Other News

സ്വപ്‌ന സുരേഷിന് മുഖ്യമന്ത്രിയുടെ ഓഫീസിൽ സ്വാധീനം; ശിവശങ്കറുമായി അടുത്തബന്ധം; എന്‍ഐഎ

തിരുവനന്തപുരം ഡിപ്ലോമാറ്റിക്ക് ബാഗ് സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്‌ന സുരേഷിന് മുഖ്യമന്ത്രിയുടെ ഓഫിസില്‍ ഉന്നത സ്വാധീനമുണ്ടെന്ന് എന്‍.ഐ.എ കോടതിയില്‍. സ്വപ്‌നയുടെ ജാമ്യഹർജി എതിര്‍ത്തുകൊണ്ടാണ് എന്‍.ഐ.എ അസിസ്റ്റന്റ് ജനറല്‍ കോടതിയെ ഇക്കാര്യം അറിയിച്ചത്. ജൂൺ 30ന് തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ കോൺസുലേറ്റിലേയ്ക്കുള്ള ബാഗേജ് വിട്ടു നൽകുന്നതിന് ഇടപെടാൻ ശിവശങ്കറിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ അദ്ദേഹം ഇതിനായി ഇടപെട്ടിട്ടില്ല എന്നാണ് വ്യക്തമാകുന്നതെന്ന് അന്വേഷണസംഘം കോടതിയെ അറിയിച്ചു.

Also Read: വടക്കൻ കേരളത്തിൽ മഴ ശക്തം; പ്രളയ മുന്നറിയിപ്പുമായി ദേശീയ ജല കമ്മീഷന്‍

കോണ്‍സുലേറ്റിലും സ്വപ്ന സുരേഷിന് സ്വാധീനമുണ്ടായിരുന്നെന്നും എന്‍.ഐ.എ വ്യക്തമാക്കി. കോണ്‍സുലേറ്റില്‍ നിന്ന് രാജിവെച്ച ശേഷവും 1000 ഡോളര്‍ ശമ്പളം വാങ്ങിയിരുന്നു. എം ശിവശങ്കറുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു. സ്വര്‍ണം വിട്ടുകിട്ടാന്‍ ശിവശങ്കറിനെ സമീപിച്ചിരുന്നു. എന്നാല്‍ ശിവശങ്കര്‍ സ്വപ്നയെ സഹായിച്ചില്ല എന്നാണ്‌ സൂചനകൾ.

Also Read: ബാലഭാസ്ക്കറിന്റെ മരണം; ലക്ഷ്മിയുടെ മൊഴി രേഖപ്പെടുത്തി സിബിഐ

സ്‌പേസ് പാര്‍ക്കില്‍ ജോലി വാഗ്ദാനം ചെയ്തത് ശിവശങ്കറായിരുന്നു. സ്‌പേസ് പാര്‍ക്ക് പ്രോജക്ടില്‍ സ്വപ്‌നയക്ക് വന്‍ സ്വാധീനമുണ്ടായിരുന്നു. അതുപോലെ വിദേശത്തും വലിയ രീതിയില്‍ തന്നെ സ്വാധീനം ചെലുത്തിയിരുന്നു. സ്വര്‍ണക്കടത്തില്‍ ഇടപെട്ടവര്‍ക്ക് ഓരോ ഇടപാടിലും 50,000 രൂപ വീതം നല്‍കിയിരുന്നെന്നും എന്‍.ഐ.എ കോടതിയില്‍ അറിയിച്ചു.

Also Read: സാമ്പത്തിക തട്ടിപ്പ്; നേഴ്‌സസ് അസോസിയേഷൻ സംഘടനാ ദേശീയ അധ്യക്ഷൻ ജാസ്മിൻ ഷാ അറസ്റ്റിൽ

സ്വര്‍ണക്കടത്ത് കേസില്‍ നിലവില്‍ 14 പേരെ എന്‍.ഐ.എ പിടികൂടിയെന്നാണ് നേരത്തെ കൊച്ചിയിലെ പ്രത്യേക എന്‍.ഐ.എ കോടതിയെ അറിയിച്ചത്. രാജ്യത്തിനകത്തും പുറത്തുമായി വലിയ സംഘമാണ് സ്വര്‍ണക്കടത്തിന് പിന്നിലെന്നും എന്‍.ഐ.എ പറഞ്ഞു. ഇനിയും കൂടുതല്‍ അറസ്റ്റിന് സാധ്യതയുണ്ടെന്ന സൂചനയാണ് എന്‍.ഐ.എ നല്‍കുന്നത്. കേസിലെ രണ്ടാം പ്രതിയായ സ്വപ്നയ്ക്ക് നയതന്ത്ര ബാഗേജ് വഴി സ്വര്‍ണം കടത്തുന്നത് കൃത്യമായി അറിയാമായിരുന്നുവെന്നതിന് തെളിവ് ലഭിച്ചതായും എന്‍.ഐ.എ വ്യക്തമാക്കുന്നു.

Also Read: കേസിൽ നിന്ന് ഒഴിവാക്കാനാകില്ല; ഫ്രാങ്കോയുടെ ഹർജി തള്ളി സുപ്രീം കോടതി

സ്വർണ്ണം കടത്തിയ കേസിൽ യുഎപിഎ നിലനിൽക്കുമോ എന്ന് എൻഐഎ കോടതി കഴിഞ്ഞ ദിവസം അഭിഭാഷകനോട് ആരാഞ്ഞിരുന്നു. സ്വർണക്കടത്ത് സാമ്പത്തിക ഭീകരവാദമാണെന്ന വാദമായിരുന്നു ഇതിന് എൻഐഎ കോടതിയിൽ മറുപടി നൽകിയത്. സ്വർണക്കടത്തിന്റെ പേരിൽ തനിക്കെതിരായുള്ള ചോദ്യം ചെയ്യലുകൾ പൂർത്തിയായതിനാൽ ജാമ്യം അനുവദിക്കണമെന്ന് സ്വപ്ന കോടതിയോട് അപേക്ഷിച്ചിരുന്നു. ഇത് നികുതി വെട്ടിപ്പു കേസ് മാത്രമാണെന്ന വാദമായിരുന്നു അഭിഭാഷകന്റേത്. എന്നാൽ കേസ് കൂടുതൽ ഗൗരവമുള്ളതാണെന്നായിരുന്നു അന്വേഷണ സംഘത്തിന്റെ വാദം. എൻഐഎ കോടതിയിൽ കേസിൽ വാദം പുരോഗമിക്കുകയാണ്.

Also Read: നടിയെ ആക്രമിച്ച കേസ്; വിചാരണ പൂര്‍ത്തിയാക്കാന്‍ ആറുമാസം കൂടി അനുവദിച്ച് സുപ്രീംകോടതി

Related Articles

Leave a Reply

Back to top button

buy windows 11 pro test ediyorum