LogoLoginKerala

കരിപ്പൂർ വിമാനാപകടം: ചകിത്സാ സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്തി; ആരോഗ്യമന്ത്രി

കരിപ്പൂർ വിമാനാപകടത്തില് പരിക്കേറ്റവരെ ചികിത്സിക്കുന്നതിനായി ആശുപത്രികളില് എല്ലാ സൗകര്യങ്ങളും ഏര്പ്പെടുത്തിയതായി ആരോഗ്യവകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര് അറിയിച്ചു. Also Read: കരിപ്പൂരിൽ വിമാനാപകടം; വിമാനം റൺവേയിൽ നിന്ന് തെന്നിമാറി പരിക്കേറ്റവര്ക്ക് അടിയന്തരചികിത്സ ഉറപ്പാക്കാന് നിർദ്ദേശം നല്കി. കോഴിക്കോട് മെഡിക്കല് കോളേജ്, ബീച്ച് ആശുപത്രി, ഫറൂഖ് ആശുപത്രി, മറ്റ് സ്വകാര്യ ആശുപത്രികള് എന്നിവിടങ്ങളില് ചികിത്സയ്ക്കായി മികച്ച സജ്ജീകരണങ്ങള് ഒരുക്കാന് നിര്ദേശം നല്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. Also Read: കരിപ്പൂർ വിമാനാപകടം; മരണം 11 കോഴിക്കോട്, മലപ്പുറം ജില്ലകളിലെ ജില്ലാ മെഡിക്കല് …
 

കരിപ്പൂർ വിമാനാപകടത്തില്‍ പരിക്കേറ്റവരെ ചികിത്സിക്കുന്നതിനായി ആശുപത്രികളില്‍ എല്ലാ സൗകര്യങ്ങളും ഏര്‍പ്പെടുത്തിയതായി ആരോഗ്യവകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു.

Also Read: കരിപ്പൂരിൽ വിമാനാപകടം; വിമാനം റൺവേയിൽ നിന്ന് തെന്നിമാറി

പരിക്കേറ്റവര്‍ക്ക് അടിയന്തരചികിത്സ ഉറപ്പാക്കാന്‍ നിർദ്ദേശം നല്‍കി. കോഴിക്കോട് മെഡിക്കല്‍ കോളേജ്, ബീച്ച് ആശുപത്രി, ഫറൂഖ് ആശുപത്രി, മറ്റ് സ്വകാര്യ ആശുപത്രികള്‍ എന്നിവിടങ്ങളില്‍ ചികിത്സയ്ക്കായി മികച്ച സജ്ജീകരണങ്ങള്‍ ഒരുക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

Also Read: കരിപ്പൂർ വിമാനാപകടം; മരണം 11

കോഴിക്കോട്, മലപ്പുറം ജില്ലകളിലെ ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാരോട് അടിയന്തരമായി സംഭവ സ്ഥലത്തെത്താന്‍ നിര്‍ദ്ദേശിച്ചു. കോഴിക്കോട്, മലപ്പുറം ജില്ലകളിലെ 108 ആംബുലന്‍സുകള്‍ സംഭവ സ്ഥലത്ത് എത്തിയതായും മന്ത്രി വ്യക്തമാക്കി.