LogoLoginKerala

വിമാനാപകടത്തിന് പിന്നാലെ കരിപ്പൂരില്‍ വീണ്ടും സ്വര്‍ണ വേട്ട

വിമാന ദുരന്തത്തിന്റെ ഭീതി വിട്ടൊഴിയും മുന്പെ കരിപ്പൂര് വിമാനത്താവളത്തില് വീണ്ടും സ്വര്ണ വേട്ട. 11 ലക്ഷം രൂപയോളം വിലമതിക്കുന്ന സ്വര്ണമാണ് ഇന്ന് പിടികൂടിയത്. തുടര്ച്ചയായ രണ്ടാമത്തെ ദിവസമാണ് കരിപ്പൂര് വിമാനത്താവളത്തില് ഒളിച്ചുകടത്താന് ശ്രമിച്ച സ്വര്ണം പിടികൂടുന്നത്. ദുബായിയില് നിന്നെത്തിയ യാത്രക്കാരനില് നിന്നാണ് സ്വര്ണം പിടികൂടിയത്. സോക്സിനുള്ളില് ഒളിച്ചുകടത്താന് ശ്രമിച്ച സ്വര്ണമാണ് എയര് ഇന്റലിജന്സ് പിടികൂടിയത്. 200 ഗ്രാമിന്റെ 24 കാരറ്റ് സ്വര്ണമാണ് പരിശോധനയില് കണ്ടെത്തിയത്. വിമാന ദുരന്തം നടന്ന് 24 മണിക്കൂര് തികയും മുന്പ് കരിപ്പൂര് വിമാനത്താവളത്തില് …
 

വിമാന ദുരന്തത്തിന്റെ ഭീതി വിട്ടൊഴിയും മുന്‍പെ കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണ വേട്ട. 11 ലക്ഷം രൂപയോളം വിലമതിക്കുന്ന സ്വര്‍ണമാണ് ഇന്ന് പിടികൂടിയത്. തുടര്‍ച്ചയായ രണ്ടാമത്തെ ദിവസമാണ് കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഒളിച്ചുകടത്താന്‍ ശ്രമിച്ച സ്വര്‍ണം പിടികൂടുന്നത്.

ദുബായിയില്‍ നിന്നെത്തിയ യാത്രക്കാരനില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്. സോക്സിനുള്ളില്‍ ഒളിച്ചുകടത്താന്‍ ശ്രമിച്ച സ്വര്‍ണമാണ് എയര്‍ ഇന്റലിജന്‍സ് പിടികൂടിയത്. 200 ഗ്രാമിന്റെ 24 കാരറ്റ് സ്വര്‍ണമാണ് പരിശോധനയില്‍ കണ്ടെത്തിയത്.

വിമാന ദുരന്തം നടന്ന് 24 മണിക്കൂര്‍ തികയും മുന്‍പ് കരിപ്പൂര്‍ വിമാനത്താവളത്തില്‍ സ്വര്‍ണം കടത്താന്‍ ശ്രമം നടന്നിരുന്നു. കഴിഞ്ഞ ദിവസം ഷാര്‍ജയില്‍ നിന്നും വന്ന എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തില്‍ എത്തിയ കോഴിക്കോട് ഉണ്ണികുളം സ്വദേശി റയീസില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്. 25 ലക്ഷം രൂപയുടെ സ്വര്‍ണമാണ് ഇയാളില്‍ നിന്ന് കണ്ടെത്തിയത്.