LogoLoginKerala

അഫ്‌ഗാനിൽ ഐ.എസ് നടത്തിയ ചാവേറാക്രമണം; നേതൃത്വം മലയാളിക്ക്

കാസർകോട് പടന്ന സ്വദേശി ഡോ. കെ.പി ഇജാസിന്റെ നേതൃത്വത്തിൽ അഫ്ഗാനിലെ ജലാലാബാദ് ജയിലിൽ ഐ.എസ് ഭീകരസംഘം നടത്തിയ ചാവേർ സ്ഫോടനത്തിൽ പങ്കെടുത്തത് 11 ഭീകരർ. ആക്രമണം നടത്തിയ 11 ഭീകരരെയും അഫ്ഗാൻ സൈന്യം വെടിവച്ചുകൊന്നു. കെ.പി ഇജാസിനൊപ്പം രണ്ട് ഇന്ത്യക്കാർ കൂടി ചാവേർ ആക്രമണത്തിൽ പങ്കെടുത്തിരുന്നതായി രഹസ്യാന്വേഷണ ഏജൻസികൾക്ക് വിവരം ലഭിച്ചു. Also Read: കന്യാസ്ത്രീ പീഡനം; ഫ്രാങ്കോ മുളയ്ക്കലിന്റെ ഹർജി ഇന്ന് സുപ്രിംകോടതിയിൽ അബു ഹയാൻ എന്ന പേരിലാണ് കാസർകോട് സ്വദേശിയായ ഇജാസ് ഐ.എസിൽ അറിയപ്പെടുന്നത്. അബു …
 

കാസർകോട് പടന്ന സ്വദേശി ഡോ. കെ.പി ഇജാസിന്റെ നേതൃത്വത്തിൽ അഫ്‌ഗാനിലെ ജലാലാബാദ് ജയിലിൽ ഐ.എസ് ഭീകരസംഘം നടത്തിയ ചാവേർ സ്‌ഫോടനത്തിൽ പങ്കെടുത്തത് 11 ഭീകരർ. ആക്രമണം നടത്തിയ 11 ഭീകരരെയും അഫ്ഗാൻ സൈന്യം വെടിവച്ചുകൊന്നു. കെ.പി ഇജാസിനൊപ്പം രണ്ട് ഇന്ത്യക്കാർ കൂടി ചാവേർ ആക്രമണത്തിൽ പങ്കെടുത്തിരുന്നതായി രഹസ്യാന്വേഷണ ഏജൻസികൾക്ക് വിവരം ലഭിച്ചു.

Also Read: കന്യാസ്ത്രീ പീഡനം; ഫ്രാങ്കോ മുളയ്ക്കലിന്റെ ഹർജി ഇന്ന് സുപ്രിംകോടതിയിൽ

അബു ഹയാൻ എന്ന പേരിലാണ് കാസർകോട് സ്വദേശിയായ ഇജാസ് ഐ.എസിൽ അറിയപ്പെടുന്നത്. അബു റവാഹ (ഇന്ത്യ), ഖൈബർ (അഫ്ഗാനിസ്ഥാൻ) സാദ് (ഇറാൻ), അബു അലി (പാകിസ്ഥാൻ), അഹമ്മദ് (തജിക്കിസ്ഥാൻ), അബു നോവ (ഇന്ത്യ), ഖാരി ഒസാമ (ഇറാൻ), അബുബക്കർ (തജിക്കിസ്ഥാൻ), ഇസ്മായിൽ (തജിക്കിസ്ഥാൻ), ഇദ്രിസ് (തജിക്കിസ്ഥാൻ) എന്നിവരാണ് ചാവേർ ആക്രമണത്തിൽ പങ്കെടുത്തത്. ഇവർ കൊല്ലപ്പെട്ടെന്ന് ഐ.എസ് വൃത്തങ്ങൾ സ്ഥിരീകരിച്ചതിന്റെ തെളിവുകളും അന്വേഷണ ഏജൻസികൾക്ക് ലഭിച്ചു.

Also Read: നടിയെ ആക്രമിച്ച കേസ്; വിചാരണ പൂര്‍ത്തിയാക്കാന്‍ ആറുമാസം കൂടി അനുവദിച്ച് സുപ്രീംകോടതി

കാബുളില്‍ നിന്ന് 115 കിലോമീറ്റര്‍ അകലെയുള്ള ജയിലിന് നേരെ ഞായറാഴ്ചയാണ് ആക്രമണം നടന്നത്. 29 പേര്‍ കൊല്ലപ്പെടുകയും അന്‍പതിലധികം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ഞായറാഴ്ച വൈകിട്ട് ജയിലിന് മുന്നില്‍ കാര്‍ ബോംബ് സ്‌ഫോടനം നടന്നു. ഇതിനു പിന്നാലെ ഐഎസ് ഭീകരര്‍ ജയിലിലെ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കുനേരെ വെടിയുതിര്‍ത്തു.

Also Read: തിരുവനന്തപുരം സ്വർണക്കടത്ത്: യു.എ.പി.എ നിലനില്‍ക്കുമോയെന്ന് കോടതി; കേസ് ഡയറി ഹാജരാക്കി എൻ.ഐ.എ

2016ല്‍ മസ്‌ക്കത്ത് വഴിയാണ് ഇജാസും കുടുംബവും അഫ്ഗാനിസ്ഥാനിലേയ്ക്കു കടന്നത്. ഇജാസിന്റെ ഭാര്യയും കുട്ടിയും അഫ്ഗാൻ സൈന്യത്തിന്റെ കസ്റ്റഡിയിലാണ്.

Also Read: സ്വർണക്കടത്തിൽ തമിഴ് സിനിമാ മാഫിയ കുടുംബത്തിന് ബന്ധമുണ്ടെന്ന് ബിഗ് ബോസ് താരം മീര മിഥുൻ