LogoLoginKerala

മഴ ശക്തം: പമ്പാനദി കരകവിഞ്ഞു; കോട്ടയത്ത് വെള്ളപ്പൊക്കത്തിന് സാധ്യത

കോട്ടയത്ത് വെള്ളപ്പൊക്ക സാധ്യതയെന്ന് മുന്നറിയിപ്പ്. അതിതീവ്ര മഴയില് പമ്പാനദി കരകവിഞ്ഞൊഴുകുന്നു. പമ്പ അണക്കെട്ട് തുറക്കാന് സാധ്യതയുണ്ടെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കോഴഞ്ചേരി/തിരുവല്ല റോഡിലെ മാരാമണ്ണില് വെള്ളം കയറി. ചെങ്ങന്നൂര്, പുത്തന്കാവ്, ഇടനാട്, മംഗലം തുടങ്ങിയ സ്ഥലങ്ങളിലെ താഴ്ന്ന പ്രദേശങ്ങളില് വെള്ളം കയറി. ഇവിടെയെല്ലാം ആളുകളെ മാറ്റിപ്പാര്പ്പിച്ചു തുടങ്ങി. അതേസമയം ആറന്മുളയിലും വെള്ളപ്പൊക്കം മൂലം ജനങ്ങളെ മാറ്റിപാർപ്പിച്ചുതുടങ്ങി എന്നും റിപ്പോർട്ടുകൾ പുറത്തുവരുന്നു. വടക്കൻ കേരളത്തിൽ കോഴിക്കോട് കക്കയത്ത് രണ്ടിടത്ത് ഉരുള്പൊട്ടല് ഉണ്ടായി. കക്കയം ഡാം റോഡിലെ രണ്ടാംപാലം തകര്ന്നു. …
 

കോട്ടയത്ത് വെള്ളപ്പൊക്ക സാധ്യതയെന്ന് മുന്നറിയിപ്പ്. അതിതീവ്ര മഴയില്‍ പമ്പാനദി കരകവിഞ്ഞൊഴുകുന്നു. പമ്പ അണക്കെട്ട് തുറക്കാന്‍ സാധ്യതയുണ്ടെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കോഴഞ്ചേരി/തിരുവല്ല റോഡിലെ മാരാമണ്ണില്‍ വെള്ളം കയറി. ചെങ്ങന്നൂര്‍, പുത്തന്‍കാവ്, ഇടനാട്, മംഗലം തുടങ്ങിയ സ്ഥലങ്ങളിലെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി. ഇവിടെയെല്ലാം ആളുകളെ മാറ്റിപ്പാര്‍പ്പിച്ചു തുടങ്ങി.

അതേസമയം ആറന്മുളയിലും വെള്ളപ്പൊക്കം മൂലം ജനങ്ങളെ മാറ്റിപാർപ്പിച്ചുതുടങ്ങി എന്നും റിപ്പോർട്ടുകൾ പുറത്തുവരുന്നു.

വടക്കൻ കേരളത്തിൽ കോഴിക്കോട് കക്കയത്ത് രണ്ടിടത്ത് ഉരുള്‍പൊട്ടല്‍ ഉണ്ടായി. കക്കയം ഡാം റോഡിലെ രണ്ടാംപാലം തകര്‍ന്നു. തോട്ടപ്പുഴശേരി പഞ്ചായത്തിൽ 4 ദുരിതാശ്വാസ കേന്ദ്രങ്ങൾ ഇന്നലെ വൈകിട്ടോടെ തുറന്നു.100ൽ അധികം പേർ ഇവിടങ്ങളിലേക്ക് എത്തി. രാത്രിയോടെ കൂടുതൽ ആൾക്കാർ എത്തുമെന്നാണ് അധികൃതർ കണക്കുകൂട്ടുന്നു.