LogoLoginKerala

രഹ്‌ന ഫാത്തിമ പോലീസിൽ കീഴടങ്ങി

ആക്റ്റിവിസ്റ്റ് രഹ്ന ഫാത്തിമ പോലീസിൽ കീഴടങ്ങി. സ്വന്തം നഗ്ന ശരീരത്തില് കുട്ടികളെ കൊണ്ട് ചിത്രം വരപ്പിക്കുകയും അതിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില് പ്രചരിപ്പിക്കുകയും ചെയ്തു എന്നതാണ് കേസ്. പോക്സോ അടക്കമുള്ള വകുപ്പുകളാണ് രഹ്നയ്ക്കെതിരെ ചുമത്തിയിരിക്കുന്നത്. വിഡിയോ കോൺഫറൻസ് വഴി മജിസ്ട്രറ്റിന്റെ മുൻപിൽ ഹാജരാക്കിയ രഹ്നയെ തൃശൂരിലെ ക്വാറന്റീൻ കേന്ദ്രത്തിലേക്ക് മാറ്റി. ഞായറാഴ്ച സ്രവ പരിശോധന നടത്തും. രഹ്നയുടെ മുന്കൂര് ജാമ്യഹര്ജി സുപ്രീം കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു. ജസ്റ്റിസ് അരുണ് മിശ്രയുടെ അധ്യക്ഷതയില് ഉള്ള ബഞ്ചാണ് രഹ്നയുടെ …
 

ആക്റ്റിവിസ്റ്റ് രഹ്‌ന ഫാത്തിമ പോലീസിൽ കീഴടങ്ങി. സ്വന്തം നഗ്‌ന ശരീരത്തില്‍ കുട്ടികളെ കൊണ്ട് ചിത്രം വരപ്പിക്കുകയും അതിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്തു എന്നതാണ് കേസ്. പോക്സോ അടക്കമുള്ള വകുപ്പുകളാണ് രഹ്നയ്ക്കെതിരെ ചുമത്തിയിരിക്കുന്നത്. വിഡിയോ കോൺഫറൻസ് വഴി മജിസ്ട്രറ്റിന്റെ മുൻപിൽ ഹാജരാക്കിയ രഹ്നയെ തൃശൂരിലെ ക്വാറന്റീൻ കേന്ദ്രത്തിലേക്ക് മാറ്റി. ഞായറാഴ്ച സ്രവ പരിശോധന നടത്തും.

രഹ്‌നയുടെ മുന്‍കൂര്‍ ജാമ്യഹര്‍ജി സുപ്രീം കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു. ജസ്റ്റിസ് അരുണ്‍ മിശ്രയുടെ അധ്യക്ഷതയില്‍ ഉള്ള ബഞ്ചാണ് രഹ്നയുടെ ഹര്‍ജി തള്ളിയത്. ഈ സാഹചര്യത്തിലാണ് ഇവർ ഇപ്പോള്‍ പൊലീസില്‍ കീഴടങ്ങിയിരിക്കുന്നത്.

നേരത്തെ ഹൈക്കോടതി രഹ്‌നയുടെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി തള്ളിയിരുന്നു. ഇതേ തുടര്‍ന്നാണ് സുപ്രീം കോടതിയെ സമീപിച്ചത്. എറണാകുളം സൗത്ത് സ്റ്റേഷനില്‍ സിഐ അനീഷിന് മുന്നിലെത്തിയാണ് രഹ്ന ഫാത്തിമ കീഴടങ്ങിയത്. പ്രായപൂര്‍ത്തിയാകാത്ത മകനെ അര്‍ധ നഗ്ന ശരീരത്തില്‍ ചിത്രം വരയ്ക്കാന്‍ അനുവദിക്കാനും അതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചു എന്നാണ് കേസ്.

സൈബര്‍ ഡോമിന്റെ നിര്‍ദ്ദേശ പ്രകാരം എറണാകുളം സൗത്ത് പോലീസ് ആയിരുന്നു രഹ്‌നക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. കുട്ടികള്‍ക്ക് നേരെയുള്ള ലൈംഗിക അതിക്രമം തടയുന്നതിനുള്ള പോക്സോ അടക്കമുള്ള വകുപ്പുകളാണ് രഹ്നയ്ക്കെതിരെ ചുമത്തിയിരിക്കുന്നത്. ബാലാവകാശ നിയമം, നൈല്‍ ഐടി ആക്ട് പ്രകാരമുള്ള കുറ്റങ്ങളും രഹ്‌ന ഫാത്തിമയ്ക്കെതിരെ ചുമത്തിയിട്ടുണ്ട്.

അതേസമയം, അസംബന്ധമായ പ്രവൃത്തിയാണ് രഹ്‌ന ഫാത്തിമ ചെയ്തത് എന്നാണ് സുപ്രീം കോടതി വിലയിരുത്തിയത്. അശ്ലീലം പ്രചരിപ്പിച്ചു എന്നത് വ്യക്തമാണെന്നും കോടതി പറഞ്ഞു. രഹ്ന ഫാത്തിമ ആക്റ്റിവിസ്റ്റ് ആയിരിക്കാം. എന്നാല്‍ എന്തിനാണ് ഇങ്ങനെ ചെയ്തത് എന്നും കോടതി ആരാഞ്ഞു. എന്നാല്‍ താന്‍ കുട്ടികളെ മോശമായി ഉപയോഗിച്ചിട്ടില്ല എന്നാണ് രഹ്നയുടെ വാദം. കലയുടെ ആവിഷ്‌കാരം ആണ് താന്‍ ലക്ഷ്യം വച്ചത്. അത് വഴി ആശയ പ്രചാരണവും ഉദ്ദേശിച്ചിരുന്നു എന്നും രഹ്ന പറയുന്നു. സമാനമായ വാദങ്ങള്‍ തന്നെയാണ് ഇവര്‍ സുപ്രീം കോടതിയിലും ഉന്നയിച്ചത്.