈ കാലഘട്ടത്തിൽ വിശ്വസ്തയുടെ പ്രതീകമായി നിലകൊള്ളുന്ന ഐ.എ.എസ്സ് അക്കാദമിയാണ് തക്ഷശില. കഴിഞ്ഞ എട്ടു വർഷംകൊണ്ട് എൺപതിലധികം സിവിൽ സർവ്വീസ് ഉദ്യോഗസ്ഥരെ സൃഷ്ടിച്ചുകൊണ്ടാണ് തക്ഷശില കേരളത്തിലെ ഏറ്റവും മികച്ച അക്കാദമികളിലൊന്നായി വളർന്നത്.

എന്തുകൊണ്ട് തക്ഷശില ഐ.എ.എസ്. അക്കാദമി?

ഒരുകാലത്ത് സിവിൽ സർവ്വീസ് ഹബ്ബായിരുന്നു ഡൽഹി. അതേ നിലവാരത്തിൽ കേരളത്തിൽ ക്ലാസ്സുകൾ നൽകാൻ കഴിഞ്ഞതാണ് തക്ഷശിലയുടെ വിജയ രഹസ്യം.സിവിൽ സർവീസ് ഉദ്യോഗസ്ഥർ ഉൾപ്പെടുന്ന അഡ്വൈസറി ബോർഡും ഒരു ദശാബ്ദത്തിലേറെ പ്രവർത്തി പരിചയമുള്ള അക്കാദമി ഡയറക്ടറും മികച്ച അദ്ധ്യാപകരും പഠന നിലവാരം ഉറപ്പാക്കുന്നു.

സിവിൽ സർവ്വീസ് പരീക്ഷയുടെ സിലബസ് സമഗ്രമായി ഉൾക്കൊള്ളിച്ചിരിക്കുന്ന 10 പുസ്തകങ്ങൾ അടങ്ങുന്ന സ്റ്റഡി മെറ്റീരിയലും, മോഡൽ പരീക്ഷകളും, ഇന്റർവ്യൂ ട്രൈനിങ്ങും എല്ലാം തക്ഷശിലയിലെ വിദ്യാർത്ഥികൾക്ക് കോഴ്സിന്റെ ഭാഗമായി നൽകുന്നു.

തക്ഷശിലയിലെ ഈ വർഷത്തെ ബാച്ചുകളും സ്കോളർഷിപ്പ് പരീക്ഷയും:

2020 സെപ്റ്റംബർ മുതൽ നവംബർ വരെ എല്ലാ മാസവും ഓരോ ബാച്ചുകൾ ഓൺലൈനായും ഓഫ്‌ലൈനായും ആരംഭിക്കുന്നുണ്ട്. ആദ്യ ബാച്ചിലേക്ക് 30 വിദ്യാർത്ഥികൾക്ക് ഫീസിന്റെ 100% സ്കോളർഷിപ്പായി നൽകുന്നു. അതിനായി 2020ആഗസ്റ്റ് 23 ന് നടത്തുന്ന പ്രവേശന പരീക്ഷയ്ക്കായി ഇപ്പോൾ അപേക്ഷിക്കാവുന്നതാണ്. അതിനായി താഴെ കൊടുത്തിട്ടുള്ള നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

8281416777 / 6282328726

മലയാളത്തിലും സിവിൽ സർവ്വീസ് പരീക്ഷ വിജയിക്കാം:

സിവിൽ സർവ്വീസിനെപ്പറ്റിയുള്ള ഏറ്റവും വലിയ മിഥ്യാ ധാരണ ഈ പരീക്ഷ ബുദ്ധി ജീവികൾക്ക് മാത്രമാണെന്നുള്ളതാണ്. എന്നാൽ നിശ്ചയധാർഢ്യത്തോടെ പഠിക്കുന്ന ഏതൊരാൾക്കും ഈ പരീക്ഷയിൽ വിജയിക്കാനാകും എന്ന് തക്ഷശിലയിലെ മിടുക്കൻമാർ കാട്ടിത്തന്നിരിക്കുന്നു. അതുപോലെ തന്നെ മാതൃഭാഷയായ മലയാളത്തിൽ സിവിൽ സർവീസ് പരീക്ഷയെ നേരിടാനുള്ള തീവ്ര പരിശീലനവും തക്ഷശില നൽകുന്നുണ്ട്.

