Covid-19

കേരളത്തിൽ ഇന്ന് 1195 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; 971 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ

സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 1195 പേര്‍ക്കാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 1234 പേര്‍ രോഗമുക്തി നേടി. 971 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് ഇന്ന് രോഗം ബാധിച്ചത്. അതില്‍ ഉറവിടം അറിയാത്ത 79 കേസുകളാണ്ട്. വിദേശത്ത് നിന്ന് വന്ന 66 പേര്‍ക്കും മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വന്ന 125 പേര്‍ക്കും രോഗം ബാധിച്ചു. 13 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം ബാധിച്ചതായും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് 19 അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മുഖ്യമന്ത്രി.

പോസിറ്റീവ് ആയവരുടെ ജില്ല തിരിച്ചുള്ള കണക്ക്:

തിരുവനന്തപുരം-274, മലപ്പുറം-167, കാസര്‍കോട്-128, എറണാകുളം-120, ആലപ്പുഴ-108, തൃശ്ശൂര്‍-86, കണ്ണൂര്‍-61, കോട്ടയം-51, കോഴിക്കോട്-39, പാലക്കാട്-41, ഇടുക്കി-39, പത്തനംതിട്ട-37, കൊല്ലം-30,വയനാട്-14.

നെഗറ്റീവ് ആയവരുടെ ജില്ല തിരിച്ചുള്ള കണക്ക്:

തിരുവനന്തപുരം-528, കൊല്ലം-49 പത്തനംതിട്ട-46,ആലപ്പുഴ-60, കോട്ടയം-47, ഇടുക്കി-58, എറണാകുളം-35 തൃശ്ശൂര്‍-51, പാലക്കാട്-13, മലപ്പുറം-77, കോഴിക്കോട്-72, വയനാട്- 40, കണ്ണൂര്‍-53, കാസര്‍കോട്-105 എന്നിങ്ങനെയാണ്.

Related Articles

Leave a Reply

Back to top button