LogoLoginKerala

മൂന്നാർ മണ്ണിടിച്ചിൽ: രക്ഷാ പ്രവർത്തനം തടസ്സപ്പെടുത്തി മഴ

മൂന്നാർ രാജമല പെട്ടിമുടിയിൽ രക്ഷാപ്രവർത്തനത്തിന്റെ മൂന്നാം ദിനം. ആശങ്കയായി മേഖലയിൽ നിർത്താതെ പെയ്യുന്ന മഴയും. രാജമല പെട്ടിമുടിയിൽ മണ്ണിടിഞ്ഞാണ് പ്രദേശത്ത് 100ന് അടുത്ത് ആളുകൾ അപകടത്തിൽപ്പെട്ടത്. മഴ മാറിനിന്നാൽ പ്രവർത്തനം വേഗത്തിൽ തുടരാമെന്നാണ് അധികൃതരുടെ പ്രതീക്ഷ. കൂടുതൽ യന്ത്ര സാമഗ്രികൾ പ്രദേശത്ത് എത്തിച്ചിട്ടുണ്ട്. ഇതുവരെ 27 മൃതദേഹങ്ങൾ പെട്ടിമുടിയിൽ നിന്ന് കണ്ടെത്തി. മഴ രക്ഷാദൗത്യത്തെ ബാധിക്കുന്നുണ്ടെന്ന് എൻഡിആർഎഫ് കമാൻഡന്റ് രേഖാ നമ്പ്യാർ പറഞ്ഞു. മഴവെള്ളം ദുരന്തസ്ഥലത്തേക്ക് ഒഴുകിയെത്തുന്നുണ്ട്. ഇത് സുരക്ഷാ സംഘത്തെ ആശങ്കയിലാക്കുന്നു. തിരുവനന്തപുരത്ത് നിന്ന് കൂടുതൽ …
 

മൂന്നാർ രാജമല പെട്ടിമുടിയിൽ രക്ഷാപ്രവർത്തനത്തിന്റെ മൂന്നാം ദിനം. ആശങ്കയായി മേഖലയിൽ നിർത്താതെ പെയ്യുന്ന മഴയും. രാജമല പെട്ടിമുടിയിൽ മണ്ണിടിഞ്ഞാണ് പ്രദേശത്ത് 100ന് അടുത്ത് ആളുകൾ അപകടത്തിൽപ്പെട്ടത്. മഴ മാറിനിന്നാൽ പ്രവർത്തനം വേഗത്തിൽ തുടരാമെന്നാണ് അധികൃതരുടെ പ്രതീക്ഷ.

കൂടുതൽ യന്ത്ര സാമഗ്രികൾ പ്രദേശത്ത് എത്തിച്ചിട്ടുണ്ട്. ഇതുവരെ 27 മൃതദേഹങ്ങൾ പെട്ടിമുടിയിൽ നിന്ന് കണ്ടെത്തി. മഴ രക്ഷാദൗത്യത്തെ ബാധിക്കുന്നുണ്ടെന്ന് എൻഡിആർഎഫ് കമാൻഡന്റ് രേഖാ നമ്പ്യാർ പറഞ്ഞു. മഴവെള്ളം ദുരന്തസ്ഥലത്തേക്ക് ഒഴുകിയെത്തുന്നുണ്ട്. ഇത് സുരക്ഷാ സംഘത്തെ ആശങ്കയിലാക്കുന്നു.

തിരുവനന്തപുരത്ത് നിന്ന് കൂടുതൽ ഫയർഫോഴ്‌സ് യൂണിറ്റ് എത്തിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. ഇടുക്കിയിലെ സേനയ്ക്ക് കൂടാതെ കോട്ടയം, എറണാകുളം എന്നീ ജില്ലകളിൽ നിന്ന് പ്രത്യേക സംഘം സ്ഥലത്ത് എത്തി.

81 പേർ പെട്ടിമുടി ലയത്തിലുണ്ടായിരുന്നുവെന്നാണ് ടാറ്റാ കമ്പനിയുടെ കണക്കിൽ പറയുന്നത്. 58 പേർ മണ്ണിനടിയിൽ കുടുങ്ങി കിടക്കുന്നുവെന്നാണ് നേരത്തെ പുറത്തുവന്ന വിവരം. എന്നാൽ ലയങ്ങളിൽ താമസിച്ച കുടുംബക്കാരുടെ ബന്ധുക്കളും വീട്ടിൽ ഉണ്ടായിരുന്നുവെന്നാണ് പുറത്തുവരുന്ന സൂചന. ഒപ്പം കോവിഡ് കാരണം വിദ്യാർത്ഥികളടക്കമുള്ളവർ ലയത്തിലുണ്ടായിരുന്നുവെന്നാണ് റിപ്പോർട്ട്. അതേസമയം 100നു മുകളിൽ ആളുകൾ ലയത്തിൽ ഉണ്ടായിരുന്നുവെന്നാണ് അനൗദ്യോഗിക കണക്കുകൾ സൂചിപ്പിക്കുന്നത്