LogoLoginKerala

ഇ.ഐ.എ: തീരുമാനമെടുക്കാതെ സംസ്ഥാന സര്‍ക്കാര്‍; പൊതുജനങ്ങള്‍ക്ക് അഭിപ്രായം അറിയിക്കാനുള്ള സമയ പരിധി നാളെ അവസാനിക്കും

ഇ.ഐ.എ(പാരിസ്ഥിതിക ആഘാത പഠനം) കരട് ഭേദഗതിയില് തീരുമാനമെടുക്കാതെ സംസ്ഥാന സര്ക്കാര്. പരിസ്ഥിതി ആഘാത നിര്ണയ അതോറിറ്റി മെയ് 27ന് സര്ക്കാറിന് ശുപാർശ കൈമാറിയിരുന്നു. ഇതിൽ സംസ്ഥാന സര്ക്കാര് ഇതുവരെ തീരുമാനമെടുത്തില്ല. കരടിലെ നിര്ദേശങ്ങള് സംസ്ഥാന സര്ക്കാറിനെ ബാധിക്കില്ലെന്ന് അതോറിറ്റിയുടെ ശുപാർശയില് പറയുന്നു. അതേസമയം പാരിസ്ഥിതിക ആഘാത പഠനത്തിന്റെ വിവാദമായ പുതിയ കരട് വിജ്ഞാപനത്തിൽ പൊതുജനങ്ങൾക്ക് അഭിപ്രായം അറിയിക്കാനുള്ള സമയം നാളെ അവസാനിക്കും. അതിനിടെ വിജ്ഞാപനം പിൻവലിക്കണമെന്നാവശ്യപ്പെട്ട് പരിസ്ഥിതി പ്രവ൪ത്തക൪ കേന്ദ്ര സ൪ക്കാരിന് കത്തയച്ചു. രാജ്യത്തെ കൊള്ളയടിക്കാനുള്ള നീക്കമാണ് …
 

ഇ.ഐ.എ(പാരിസ്ഥിതിക ആഘാത പഠനം) കരട് ഭേദഗതിയില്‍ തീരുമാനമെടുക്കാതെ സംസ്ഥാന സര്‍ക്കാര്‍. പരിസ്ഥിതി ആഘാത നിര്‍ണയ അതോറിറ്റി മെയ് 27ന് സര്‍ക്കാറിന് ശുപാർശ കൈമാറിയിരുന്നു. ഇതിൽ സംസ്ഥാന സര്‍ക്കാര്‍ ഇതുവരെ തീരുമാനമെടുത്തില്ല. കരടിലെ നിര്‍ദേശങ്ങള്‍ സംസ്ഥാന സര്‍ക്കാറിനെ ബാധിക്കില്ലെന്ന് അതോറിറ്റിയുടെ ശുപാർശയില്‍ പറയുന്നു.

അതേസമയം പാരിസ്ഥിതിക ആഘാത പഠനത്തിന്റെ വിവാദമായ പുതിയ കരട് വിജ്ഞാപനത്തിൽ പൊതുജനങ്ങൾക്ക് അഭിപ്രായം അറിയിക്കാനുള്ള സമയം നാളെ അവസാനിക്കും. അതിനിടെ വിജ്ഞാപനം പിൻവലിക്കണമെന്നാവശ്യപ്പെട്ട് പരിസ്ഥിതി പ്രവ൪ത്തക൪ കേന്ദ്ര സ൪ക്കാരിന് കത്തയച്ചു. രാജ്യത്തെ കൊള്ളയടിക്കാനുള്ള നീക്കമാണ് നടക്കുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു.

പുതിയ കരട് വിജ്ഞാപനമനുസരിച്ച് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ മുൻകൂര്‍ അനുമതി വാങ്ങാതെ വൻകിട പദ്ധതികളുമായി മുന്നോട്ടു പോകാൻ അവസരമൊരുങ്ങും. 100 ഹെക്ടര്‍ വരെയുള്ള ഖനികൾ, പെട്രോളിയം പദ്ധതികൾ, ഡിസ്റ്റലറി തുടങ്ങിയവയടക്കം കേന്ദ്രം തന്ത്രപ്രധാനമെന്ന് കണക്കാക്കുന്ന പദ്ധതികൾക്ക് ഇനി പരിസ്ഥിതി ആഘാത പഠനം ആവശ്യമില്ലെന്നതാണ് വിജ്ഞാപനത്തിലെ പ്രധാന വ്യവസ്ഥകളിലൊന്ന്. തന്ത്രപ്രധാനമായി കണക്കാക്കിയാൽ ഇത്തരം പദ്ധതികളുമായി ബന്ധപ്പെട്ട വിവരങ്ങൾ പരസ്യപ്പെടുത്തേണ്ടതില്ല.

ജലസേചനം, ദേശീയപാതാവികസനം, 15000 ചതുരശ്ര അടി വരെയുള്ള വൻകിട നിര്‍മാണ പദ്ധതികൾ എന്നിവയിൽ പൊതുജനാഭിപ്രായം തേടേണ്ടതുമില്ല. ചട്ടലംഘനങ്ങൾ റിപ്പോര്‍ട്ട് ചെയ്യാൻ പൗരന്മാര്‍ക്കുണ്ടായിരുന്ന അവകാശവും എടുത്തുകളഞ്ഞു. മറ്റ് പദ്ധതികളെ സംബന്ധിച്ച് പൊതുജനാഭിപ്രായം അറിയിക്കാനുള്ള സമയം ഒരു മാസമുണ്ടായിരുന്നത് ഇരുപത് ദിവസമായി വെട്ടിക്കുറച്ചു. പരിസ്ഥിതി സൗഹൃദമാണെന്ന് കാണിക്കുന്ന റിപ്പോര്‍ട്ട് വര്‍ഷത്തിൽ രണ്ട് തവണ സമര്‍പ്പിക്കേണ്ടിയിരുന്നത് ഒരു തവണയാക്കി ചുരുക്കി.

2006ലെ വ്യവസ്ഥകൾ അസാധുവാക്കുന്ന പുതിയ കരട് വിജ്ഞാപനം വലിയ പാരിസ്ഥിതിക ആഘാതങ്ങൾക്ക് വഴിവെക്കുമെന്ന വിമര്‍ശമാണ് ഉയരുന്നത്. വിജ്ഞാപനം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ഇതിനകം പ്രതിപക്ഷവും നിരവധി പരിസ്ഥിതി പ്രവര്‍ത്തകരും കേന്ദ്ര സര്‍ക്കാറിനെ സമീപിച്ചിട്ടുണ്ട്. നാളെയോടെ കരട് വിജ്ഞാപനത്തിൽ അഭിപ്രായം അറിയിക്കാൻ പൊതുജനത്തിനുള്ള സമയം അവസാനിക്കും.