LogoLoginKerala

ട്രഷറി തട്ടിപ്പ് കേസില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് സംശയം; മറ്റ് ജീവനക്കാരെ ചോദ്യം ചെയ്യും

തിരുവനന്തപുരം ട്രഷറി തട്ടിപ്പ് കേസിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടാകാമെന്ന് അന്വേഷണ സംഘം. ട്രഷറിയിലെ മറ്റ് ജീവനക്കാരുടെ സഹായം ബിജുലാലിന് ലഭിച്ചോ എന്ന് അന്വേഷിക്കും. ബിജു ലാലിനെ കോട്ടയം, കോഴിക്കോട് എന്നിവിടങ്ങളിൽ എത്തിച്ച് തെളിവ് എടുക്കും. Also Read: സർവ്വകാല റെക്കോഡിൽ സ്വർണവില; പവന് 41000 കടന്നു 2 കോടി 74 ലക്ഷം രൂപയാണ് തട്ടിയെടുത്തത്. ഇതിൽ 74 ലക്ഷം രൂപ റമ്മി കളിച്ചും സ്വർണ്ണം വാങ്ങിയും ചില വാക്കി. വഞ്ചന, ആൾമാറാട്ടം നടത്തിയുള്ള വഞ്ചന, വ്യാജരേഖ ചമയ്ക്കൽ, വഞ്ചനയ്ക്കായി …
 

തിരുവനന്തപുരം ട്രഷറി തട്ടിപ്പ് കേസിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടാകാമെന്ന് അന്വേഷണ സംഘം. ട്രഷറിയിലെ മറ്റ് ജീവനക്കാരുടെ സഹായം ബിജുലാലിന് ലഭിച്ചോ എന്ന് അന്വേഷിക്കും. ബിജു ലാലിനെ കോട്ടയം, കോഴിക്കോട് എന്നിവിടങ്ങളിൽ എത്തിച്ച് തെളിവ് എടുക്കും.

Also Read: സർവ്വകാല റെക്കോഡിൽ സ്വർണവില; പവന് 41000 കടന്നു

2 കോടി 74 ലക്ഷം രൂപയാണ് തട്ടിയെടുത്തത്. ഇതിൽ 74 ലക്ഷം രൂപ റമ്മി കളിച്ചും സ്വർണ്ണം വാങ്ങിയും ചില വാക്കി. വഞ്ചന, ആൾമാറാട്ടം നടത്തിയുള്ള വഞ്ചന, വ്യാജരേഖ ചമയ്ക്കൽ, വഞ്ചനയ്ക്കായി വ്യാജരേഖ നിർമ്മിക്കൽ, വ്യാജരേഖ ഉപയോഗിക്കൽ,കമ്പ്യൂട്ടർ ഹാക്കിംഗ് തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയത്. തിരുവനന്തപുരം ജുഡീഷ്യൽ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് റിമാൻഡ് റിപ്പോർട്ട് സമർപ്പിച്ചത്. കൃത്യത്തിൽ കൂടുതൽ പേർക്ക് പങ്കുള്ളതായി അന്വേഷണ സംഘം സംശയിക്കുന്നു.

Also Read: ബാങ്കുകളിലും സൂപ്പർമാർക്കറ്റുകളിലും നിയന്ത്രണം കർശനമാക്കി ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ

ബിജുലാലിന്‍റെ പക്കൽ നിന്നും ട്രഷറി സേവിങ്സ് അക്കൗണ്ടിന്റെ പാസ് ബുക്കും ചെക്ക് ലീഫുകളും മൊബൈൽ ഫോണുകളും പിടിച്ചെടുത്തു. രണ്ട് ദിവസത്തിനകം അന്വേഷണ സംഘം കസ്റ്റഡിയിൽ വിട്ടുകിട്ടാൻ അപേക്ഷ നൽകും. അതേസമയം പ്രതി ബിജു ലാൽ തിരുവനന്തപുരം ജുഡീഷ്യൽ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ജാമ്യാപേക്ഷ സമർപ്പിച്ചിട്ടുണ്ട്.

Also Read: സ്വപ്‌ന സുരേഷിന് മുഖ്യമന്ത്രിയുടെ ഓഫീസിൽ സ്വാധീനം; ശിവശങ്കറുമായി അടുത്തബന്ധം; എന്‍ഐഎ