
കോട്ടയം ഈരാറ്റുപേട്ടയില് വെള്ളം കയറിയ കട വൃത്തിയാക്കുന്നതിനിടെ യുവാവ് ഷോക്കേറ്റ് മരിച്ചു. ഈരാറ്റുപേട്ട കളത്തൂക്കടവ് സ്വദേശി കണിയാംപറമ്പില് ബിജു ആണ് മരിച്ചത്.
വല്ല്യാത്ത് സാനിവെയേഴ്സ് എന്ന സ്ഥാപനത്തിലാണ് അപകടം നടന്നത്. വെള്ളപ്പൊക്കത്തിൽ കടയിൽ ചെളി അടിഞ്ഞ് കൂടിയിരുന്നു. ഇതിനെ തുടർന്ന് മോട്ടോര് ഉപയോഗിച്ച് വൃത്തിയാക്കുന്നതിനിടെയാണ് ബിജുവിന് ഷേക്കേറ്റത്. പരിക്കേറ്റ ഉടൻ തന്നെ ആശുപത്രിയില് പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.