LogoLoginKerala

കോവിഡ് പ്രതിരോധത്തില്‍ തൃശൂര്‍, കരമന, കൊല്ലം റൂറല്‍/സിറ്റി എന്നിവിടങ്ങൾ മാതൃക

തൃശൂർ, കരമന, കൊല്ലം റൂറല്, കൊല്ലം സിറ്റി, എന്നിവിടങ്ങളില് സ്വീകരിച്ചിട്ടുള്ള കോവിഡ് പ്രതിരോധ പ്രവര്ത്തനങ്ങള് മാതൃകാപരമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഇത് സംസ്ഥാനമൊട്ടാകെ നടപ്പാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. തൃശൂര് ജില്ലയില് നിലവിലുള്ള മാതൃകയില് മാര്ക്കറ്റ് മാനേജ്മെന്റ് സംവിധാനം സംസ്ഥാനത്തെ എല്ലാ വലിയ മാര്ക്കറ്റുകളിലും നടപ്പിലാക്കും. സംസ്ഥാനത്തിന് പുറത്തുനിന്ന് ചരക്കുമായി എത്തുന്ന വാഹനങ്ങളിലെ ഡ്രൈവര്മാര്ക്ക് സുരക്ഷിതവും അണുവിമുക്തവുമായ താമസസൗകര്യം ഏര്പ്പെടുത്തുകയാണ് ഇതുവഴി ലക്ഷ്യമിടുന്നത്. നേരത്തെ പൊതുവില് നിശ്ചയിച്ചതാണെങ്കിലും ഏറ്റവും മാതൃകപരമായി നടപ്പാക്കിയത് തൃശൂരാണ്. ആ മാതൃക എല്ലായിടത്തും നടപ്പാക്കാനാണ് …
 

തൃശൂർ, കരമന, കൊല്ലം റൂറല്‍, കൊല്ലം സിറ്റി, എന്നിവിടങ്ങളില്‍ സ്വീകരിച്ചിട്ടുള്ള കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇത് സംസ്ഥാനമൊട്ടാകെ നടപ്പാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

തൃശൂര്‍ ജില്ലയില്‍ നിലവിലുള്ള മാതൃകയില്‍ മാര്‍ക്കറ്റ് മാനേജ്‌മെന്റ് സംവിധാനം സംസ്ഥാനത്തെ എല്ലാ വലിയ മാര്‍ക്കറ്റുകളിലും നടപ്പിലാക്കും. സംസ്ഥാനത്തിന് പുറത്തുനിന്ന് ചരക്കുമായി എത്തുന്ന വാഹനങ്ങളിലെ ഡ്രൈവര്‍മാര്‍ക്ക് സുരക്ഷിതവും അണുവിമുക്തവുമായ താമസസൗകര്യം ഏര്‍പ്പെടുത്തുകയാണ് ഇതുവഴി ലക്ഷ്യമിടുന്നത്. നേരത്തെ പൊതുവില്‍ നിശ്ചയിച്ചതാണെങ്കിലും ഏറ്റവും മാതൃകപരമായി നടപ്പാക്കിയത് തൃശൂരാണ്. ആ മാതൃക എല്ലായിടത്തും നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നതെന്നും മുഖ്യമന്ത്രി അറിയിച്ചു.

കരമനയില്‍ കണ്ടെയ്ന്‍മെന്റ് സോണുകള്‍ നിശ്ചയിച്ച് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ ജനങ്ങള്‍ മുന്‍കൈ എടുത്തു. ജനമൈത്രി പൊലീസിന്റെ സഹായത്തോടെ സംസ്ഥാനത്തെമ്പാടും നിരീക്ഷണം ശക്തമാക്കും. കൊല്ലം റൂറലില്‍ മാര്‍ക്കറ്റ് കമ്മിറ്റി, മാര്‍ക്കറ്റ് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് എന്നീ സംവിധാനങ്ങള്‍ വിജയകരമായി നടപ്പാക്കി. ഇത് എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിക്കും.