LogoLoginKerala

ട്രഷറി അഴിമതി കേസില്‍ ബിജുലാലിനെ അറസ്റ്റ് ചെയ്തു

സബ് ട്രഷറിയിലെ 2 കോടി രൂപ തട്ടിപ്പ് കേസിലെ പ്രതി ബിജുലാലിനെ പോലീസ് അറസ്റ്റ് ചെയ്തു. കീഴടങ്ങാനായി എത്തിയ ബിജുലാലിനെ അഭിഭാഷകന്റെ ഓഫീസിലെത്തിയാണ് പോലീസ് അറസ്റ്റ് ചെയ്തത്. അഭിഭാഷകന് പൂന്തുറ സോമന്റെ ഓഫീസില് നിന്നാണ് ബിജുലാലിനെ അറസ്റ്റ് ചെയ്തത്. താന് തെറ്റൊന്നും ചെയ്തിട്ടില്ലെന്ന് ബിജുലാലിന്റെ പ്രതികരണം. Also Read: അഫ്ഗാനിൽ ഐ.എസ് നടത്തിയ ചാവേറാക്രമണം; നേതൃത്വം മലയാളിക്ക് താൻ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും ഓൺലൈനിൽ റമ്മി ഗെയിം കളിച്ച് കിട്ടിയ പൈസയാണ് തന്റെ അക്കൗണ്ടിൽ വന്നതെന്നും ബിജുലാൽ മാധ്യമങ്ങളോട് വെളിപ്പെടുത്തി. …
 

സബ് ട്രഷറിയിലെ 2 കോടി രൂപ തട്ടിപ്പ് കേസിലെ പ്രതി ബിജുലാലിനെ പോലീസ് അറസ്റ്റ് ചെയ്തു. കീഴടങ്ങാനായി എത്തിയ ബിജുലാലിനെ അഭിഭാഷകന്റെ ഓഫീസിലെത്തിയാണ് പോലീസ് അറസ്റ്റ് ചെയ്തത്. അഭിഭാഷകന്‍ പൂന്തുറ സോമന്റെ ഓഫീസില്‍ നിന്നാണ് ബിജുലാലിനെ അറസ്റ്റ് ചെയ്തത്. താന്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്ന് ബിജുലാലിന്റെ പ്രതികരണം.

Also Read: അഫ്‌ഗാനിൽ ഐ.എസ് നടത്തിയ ചാവേറാക്രമണം; നേതൃത്വം മലയാളിക്ക്

താൻ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും ഓൺലൈനിൽ റമ്മി ഗെയിം കളിച്ച് കിട്ടിയ പൈസയാണ് തന്റെ അക്കൗണ്ടിൽ വന്നതെന്നും ബിജുലാൽ മാധ്യമങ്ങളോട് വെളിപ്പെടുത്തി. താൻ അഴിമതി നടത്തി എന്ന് പത്രവാർത്തകൾ വന്നതിനെത്തുടർന്നാണ് താൻ ഒളിവിൽ പോയത് എന്നാണ് ഇയാൾ പറയുന്നത്. യുഡിഎഫ് ഭാരവാഹിയാണോ എന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് ഇയാൾ മറുപടി നൽകിയില്ല.

Also Read: കന്യാസ്ത്രീ പീഡനം; ഫ്രാങ്കോ മുളയ്ക്കലിന്റെ ഹർജി ഇന്ന് സുപ്രിംകോടതിയിൽ

വിരമിച്ച ഉദ്യോഗസ്ഥന്റെ യൂസര്‍നെയിമും പാസ് വേഡും  ഉപയോഗിച്ച്, ജില്ലാകളക്ടറുടെ അക്കൗണ്ടില്‍നിന്നാണ് ബിജുലാല്‍ തന്റെയും ഭാര്യയുടെയും ട്രഷറി അക്കൗണ്ടിലേക്ക് രണ്ടുകോടി രൂപ മാറ്റിയത്. ഇതില്‍നിന്ന് 61.23 ലക്ഷം രൂപ വിവിധ ബാങ്കുകളിലെ നാല് അക്കൗണ്ടുകളിലേക്കു മാറ്റിയിരുന്നു.

Also Read: നടിയെ ആക്രമിച്ച കേസ്; വിചാരണ പൂര്‍ത്തിയാക്കാന്‍ ആറുമാസം കൂടി അനുവദിച്ച് സുപ്രീംകോടതി

ജൂലായ് 27നാണ് ഈ തട്ടിപ്പ് വിവരം കണ്ടുപിടിക്കുന്നത്. ഏകദേശം രണ്ടു കോടിയോളം രൂപയാണ് ആണ് ട്രഷറിയിലെ സീനിയര്‍ അക്കൗണ്ടന്റ് എം.ആര്‍ ബിജു ലാല്‍ തന്റെയും ഭാര്യയുടെയും പേരിലേക്ക് മാറ്റിയത്. തട്ടിപ്പ് കണ്ടെത്തിയതിനെത്തുടര്‍ന്ന് ബിജുലാലിനെ സർവീസിൽ നിന്ന് പിരിച്ചുവിട്ടിരുന്നു.

Also Read: തിരുവനന്തപുരം സ്വർണക്കടത്ത്: യു.എ.പി.എ നിലനില്‍ക്കുമോയെന്ന് കോടതി; കേസ് ഡയറി ഹാജരാക്കി എൻ.ഐ.എ