LogoLoginKerala

കേരളത്തിൽ ഇന്ന് 1184 പേര്‍ക്ക് കോവിഡ്; 956 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ; 784 പേര്‍ക്ക് രോഗമുക്തി

കേരളത്തിൽ ഇന്ന് 1184 പേര്ക്ക് കോവിഡ് സ്ഥിരീകരിച്ചു. രോഗമുക്തി 784 പേര്ക്കാണ്. ഇന്ന് 7 മരണം കോവിഡ് മൂലമുണ്ടായി. സമ്പര്ക്കത്തിലൂടെ 956 പേര്ക്കാണ് രോഗബാധയുണ്ടായത്. അതില് ഉറവിടം അറിയാത്തത് 114 പേര്. വിദേശത്തുനിന്ന് 106 പേരും മറ്റു സംസ്ഥാനങ്ങളില്നിന്നുള്ള 73 പേര്ക്കും രോഗബാധ സ്ഥിരീകരിച്ചു. രോഗം ബാധിച്ച ആരോഗ്യപ്രവര്ത്തകര് 41 പേരാണ്. മുഖ്യമന്ത്രി പിണറായി വിജയനാണ് തിരുവനന്തപുരത്ത് പത്രസമ്മേളനത്തില് ഇക്കാര്യം ഇക്കാര്യം വ്യക്തമാക്കിയത്. ഇന്ന് രോഗബാധ സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്. മലപ്പുറം 255, തിരുവനന്തപുരം 200, …
 

കേരളത്തിൽ ഇന്ന് 1184 പേര്‍ക്ക് കോവിഡ്‌ സ്ഥിരീകരിച്ചു. രോഗമുക്തി 784 പേര്‍ക്കാണ്. ഇന്ന് 7 മരണം കോവിഡ് മൂലമുണ്ടായി. സമ്പര്‍ക്കത്തിലൂടെ 956 പേര്‍ക്കാണ് രോഗബാധയുണ്ടായത്. അതില്‍ ഉറവിടം അറിയാത്തത് 114 പേര്‍. വിദേശത്തുനിന്ന് 106 പേരും മറ്റു സംസ്ഥാനങ്ങളില്‍നിന്നുള്ള 73 പേര്‍ക്കും രോഗബാധ സ്ഥിരീകരിച്ചു. രോഗം ബാധിച്ച ആരോഗ്യപ്രവര്‍ത്തകര്‍ 41 പേരാണ്.

മുഖ്യമന്ത്രി പിണറായി വിജയനാണ് തിരുവനന്തപുരത്ത് പത്രസമ്മേളനത്തില്‍ ഇക്കാര്യം ഇക്കാര്യം വ്യക്തമാക്കിയത്. ഇന്ന് രോഗബാധ സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്. മലപ്പുറം 255, തിരുവനന്തപുരം 200, പാലക്കാട് 147, കാസര്‍കോട് 146, എറണാകുളം 101, കോഴിക്കോട് 66, കണ്ണൂര്‍ 63, കൊല്ലം 41, തൃശ്ശൂര്‍ 40, കോട്ടയം 40, വയനാട് 33, ആലപ്പുഴ 30, ഇടുക്കി 10, പത്തനംതിട്ട 4. 24 മണിക്കൂറിനിടെ 20583 പരിശോധനകളാണ് നടന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

മാസ്‌ക് ധരിക്കാത്ത 5901 സംഭവങ്ങള്‍ ഇന്ന് റിപ്പോര്‍ട്ട് ചെയ്തു. ക്വാറന്റീന്‍ ലംഘിച്ച രണ്ടു പേര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. 24 മണിക്കൂറിനിടെ 20583 കോവിഡ് പരിശോധനകള്‍ നടത്തിയതായും മുഖ്യമന്ത്രി പറഞ്ഞു.

തിരുവനന്തപുരത്തെ ലാര്‍ജ് കമ്യൂണിറ്റി ക്ലസ്റ്ററുകളില്‍ ഞായറാഴ്ച 2800 പരിശോധനകള്‍ നടത്തി.ഇതില്‍ 288 എണ്ണം പോസിറ്റീവായി. ലാര്‍ജ് കമ്യൂണിറ്റി ക്ലസ്റ്ററുകളായി മാറാനുള്ള സാഹചര്യം മുന്‍നിര്‍ത്തി വെള്ളറട, കള്ളിക്കാട്, നെയ്യാറ്റിന്‍കര മുനിസിപ്പാലിറ്റി എന്നീ ലിമിറ്റഡ് ക്ലസ്റ്ററുകളില്‍ പ്രതിരോധ പ്രവര്‍ത്തനം ശക്തമാക്കിയിട്ടുണ്ട്. കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട് റൂറല്‍, കോഴിക്കോട് സിറ്റി, വയനാട്, പാലക്കാട്, എറണാകുളം റൂറല്‍, തൃശ്ശൂര്‍ സിറ്റി എന്നിവിടങ്ങളില്‍ ആരോഗ്യ സുരക്ഷാ പ്രോട്ടോക്കോള്‍ കര്‍ശനമായി നടപ്പാക്കും. തീരദേശങ്ങളില്‍ കോവിഡ് പകരുന്ന സാഹചര്യത്തില്‍ മത്സ്യത്തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനുള്ള നടപടികള്‍ക്കായി ഐജി എസ്. ശ്രീജിത്തിനെ നിയോഗിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.