LogoLoginKerala

കരിപ്പൂർ അപകടത്തിൽ മരിച്ച എയർ ഇന്ത്യ പൈലറ്റിനെ അനുസ്മരിച്ച് നടൻ പൃഥ്വിരാജ്

കരിപ്പൂർ വിമാനാപകടത്തിൽ മരിച്ച എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിന്റെ പൈലറ്റിനെ അനുസ്മരിച്ച് നടൻ പൃഥ്വിരാജ്. തനിക്ക് വ്യക്തിപരമായി അറിയാവുന്ന ഒരാളായിരുന്നു അന്തരിച്ച പൈലറ്റ് ഡി.വി സാഠെയെന്ന് പൃഥ്വിരാജ് സാമൂഹിക മാധ്യമങ്ങളിൽ കുറിച്ചു. പൃഥ്വിയുടെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം: ‘റെസ്റ്റ് ഇന് പീസ് വിങ് കമാന്ഡര് (റിട്ട.) സാഠെ. അദ്ദേഹത്തെ വ്യക്തിപരമായി അറിയുമെന്നതില് അഭിമാനം. നമ്മുടെ സംസാരങ്ങള് എന്നുമോര്ക്കും സാര്’ പൃഥ്വിരാജ് കുറിച്ചു. ഇതോടൊപ്പം അപകടത്തിൽ മരിച്ചവർക്ക് അനുശോചനവും പൃഥ്വിരാജ് രേഖപ്പെടുത്തി. കനത്തെ മഴയെതുടര്ന്ന് ലാന്ഡിങ്ങിന് ശ്രമിക്കവേയാണ് ദുബായില് …
 

കരിപ്പൂർ വിമാനാപകടത്തിൽ മരിച്ച എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിന്റെ പൈലറ്റിനെ അനുസ്മരിച്ച് നടൻ പൃഥ്വിരാജ്. തനിക്ക് വ്യക്തിപരമായി അറിയാവുന്ന ഒരാളായിരുന്നു അന്തരിച്ച പൈലറ്റ് ഡി.വി സാഠെയെന്ന് പൃഥ്വിരാജ് സാമൂഹിക മാധ്യമങ്ങളിൽ കുറിച്ചു.

പൃഥ്വിയുടെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം:

‘റെസ്റ്റ് ഇന്‍ പീസ് വിങ് കമാന്‍ഡര്‍ (റിട്ട.) സാഠെ. അദ്ദേഹത്തെ വ്യക്തിപരമായി അറിയുമെന്നതില്‍ അഭിമാനം. നമ്മുടെ സംസാരങ്ങള്‍ എന്നുമോര്‍ക്കും സാര്‍’ പൃഥ്വിരാജ് കുറിച്ചു. ഇതോടൊപ്പം അപകടത്തിൽ മരിച്ചവർക്ക് അനുശോചനവും പൃഥ്വിരാജ് രേഖപ്പെടുത്തി.

കനത്തെ മഴയെതുടര്‍ന്ന് ലാന്‍ഡിങ്ങിന് ശ്രമിക്കവേയാണ് ദുബായില്‍ നിന്ന് വന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറി അപകടത്തില്‍പെട്ടത്. വിമാനത്തിന്റെ രണ്ട് പൈലറ്റുമാരടക്കം 18 പേരാണ് മരിച്ചത്. 190 യാത്രക്കാരുണ്ടായിരുന്നു. ഒട്ടേറെപ്പേര്‍ക്ക് ഗുരുതര പരിക്കേറ്റു.

കരിപ്പൂർ അപകടത്തിൽ മരിച്ച എയർ ഇന്ത്യ പൈലറ്റിനെ അനുസ്മരിച്ച് നടൻ പൃഥ്വിരാജ്