LogoLoginKerala

ആശങ്കയായി കേരളത്തിൽ കോവിഡ് വ്യാപനം: ഇന്ന് 1417 പേർക്ക് കോവിഡ്; സമ്പർക്കത്തിലൂടെ 1242 പേർക്ക് രോഗബാധ

സംസ്ഥാനത്ത് ഇന്ന് 1417 പേര്ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. മുഖ്യമന്ത്രി പിണറായി വിജയനാണ് തിരുവനന്തപുരത്ത് പത്രസമ്മേളനത്തില് ഇക്കാര്യം വ്യക്തമാക്കിയത്. 1426 പേര്ക്ക് രോഗമുക്തി. ഇന്ന് അഞ്ച് മരണമാണ് സ്ഥിരീകരിച്ചത്. സമ്പര്ക്കത്തിലൂടെ 1242 പേര്ക്കാണ് രോഗബാധയുണ്ടായത്. 105 പേരുടെ രോഗബാധയുടെ ഉറവിടം വ്യക്തമല്ല. വിദേശത്തുനിന്നെത്തിയ 62 പേര്ക്കും മറ്റു സംസ്ഥാനങ്ങളില് നിന്നെത്തിയ 72 പേര്ക്കും രോഗബാധ സ്ഥിരീകരിച്ചു. 36 ആരോഗ്യപ്രവര്ത്തകര്ക്കും രോഗം ബാധിച്ചു. രോഗം സ്ഥിരീകരിക്കപ്പെട്ടവരുടെ ജില്ലതിരിച്ചുള്ള കണക്ക്: തിരുവനന്തപുരം 297 മലപ്പുറം 242 കോഴിക്കോട് 158 കാസര്കോട് …
 

സംസ്ഥാനത്ത്  ഇന്ന് 1417 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. മുഖ്യമന്ത്രി പിണറായി വിജയനാണ് തിരുവനന്തപുരത്ത് പത്രസമ്മേളനത്തില്‍ ഇക്കാര്യം വ്യക്തമാക്കിയത്. 1426 പേര്‍ക്ക് രോഗമുക്തി.

ഇന്ന് അഞ്ച് മരണമാണ് സ്ഥിരീകരിച്ചത്. സമ്പര്‍ക്കത്തിലൂടെ 1242 പേര്‍ക്കാണ് രോഗബാധയുണ്ടായത്. 105 പേരുടെ രോഗബാധയുടെ ഉറവിടം വ്യക്തമല്ല. വിദേശത്തുനിന്നെത്തിയ 62 പേര്‍ക്കും മറ്റു സംസ്ഥാനങ്ങളില്‍ നിന്നെത്തിയ 72 പേര്‍ക്കും രോഗബാധ സ്ഥിരീകരിച്ചു. 36 ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം ബാധിച്ചു.

രോഗം സ്ഥിരീകരിക്കപ്പെട്ടവരുടെ ജില്ലതിരിച്ചുള്ള കണക്ക്:

തിരുവനന്തപുരം 297

മലപ്പുറം 242

കോഴിക്കോട് 158

കാസര്‍കോട് 147

ആലപ്പുഴ 146

പാലക്കാട് 141

എറണാകുളം 133

തൃശ്ശൂര്‍ 32

കണ്ണൂര്‍ 30

കൊല്ലം 25

കോട്ടയം 24

പത്തനംതിട്ട 20

വയനാട് 18

ഇടുക്കി 4

വര്‍ക്കല സ്വദേശി ചെല്ലയ്യ (68), കണ്ണൂര്‍ കോളയാട് കുമ്പ മാറാടി (75) വലിയതുറ മണിയന്‍ (80), ചെല്ലാനം സ്വദേശി റീത്ത ചാള്‍സ് (87), വെളളനാട് സ്വദേശി പ്രേമ (52) എന്നിവരുടെ മരണമാണ് ഇന്ന് സ്ഥിരീകരിച്ചത്.

Updating…