LogoLoginKerala

മൂന്നാർ പെട്ടിമുടി മണ്ണിടിച്ചിൽ; 10 പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തു

മൂന്നാർ രാജമല പെട്ടിമുടി മണ്ണിടിച്ചിലിൽ അകപ്പെട്ട പത്ത് പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തു. കൂടുതൽ പേർ മണ്ണിനടിയിൽ അകപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. പ്രതികൂല കാലാവസ്ഥയിലും രക്ഷാപ്രവർത്തനം തുടരുകയാണ്. Also Read: ഫ്രാങ്കോ മുളയ്ക്കലിന് ഉപാധികളോടെ ജാമ്യം ദുരന്തത്തിൽപ്പെട്ട 16 പേരെ രക്ഷപെടുത്തി. ഇവരില് നാലുപേരുടെ നില ഗുരുതരമാണ്. ഇവരെ മൂന്നാര് ടാറ്റ ആശുപത്രിയിലും കോലഞ്ചേരി മെഡക്കൽ കോളജിലുമാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. രക്ഷാ പ്രവർത്തനത്തിനായി എന്ഡിആര്എഫ് സംഘം ഉടനെത്തും. രക്ഷിക്കുന്നവരെ ആദ്യം മൂന്നാറിലെത്തിക്കും. തൃശൂരില് നിന്നും ആരക്കോണത്തുനിന്നും കൂടുതല് NDRF സംഘങ്ങളെത്തുമെന്നും കളക്ടര് വ്യക്തമാക്കി. …
 

മൂന്നാർ രാജമല പെട്ടിമുടി മണ്ണിടിച്ചിലിൽ അകപ്പെട്ട പത്ത് പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തു. കൂടുതൽ പേർ മണ്ണിനടിയിൽ അകപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. പ്രതികൂല കാലാവസ്ഥയിലും രക്ഷാപ്രവർത്തനം തുടരുകയാണ്.

Also Read: ഫ്രാങ്കോ മുളയ്ക്കലിന് ഉപാധികളോടെ ജാമ്യം

ദുരന്തത്തിൽപ്പെട്ട 16 പേരെ രക്ഷപെടുത്തി. ഇവരില്‍ നാലുപേരുടെ നില ഗുരുതരമാണ്. ഇവരെ മൂന്നാര്‍ ടാറ്റ ആശുപത്രിയിലും കോലഞ്ചേരി മെഡക്കൽ കോളജിലുമാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. രക്ഷാ പ്രവർത്തനത്തിനായി എന്‍ഡിആര്‍എഫ് സംഘം ഉടനെത്തും. രക്ഷിക്കുന്നവരെ ആദ്യം മൂന്നാറിലെത്തിക്കും. തൃശൂരില്‍ നിന്നും ആരക്കോണത്തുനിന്നും കൂടുതല്‍ NDRF സംഘങ്ങളെത്തുമെന്നും കളക്ടര്‍ വ്യക്തമാക്കി.

Also Read: കേരളം മൂന്നാം പ്രളയത്തിലേക്ക്

മൂന്നാർ രാജമലയിലെ ബിഎസ്എന്‍എല്‍ ടവര്‍ ഉടൻ പ്രവർത്തനക്ഷമാക്കുമെന്നും കളക്ടർ പറഞ്ഞു.

Also Read: രഹ്‌ന ഫാത്തിമ പ്രചരിപ്പിച്ചത് അശ്ലീലം; ജാമ്യാപേക്ഷ തള്ളി സുപ്രിംകോടതി