LogoLoginKerala

സർവ്വകാല റെക്കോഡിൽ സ്വർണവില; പവന് 41000 കടന്നു

കേരളത്തിൽ പൊന്നിൽ തൊട്ടാൽ പൊള്ളുമെന്ന അവസ്ഥ. സ്വർണ വില 41000 കടന്നു. പവന് 120 രൂപ വർദ്ധിച്ച് 41,320 രൂപയ്ക്കാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 5,165 രൂപയാണ് ഇന്നത്തെ വില. Also Read: ബാങ്കുകളിലും സൂപ്പർമാർക്കറ്റുകളിലും നിയന്ത്രണം കർശനമാക്കി ഡി.ജി.പി ലോക്നാഥ് ബെഹ്റ ബുധനാഴ്ച രണ്ടു തവണയായിട്ടായിരുന്നു വില കൂടിയത്. ബുധനാഴ്ച രാവിലെ പവന് ഇന്ന് 520 രൂപ വർദ്ധിച്ച് 40,800 രൂപയായ സ്വർണ വില ഉച്ചയ്ക്ക് ശേഷം വീണ്ടും വര്ദ്ധിച്ചു. ഉച്ചകഴിഞ്ഞ് പവന് 400 രൂപ …
 

കേരളത്തിൽ പൊന്നിൽ തൊട്ടാൽ പൊള്ളുമെന്ന അവസ്ഥ. സ്വ‍‍ർണ വില 41000 കടന്നു. പവന് 120 രൂപ വർദ്ധിച്ച് 41,320 രൂപയ്ക്കാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 5,165 രൂപയാണ് ഇന്നത്തെ വില.

Also Read: ബാങ്കുകളിലും സൂപ്പർമാർക്കറ്റുകളിലും നിയന്ത്രണം കർശനമാക്കി ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ

ബുധനാഴ്ച രണ്ടു തവണയായിട്ടായിരുന്നു വില കൂടിയത്. ബുധനാഴ്ച രാവിലെ പവന് ഇന്ന് 520 രൂപ വർദ്ധിച്ച് 40,800 രൂപയായ സ്വർണ വില ഉച്ചയ്ക്ക് ശേഷം വീണ്ടും വര്‍ദ്ധിച്ചു. ഉച്ചകഴിഞ്ഞ് പവന് 400 രൂപ കൂടി വർദ്ധിച്ച് വില പവന് 41200 രൂപയിലെത്തിയിരുന്നു. കേരളത്തിലെ സ്വർണ വിലയുടെ ചരിത്രത്തിലെ തന്നെ എക്കാലത്തെയും ഉയർന്ന വിലയാണ് ഇന്നത്തേത്. ആഗസ്റ്റ് ഒന്ന് മുതൽ 40000 രൂപയ്ക്ക് മുകളിലാണ് സ്വർണ വില.

Also Read: സ്വപ്‌ന സുരേഷിന് മുഖ്യമന്ത്രിയുടെ ഓഫീസിൽ സ്വാധീനം; ശിവശങ്കറുമായി അടുത്തബന്ധം; എന്‍ഐഎ

അന്താരാഷ്ട്ര വിപണിയിലെ വില വർദ്ധനയാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിക്കുന്നത്. കോവിഡ്‌ വ്യാപനത്തെ തുടര്‍ന്ന് ആഗോള സമ്പദ് വ്യവസ്ഥ പ്രതിസന്ധി നേരിടുന്ന പശ്ചാത്തലത്തില്‍ സുരക്ഷിത നിക്ഷേപം എന്ന നിലയിലാണ് സ്വര്‍ണത്തിലേയ്ക്ക് കൂടുതല്‍ പേര്‍ ആകര്‍ഷിതരാവുന്നത്.