LogoLoginKerala

കന്യാസ്ത്രീ പീഡനം; ഫ്രാങ്കോ മുളയ്ക്കലിന്റെ ഹർജി ഇന്ന് സുപ്രിംകോടതിയിൽ

കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ നിന്ന് കുറ്റവിമുക്തനാക്കണമെന്ന് ആവശ്യപ്പെട്ട് ഫ്രാങ്കോ മുളയ്ക്കൽ സമർപ്പിച്ച ഹർജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും. അന്തിമ തീരുമാനം വരുന്നത് വരെ വിചാരണ നടപടികൾ സ്റ്റേ ചെയ്യണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. Also Read: തിരുവനന്തപുരം സ്വർണക്കടത്ത്: യു.എ.പി.എ നിലനില്ക്കുമോയെന്ന് കോടതി; കേസ് ഡയറി ഹാജരാക്കി എൻ.ഐ.എ കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന ആരോപണം കെട്ടിച്ചമച്ചതാണെന്നാണ് ഫ്രാങ്കോ മുളയ്ക്കലിന്റെ വാദം. തനിക്കെതിരെ തെളിവുകളില്ല. കന്യാസ്ത്രീയുടെ സാമ്പത്തിക ഇടപാടുകൾ ചോദ്യം ചെയ്തതാണ് വൈരാഗ്യത്തിന് കാരണമായത്. കേസിന് പിന്നിൽ വ്യക്തിവിരോധമാണ്. സാക്ഷിമൊഴികളിൽ വൈരുദ്ധ്യമുണ്ട്. തനിക്ക് …
 

കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ നിന്ന് കുറ്റവിമുക്തനാക്കണമെന്ന് ആവശ്യപ്പെട്ട് ഫ്രാങ്കോ മുളയ്ക്കൽ സമർപ്പിച്ച ഹർജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും. അന്തിമ തീരുമാനം വരുന്നത് വരെ വിചാരണ നടപടികൾ സ്റ്റേ ചെയ്യണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

Also Read: തിരുവനന്തപുരം സ്വർണക്കടത്ത്: യു.എ.പി.എ നിലനില്‍ക്കുമോയെന്ന് കോടതി; കേസ് ഡയറി ഹാജരാക്കി എൻ.ഐ.എ

കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന ആരോപണം കെട്ടിച്ചമച്ചതാണെന്നാണ് ഫ്രാങ്കോ മുളയ്ക്കലിന്റെ വാദം. തനിക്കെതിരെ തെളിവുകളില്ല. കന്യാസ്ത്രീയുടെ സാമ്പത്തിക ഇടപാടുകൾ ചോദ്യം ചെയ്തതാണ്  വൈരാഗ്യത്തിന് കാരണമായത്. കേസിന് പിന്നിൽ വ്യക്തിവിരോധമാണ്. സാക്ഷിമൊഴികളിൽ വൈരുദ്ധ്യമുണ്ട്. തനിക്ക് നേരെയുള്ള ആരോപണങ്ങളിൽ വസ്തുത ഇല്ലെന്നും ഫ്രാങ്കോ മുളയ്ക്കൽ ഹർജിയിൽ ചൂണ്ടിക്കാട്ടി.

Also Read: നടിയെ ആക്രമിച്ച കേസ്; വിചാരണ പൂര്‍ത്തിയാക്കാന്‍ ആറുമാസം കൂടി അനുവദിച്ച് സുപ്രീംകോടതി

അതേസമയം, തങ്ങളുടെ ഭാഗം കേൾക്കാതെ തീരുമാനമെടുക്കരുതെന്ന് ആവശ്യപ്പെട്ട് കന്യാസ്ത്രീയും സംസ്ഥാന സർക്കാരും തടസഹർജി സമർപ്പിച്ചിട്ടുണ്ട്. വിചാരണ വൈകിപ്പിക്കാനാണ് വിടുതൽ ഹർജിയെന്ന നിലപാടിലാണ് സംസ്ഥാന സർക്കാർ. കേസിൽ നിന്ന് കുറ്റവിമുക്തനാക്കണമെന്ന ആവശ്യം കോട്ടയം അഡീഷണൽ സെഷൻസ് കോടതിയും കേരള ഹൈക്കോടതിയും തള്ളിയതോടെയാണ് ഫ്രാങ്കോ മുളയ്ക്കൽ സുപ്രിംകോടതിയെ സമീപിച്ചത്. വിചാരണയ്ക്ക് ആവശ്യമുള്ള തെളിവുകളുണ്ട് തുടങ്ങിയ പ്രോസിക്യൂഷൻ വാദം കണക്കിലെടുത്താണ് ഹൈക്കോടതി ഹർജി തള്ളിയത്.

Also Read: സ്വർണക്കടത്തിൽ തമിഴ് സിനിമാ മാഫിയ കുടുംബത്തിന് ബന്ധമുണ്ടെന്ന് ബിഗ് ബോസ് താരം മീര മിഥുൻ

Also Read: സ്വർണക്കടത്ത്; എം ശിവശങ്കറിനെ വീണ്ടും ചോദ്യം ചെയ്യാൻ കസ്റ്റംസ്