
സംസ്ഥാനത്ത് ഞായറാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്. വെള്ളിയാഴ്ച മലപ്പുറം ജില്ലയില് അതിതീവ്രമഴക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം. എറണാകുളം, ഇടുക്കി, തൃശൂര്, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂര്, കാസര്കോട് ജില്ലകളില് ഓറഞ്ച് അലർട്ട്. ഇവിടങ്ങളിൽ തീവ്രമഴ പെയ്യുമെന്നാണ് പ്രവചനം.
Also Read: സംസ്ഥാനം പ്രളയഭീതിയിൽ; മഴക്കെടുതിയിൽ ഇന്ന് രണ്ട് മരണം
കോട്ടയം ആലപ്പുഴ ജില്ലകളില് യെല്ലോ അലര്ട്ട് പ്രഖ്യാപിച്ചു. ജനങ്ങള് ജാഗ്രത പാലിക്കണമെന്നും ജില്ലാ ഭരണകൂടത്തിന്റെ നിര്ദേശങ്ങള് പാലിക്കണമെന്നും അധികൃതര് അറിയിച്ചു.