മുഹമ്മദ് അലി ശിഹാബ് ഐ.എ.എസ്, ജ്യോതിസ് മോഹൻ ഐ.ആർ.എസ്, ലിപിൻ രാജ് എന്നിവർ മലയാളത്തിൽ പരീക്ഷ എഴുതി വിജയിച്ചുകൊണ്ട് മലയാളിക്ക് മാതൃകയായവരാണ്. മലയാളം മീഡിയത്തിൽ പഠിച്ച വിദ്യാർത്ഥികൾക്ക് വളരെ സഹായകരമാണ് ഇത്തരം ക്ലാസുകളെന്ന് തക്ഷശിലയിലെ പൂർവ്വ വിദ്യാർത്ഥികൾ പറയുന്നു.

കുട്ടികൾക്കായുള്ള ഫൗണ്ടേഷൻ ബാച്ചിന്റെ പ്രാധാന്യം:

അഖിലേന്ത്യ തലത്തിൽ നടത്തപ്പെടുന്ന സിവിൽ സർവ്വീസ് പരീക്ഷയിൽ ഇന്നും മലയാളികളുടെ എണ്ണം കുറഞ്ഞിരിക്കുന്നത്, മലാളികളായ വിദ്യാർത്ഥികൾക്ക് അവരുടെ സ്കൂൾ കാലഘട്ടത്തിൽ വേണ്ടത്ര ദിശാബോധം ലഭിക്കാത്തതുകൊണ്ടാണെന്നാണ് തക്ഷശില ഡയറക്ടർ കാസ്ട്രോ പുല്ലംകുളത്തിന്റെ അഭിപ്രായം. എട്ട് മുതൽ പന്ത്രണ്ട് വരെയുള്ള സ്കൂൾ കുട്ടികൾക്കും ഡിഗ്രി വിദ്യാർത്ഥികൾക്കും വേണ്ടിയുള്ള ഫൗണ്ടേഷൻ ബാച്ചുകളും തക്ഷശില നൽകുന്നു.

കൊറോണക്കാലഘട്ടമായതിനാൽ ഓൺലൈൻ ആയിട്ടാണ് ഈ വർഷം ക്ലാസുകൾ നൽകുന്നത്. 2020 സെപ്റ്റംബർ ആദ്യവാരം ഫൗണ്ടേഷൻ ക്ലാസ്സുകൾ ആരംഭിക്കും. സിവിൽ സർവ്വീസ് പാഠ്യപദ്ധതിയിൽ സോഷ്യൽ സ്റ്റഡീസ് വിഷയങ്ങളായ ഹിസ്റ്ററി, ജോഗ്രഫി, എക്കണോമിക്സ്, പൊളിറ്റിക്കൽ സയൻസ് തുടങ്ങിയവയുമായി ബന്ധപ്പെട്ട ക്ലാസ്സുകളാണ് കൂടുതലായി വരുന്നത്, അതിനാൽ തന്നെ ഫൗണ്ടേഷൻ ബാച്ചിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികളുടെ അക്കാഡമിക് നിലവാരവും ഉയരുന്നു.സിവിൽ സർവ്വീസ് ഉദ്യോഗസ്ഥർ നൽകുന്ന ക്ലാസുകൾ വിദ്യാർത്ഥികൾക്കു കൃത്യമായ ദിശാബോധം നൽകും.

ക്ലാസുകളുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങൾക്കും 8281416777 / 6282328726 നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

എട്ടാംവർഷവും മികച്ച റാങ്കുകളുടെ പൊൻതിളക്കവുമായി തക്ഷശില ഐ.എ.എസ്സ് അക്കാദമി എട്ടാംവർഷവും മികച്ച റാങ്കുകളുടെ പൊൻതിളക്കവുമായി തക്ഷശില ഐ.എ.എസ്സ് അക്കാദമി