LogoLoginKerala

പുതിയ ഭാവത്തിൽ മോഹൻലാൽ; ചിത്രങ്ങൾ വൈറൽ

കോവിഡ് ലോക്ക് ഡൗൺ കാലത്ത് ചെന്നൈയിൽ നിന്ന് കേരളത്തിലേക്ക് മടങ്ങിയ സൂപ്പർതാരം മോഹൻലാലിന്റെ പുതിയ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി. താടി നീട്ടിവളർത്തിയ രീതിയിലാണ് മലയാളികളുടെ പ്രിയതാരം ചിത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടത്. ക്വാറന്റൈൻ കാലാവധി പൂർത്തിയാക്കിയ മോഹൻലാൽ നിലവിൽ ഏഷ്യാനെറ്റ് നടത്തുന്ന ഓണം സ്പെഷ്യൽ പ്രോഗ്രാമിന്റെ റിഹേഴ്സലിലാണ് പങ്കെടുക്കുന്നത്. പ്രസ്തുത പരിപാടിക്കായുള്ള അണിയറ ഒരുക്കങ്ങളുടെ ചിത്രങ്ങളാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. എന്തായിരിക്കും താരം ഓണക്കാലത്തു പ്രേക്ഷകർക്കായി സമ്മാനിക്കുകയെന്ന ആകാംക്ഷയിലാണ് ആരാധകർ. മോഹന്ലാല് നീണ്ട താടിയുമായി റിഹേഴ്സല് ക്യാമ്പില് നില്ക്കുന്ന ചിത്രം …
 

കോവിഡ് ലോക്ക് ഡൗൺ കാലത്ത് ചെന്നൈയിൽ നിന്ന് കേരളത്തിലേക്ക് മടങ്ങിയ സൂപ്പർതാരം മോഹൻലാലിന്റെ പുതിയ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി. താടി നീട്ടിവളർത്തിയ രീതിയിലാണ് മലയാളികളുടെ പ്രിയതാരം ചിത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടത്.

ക്വാറന്റൈൻ കാലാവധി പൂർത്തിയാക്കിയ മോഹൻലാൽ നിലവിൽ ഏഷ്യാനെറ്റ് നടത്തുന്ന ഓണം സ്പെഷ്യൽ പ്രോഗ്രാമിന്റെ റിഹേഴ്സലിലാണ് പങ്കെടുക്കുന്നത്. പ്രസ്തുത പരിപാടിക്കായുള്ള അണിയറ ഒരുക്കങ്ങളുടെ ചിത്രങ്ങളാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. എന്തായിരിക്കും താരം ഓണക്കാലത്തു പ്രേക്ഷകർക്കായി സമ്മാനിക്കുകയെന്ന ആകാംക്ഷയിലാണ് ആരാധകർ.

മോഹന്‍ലാല്‍ നീണ്ട താടിയുമായി റിഹേഴ്‌സല്‍ ക്യാമ്പില്‍ നില്‍ക്കുന്ന ചിത്രം സോഷ്യല്‍ മീഡിയയില്‍ കഴിഞ്ഞ ദിവസം മുതല്‍ വൈറലാണ്. ദൃശ്യം രണ്ടാം ഭാഗം തൊടുപുഴയില്‍ ചിത്രീകരിക്കുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്ന സാഹചര്യത്തില്‍ ഈ ഗെറ്റപ്പ് ജോര്‍ജ്കുട്ടിക്ക് വേണ്ടിയെന്നായിരുന്നു സമൂഹമാധ്യമങ്ങളിൽ ആദ്യം പ്രചരിച്ചത്. എന്നാൽ മോഹന്‍ലാലിന്റെ നീണ്ട താടിയിലുള്ള ലുക്ക് ദൃശ്യം സെക്കന്‍ഡിന് വേണ്ടിയല്ല എന്നാണ് മാധ്യമറിപ്പോർട്ടുകൾ. ദൃശ്യം സെക്കന്‍ഡില്‍ ജോര്‍ജുകുട്ടിയായി മറ്റൊരു ലുക്കിലായിരിക്കും മോഹന്‍ലാല്‍.

അതേസമയം മൂന്ന് മാസം പിന്നിട്ട ലാലേട്ടന്റെ നീണ്ട താടി ബറോസ് എന്ന സിനിമയുടെ ടീസറിനും പോസ്റ്റര്‍ ഷൂട്ടിനും വേണ്ടിയാണെന്ന് സൂചനകൾ പുറത്തുവന്നിരുന്നു. സിനിമ അനൗണ്‍സ് ചെയ്ത ഘട്ടത്തില്‍ മോഹന്‍ലാലിനെ കഥാപാത്രമാക്കി വരച്ച ചിത്രമാണ് പോസ്റ്ററില്‍ ഉണ്ടായിരുന്നത്.

4 മാസത്തെ ചെന്നൈ ജീവിതത്തിനു ശേഷം ജൂലൈ 20നാണ് താരം കേരളത്തിൽ മടങ്ങി എത്തിയത്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു ക്വാറന്റൈൻ കാലാവധി പൂർത്തിയാക്കി മോഹൻലാൽ വീണ്ടും സജീവമാകുമ്പോൾ കോവിഡ് പ്രതിസന്ധിമൂലം പ്രതിരോധത്തിലായ മലയാള സിനിമാ മേഖലക്ക് വലിയൊരു ഊർജമാണ് പകർന്നു കിട്ടുന്നത്.

പുതിയ ഭാവത്തിൽ മോഹൻലാൽ; ചിത്രങ്ങൾ വൈറൽ