LogoLoginKerala

കേരളത്തിൽ ഇന്നും നാളെയും നാല് ജില്ലകളിൽ റെഡ് അലേർട്ട്

അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാല് കേരളത്തില് നാല് ജില്ലകളില് റെഡ് അലര്ട്ടും വിവിധ ജില്ലകളില് ഓറഞ്ച് അലര്ട്ടും പ്രഖ്യാപിച്ചു. ഇടുക്കി, പാലക്കാട്, വയനാട്,തൃശൂർ ജില്ലകളിൽ നാളെ റെഡ് അലേർട്ടുണ്ട്. മഴയും മണ്ണൊലിപ്പും കനത്ത നാശം വിതച്ച ഇടുക്കിയിൽ ഇന്നും നാളെയും റെഡ് അലേർട്ട് പ്രഖ്യാപിച്ചത് ജനങ്ങളെ ദുരിതത്തിലാക്കിയിരിക്കുകയാണ്. Also Read: മൂന്നാർ പെട്ടിമുടി മണ്ണിടിച്ചിൽ; 10 പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തു ഇന്ന് നാല് ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ഇടുക്കി, കോട്ടയം, വയനാട് ജില്ലകളിലാണ് ഇന്ന് റെഡ് അലേർട്ട് …
 

അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ കേരളത്തില്‍ നാല് ജില്ലകളില്‍ റെഡ് അലര്‍ട്ടും വിവിധ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചു. ഇടുക്കി, പാലക്കാട്, വയനാട്,തൃശൂർ ജില്ലകളിൽ നാളെ റെഡ് അലേർട്ടുണ്ട്. മഴയും മണ്ണൊലിപ്പും കനത്ത നാശം വിതച്ച ഇടുക്കിയിൽ ഇന്നും നാളെയും റെഡ് അലേർട്ട് പ്രഖ്യാപിച്ചത് ജനങ്ങളെ ദുരിതത്തിലാക്കിയിരിക്കുകയാണ്.

Also Read: മൂന്നാർ പെട്ടിമുടി മണ്ണിടിച്ചിൽ; 10 പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തു

ഇന്ന് നാല് ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ഇടുക്കി, കോട്ടയം, വയനാട് ജില്ലകളിലാണ് ഇന്ന് റെഡ് അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. മലപ്പുറം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂർ, പാലക്കാട്, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഓറഞ്ച് അലേർട്ടാണ്. തിരുവനന്തപുരത്ത് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. ലോവർപെരിയാർ, കല്ലാർകുട്ടി ഡാമുകളുടെ മുഴുവൻ ഷട്ടറുകളും തുറന്നു. ഇടുക്കി ഡാമിലും നീരൊഴുക്ക് ശക്തമായി.

Also Read: കേരളം മൂന്നാം പ്രളയത്തിലേക്ക്