LogoLoginKerala

എസ്പി ബാലസുബ്രഹ്മണ്യത്തിന് കോവിഡ്

ഗായകന് എസ്പി ബാലസുബ്രഹ്മണ്യത്തിന് കോവിഡ് സ്ഥിരീകരിച്ചു. അദ്ദേഹത്തിന് വളരെ കുറഞ്ഞ അളവിൽ മാത്രമേ വൈറസ് ബാധിച്ചിട്ടുള്ളൂവെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. രോഗം സ്ഥിരീകരിച്ചയുടൻ തന്നെ അദ്ദേഹത്തെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. എസ്പിബിയുടെ ആരോഗ്യ നില തൃപ്തികരമാണെന്ന് അടുത്തവൃത്തങ്ങൾ അറിയിച്ചു. Also Read: അയോധ്യയിലെ രാമക്ഷേത്രത്തിന് പ്രധാനമന്ത്രി തറക്കല്ലിട്ടു “കുറച്ചുദിവസമായി ജലദോഷവും നെഞ്ചിൽ അസ്വസ്ഥതയും ശ്വാസതടസ്സവും പനിയും ഉണ്ടായിരുന്നു.വിട്ടുമാറാതെ വന്നപ്പോഴാണ് പരിശോധന നടത്താം എന്ന് തീരുമാനിക്കുന്നത്. അങ്ങനെ പരിശോധനക്ക് വിധേയനാവുകയും കൊറോണ സ്ഥിരീകരിക്കുകയുമായിരുന്നു” അദ്ദേഹം വ്യക്തമാക്കി. Also Read: കേസിൽ നിന്ന് …
 

ഗായകന്‍ എസ്പി ബാലസുബ്രഹ്മണ്യത്തിന് കോവിഡ് സ്ഥിരീകരിച്ചു. അദ്ദേഹത്തിന് വളരെ കുറഞ്ഞ അളവിൽ മാത്രമേ വൈറസ് ബാധിച്ചിട്ടുള്ളൂവെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. രോഗം സ്ഥിരീകരിച്ചയുടൻ തന്നെ അദ്ദേഹത്തെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. എസ്‌പിബിയുടെ ആരോഗ്യ നില തൃപ്തികരമാണെന്ന് അടുത്തവൃത്തങ്ങൾ അറിയിച്ചു.

Also Read: അയോധ്യയിലെ രാമക്ഷേത്രത്തിന് പ്രധാനമന്ത്രി തറക്കല്ലിട്ടു

“കുറച്ചുദിവസമായി ജലദോഷവും നെഞ്ചിൽ അസ്വസ്ഥതയും ശ്വാസതടസ്സവും പനിയും ഉണ്ടായിരുന്നു.വിട്ടുമാറാതെ വന്നപ്പോഴാണ് പരിശോധന നടത്താം എന്ന് തീരുമാനിക്കുന്നത്. അങ്ങനെ പരിശോധനക്ക് വിധേയനാവുകയും കൊറോണ സ്ഥിരീകരിക്കുകയുമായിരുന്നു” അദ്ദേഹം വ്യക്തമാക്കി.

Also Read: കേസിൽ നിന്ന് ഒഴിവാക്കാനാകില്ല; ഫ്രാങ്കോയുടെ ഹർജി തള്ളി സുപ്രീം കോടതി

“വളരെ കുറഞ്ഞ അളവിൽ മാത്രമേ വൈറസ് ബാധിച്ചിട്ടുള്ളൂ. കാര്യമായ ആരോഗ്യപ്രശ്നങ്ങൾ ഇല്ലാത്തതിനാൽ വീട്ടിൽ തന്നെ തുടരാമായിരുന്നു. പക്ഷേ കുടുംബാംഗങ്ങളുടെ സുരക്ഷയ്ക്ക് വേണ്ടി ആശുപത്രിയിൽ പ്രവേശിച്ചു” മാത്രമല്ല തനിക്ക് നല്ല ചികിത്സ ലഭിക്കുന്നുണ്ടെന്നും ആരും ആശങ്കപ്പെടേണ്ട കാര്യം ഇല്ലെന്നും രണ്ടു ദിവസത്തിനുള്ളിൽ ആശുപത്രി വിടാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും സോഷ്യൽ മീഡിയ വഴി പങ്ക് വച്ച വീഡിയോയിലൂടെ അദ്ദേഹം വ്യക്തമാക്കി.

Also Read: സാമ്പത്തിക തട്ടിപ്പ്; നേഴ്‌സസ് അസോസിയേഷൻ സംഘടനാ ദേശീയ അധ്യക്ഷൻ ജാസ്മിൻ ഷാ അറസ്റ്റിൽ

എസ്പി ബാലസുബ്രഹ്മണ്യം ഫേസ്ബുക്കിൽ പങ്കുവെച്ച വീഡിയോ ലിങ്ക്: 

https://www.facebook.com/thenewstoday.tv/videos/288289165604649

എസ്പി ബാലസുബ്രഹ്മണ്യത്തിന് കോവിഡ്