LogoLoginKerala

സ്വര്‍ണ്ണക്കടത്ത്; സ്വപ്‌നസുരേഷിന്റെ ജാമ്യാപേക്ഷ കോടതി തള്ളി

സ്വർണക്കടത്ത് കേസിലെ രണ്ടാം പ്രതി സ്വപ്ന സുരേഷിന്റെ ജാമ്യാപേക്ഷ എൻഐഎ കോടതി തള്ളി. സ്വപ്ന സ്വർണക്കടത്തിൽ പങ്കാളിയാണെന്നതിന് പ്രഥമ ദൃഷ്ട്യാ തെളിവുണ്ടെന്ന പരാമർശത്തോടെയാണ് ജാമ്യ ഹർജി തള്ളിയിരിക്കുന്നത്. കേസില് യുഎപിഎ നിലനില്ക്കില്ലെന്നായിരുന്നു സ്വപ്നയുടെ അഭിഭാഷകന്റെ വാദം. കേസ് നികുതി വെട്ടിപ്പാണെന്നും യുഎപിഎ ചുമത്താനാവില്ലെന്നും അഭിഭാഷകന് വാദിച്ചിരുന്നു. എന്നാല് കേസ് ഡയറിയുടെയും തെളിവുകളുടെ അടിസ്ഥാനത്തില് അന്വേഷണ സംഘത്തിന്റെ വാദം എന്ഐഎ കോടതി അംഗീകരിച്ച് ജാമ്യാപേക്ഷ തള്ളി. സ്വപ്നാ സുരേഷിന് മുഖ്യമന്ത്രിയുടെ ഓഫീസില് വലിയ സ്വാധീനമുണ്ടായിരുന്നുവെന്ന് എന്ഐഎ വാദിച്ചിരുന്നു. മുഖ്യമന്ത്രിയുടെ …
 

സ്വർണക്കടത്ത് കേസിലെ രണ്ടാം പ്രതി സ്വപ്ന സുരേഷിന്റെ ജാമ്യാപേക്ഷ എൻഐഎ കോടതി തള്ളി. സ്വപ്ന സ്വർണക്കടത്തിൽ പങ്കാളിയാണെന്നതിന് പ്രഥമ ദൃഷ്ട്യാ തെളിവുണ്ടെന്ന പരാമർശത്തോടെയാണ് ജാമ്യ ഹർജി തള്ളിയിരിക്കുന്നത്.

കേസില്‍ യുഎപിഎ നിലനില്‍ക്കില്ലെന്നായിരുന്നു സ്വപ്‌നയുടെ അഭിഭാഷകന്റെ വാദം. കേസ് നികുതി വെട്ടിപ്പാണെന്നും യുഎപിഎ ചുമത്താനാവില്ലെന്നും അഭിഭാഷകന്‍ വാദിച്ചിരുന്നു. എന്നാല്‍ കേസ് ഡയറിയുടെയും തെളിവുകളുടെ അടിസ്ഥാനത്തില്‍ അന്വേഷണ സംഘത്തിന്റെ വാദം എന്‍ഐഎ കോടതി അംഗീകരിച്ച് ജാമ്യാപേക്ഷ തള്ളി.

സ്വപ്‌നാ സുരേഷിന് മുഖ്യമന്ത്രിയുടെ ഓഫീസില്‍ വലിയ സ്വാധീനമുണ്ടായിരുന്നുവെന്ന് എന്‍ഐഎ വാദിച്ചിരുന്നു. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറുമായും വലിയ അടുപ്പമാണ് സ്വപ്‌നയ്ക്ക് ഉണ്ടായിരുന്നത്. മുഖ്യമന്ത്രിയുമായും സ്വപ്‌നയ്ക്ക് പരിചയമുണ്ടായിരുന്നുവെന്നും അന്വേഷണ സംഘം കോടതിയില്‍ വാദിച്ചു.