LogoLoginKerala

അയോധ്യയിലെ രാമക്ഷേത്രത്തിന് പ്രധാനമന്ത്രി തറക്കല്ലിട്ടു

അയോധ്യയിലെ രാമക്ഷേത്ര നിര്മാണത്തിന് തുടക്കം കുറിച്ച് പുതിയ ക്ഷേത്രത്തിന് തറക്കല്ലിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാമജന്മഭൂമിയിൽ തയ്യാറാക്കിയ പ്രത്യേക വേദിയിലാണ് പുതിയ ക്ഷേത്രത്തിന്റെ ഭൂമിപൂജ നടന്നത്. ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും ഗവർണർ ആനന്ദിബെൻ പട്ടേലും അടക്കമുള്ള നേതാക്കൾ പരിപാടിയിൽ പങ്കെടുത്തു. തറക്കല്ലിടുന്ന അയോധ്യയിലെ തര്ക്കഭൂമിയിൽ ക്ഷേത്രം നിര്മിക്കാമെന്ന സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിൽ മൂന്ന് വര്ഷം കൊണ്ട് ക്ഷേത്രത്തിന്റെ നിര്മാണം പൂര്ത്തിയാക്കാനാണ് പദ്ധതി. Also Read: സാമ്പത്തിക തട്ടിപ്പ്; നേഴ്സസ് അസോസിയേഷൻ സംഘടനാ ദേശീയ അധ്യക്ഷൻ …
 

അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണത്തിന് തുടക്കം കുറിച്ച് പുതിയ ക്ഷേത്രത്തിന് തറക്കല്ലിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാമജന്മഭൂമിയിൽ തയ്യാറാക്കിയ പ്രത്യേക വേദിയിലാണ് പുതിയ ക്ഷേത്രത്തിന്റെ ഭൂമിപൂജ നടന്നത്. ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും ഗവർണർ ആനന്ദിബെൻ പട്ടേലും അടക്കമുള്ള നേതാക്കൾ പരിപാടിയിൽ പങ്കെടുത്തു. തറക്കല്ലിടുന്ന അയോധ്യയിലെ തര്‍ക്കഭൂമിയിൽ ക്ഷേത്രം നിര്‍മിക്കാമെന്ന സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിൽ മൂന്ന് വര്‍ഷം കൊണ്ട് ക്ഷേത്രത്തിന്റെ നിര്‍മാണം പൂര്‍ത്തിയാക്കാനാണ് പദ്ധതി.

Also Read: സാമ്പത്തിക തട്ടിപ്പ്; നേഴ്‌സസ് അസോസിയേഷൻ സംഘടനാ ദേശീയ അധ്യക്ഷൻ ജാസ്മിൻ ഷാ അറസ്റ്റിൽ

ക്ഷേത്രനിര്‍മാണത്തിന് തുടക്കം കുറിച്ചു കൊണ്ട് പാകാനായി ഒൻപത് കല്ലുകളാണ് പാകിയത്. പ്രധാനശിലയും എട്ട് ഉപശിലകളുമാണ് സ്ഥാപിച്ചത്. 1989ൽ ലോകത്തിന്റെ വിവിധ ഭാഗത്തു നിന്നുള്ള ഭക്തര്‍ എത്തിച്ച കല്ലുകളാണ് ഇവയെന്ന് അധികൃതർ അറിയിച്ചു. മൊത്തം ലഭിച്ച 2.75 ലക്ഷം കല്ലുകളിൽ ശ്രീരാമന്റെ പേരു കൊത്തിയ നൂറ് കല്ലുകൾ തെരഞ്ഞെടുക്കുകയായിരുന്നു.

Also Read: ഐപിഎൽ: ചൈനീസ് കമ്പനി ‘വിവോ’ പുറത്ത് ?

അയോധ്യയിലെ സാകേത് കോളേജ് ഗ്രൗണ്ടിൽ ഹെലികോപ്റ്ററിലെത്തിയ നരേന്ദ്ര മോദി, ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനൊപ്പം ഹനുമാൻ ക്ഷേത്രത്തിൽ ദര്‍ശനം നടത്തി. ക്ഷേത്രത്തിൽ നിന്ന് പ്രധാനമന്ത്രിയ്ക്ക് വെള്ളിക്കിരീടം സമ്മാനിച്ചു. തുടര്‍ന്ന് രാംലല്ല വിഗ്രഹം സ്ഥാപിച്ചിരിക്കുന്ന താത്കാലിക ക്ഷേത്രത്തിലും മോദി ദര്‍ശനം നടത്തി. അതിനു ശേഷമായിരുന്നു പ്രത്യേകം സജ്ജീകരിച്ച വേദിയിലെത്തി ഭൂമി പൂജ നിര്‍വഹിച്ചത്.

Also Read: ട്രഷറി അഴിമതി കേസില്‍ ബിജുലാലിനെ അറസ്റ്റ് ചെയ്തു

പതിനാറാം നൂറ്റാണ്ടിൽ നിര്‍മിച്ച ബാബ്റി മസ്ജിദ് 1992 ഡിസംബറിലാണ് കര്‍സേവകര്‍ തകര്‍ത്തത്. ഇതേത്തുടര്‍ന്ന് രാജ്യവ്യാപകമായി കലാപങ്ങളും പൊട്ടിപ്പുറപ്പെട്ടിരുന്നു. ബാബ്റി മസ്ജിദ് തകര്‍ത്ത കേസിൽ മുതിര്‍ന്ന ബിജെപി നേതാക്കളായ എൽ കെ അദ്വാനി, മുരളി മനോഹര്‍ ജോഷി, ഉമാഭാരതി തുടങ്ങിയവര്‍ അന്വേഷണം നേരിടുന്നുണ്ട്. തുടര്‍ന്ന് വര്‍ഷങ്ങള്‍ നീണ്ട നിയമവ്യവഹാരത്തിനു ശേഷമാണ് തര്‍ക്കഭൂമിയിൽ രാമക്ഷേത്രം നിര്‍മിക്കാമെന്നും മസ്ജിദ് നിര്‍മിക്കാനായി അഞ്ചേക്കര്‍ സ്ഥലം സര്‍ക്കാര്‍ കണ്ടെത്തി നല്‍കണമെന്നും 2019ൽ സുപ്രീം കോടതി ഉത്തരവിട്ടത്.

Also Read: അഫ്‌ഗാനിൽ ഐ.എസ് നടത്തിയ ചാവേറാക്രമണം; നേതൃത്വം മലയാളിക്ക്

മുൻപ് പല തവണ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കായി മോദി ഉത്തര്‍ പ്രദേശിൽ എത്തിയിരുന്നെങ്കിലും ഒരിക്കലും അയോധ്യ ഭൂമി സന്ദര്‍ശിച്ചിരുന്നില്ല. ബാബ്റി മസ്ജിദ് സ്ഥിതി ചെയ്തിരുന്ന ഭൂമിയിൽ രാമക്ഷേത്രം നിര്‍മിച്ച ശേഷം മാത്രമേ താൻ അയോധ്യയിൽ എത്തൂ എന്ന് 1992ൽ മോദി പ്രതിജ്ഞയെടുത്തിരുന്നു. സ്രാഷ്ടാംഗം പ്രണമിച്ചു കൊണ്ടായിരുന്നു രാം ലല്ലയിൽ പൂജ നിര്‍വഹിക്കാനായി മോദി എത്തിയത്. 29 വര്‍ഷത്തിനു ശേഷം നരേന്ദ്ര മോദി വീണ്ടും അയോധ്യയിലെത്തുമ്പോള്‍ അയോധ്യ ഭൂമി സന്ദര്‍ശിക്കുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദിയെന്ന പ്രത്യേകതയുമുണ്ട്.

Also Read: കന്യാസ്ത്രീ പീഡനം; ഫ്രാങ്കോ മുളയ്ക്കലിന്റെ ഹർജി ഇന്ന് സുപ്രിംകോടതിയിൽ

അയോധ്യയിലെ രാമക്ഷേത്രത്തിന് പ്രധാനമന്ത്രി തറക്കല്ലിട്ടു