LogoLoginKerala

തിരുവനന്തപുരം സ്വർണക്കടത്ത്; എൻഐഎ അന്വേഷണം യുഎഇയിലേക്ക്

ഡിപ്ലോമാറ്റിക്ക് ബാഗ് സ്വര്ണക്കടത്ത് കേസിൽ അന്വേഷണം യുഎഇയിലേക്കും വ്യാപിപ്പിക്കാനൊരുങ്ങി എൻഐഎ. ഇതിനായി എൻഐഎ കേന്ദ്ര സർക്കാരിന്റെ അനുമതി തേടിയതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അനുമതി കിട്ടിയാൽ എൻഐഎ സംഘം യുഎഇയിലേക്ക് പോകും. Also Read: ദുരൂഹതകൾ ഒഴിയുന്നില്ല; ബാലഭാസ്കറിന്റേത് കൊലപാതകമോ? യുഎഇയിൽ നയതന്ത്ര ബാഗ് കൈകാര്യം ചെയ്തവരെക്കുറിച്ചും ഹവാല ഇടപാടുകാരെക്കുറിച്ചും അന്വേഷിക്കുമെന്നാണ് സൂചനകൾ. യുഎഇ സര്ക്കാരിന്റെ ഇക്കാര്യത്തിലുള്ള നിലപാട് അന്വേഷണത്തിൽ നിര്ണായകമാകും. Also Read: ബാലഭാസ്കറിന്റെ മരണം; സിബിഐ എഫ്ഐആർ അംഗീകരിച്ചു അതേസമയം സ്വര്ണക്കള്ളക്കടത്ത് കേസില് സ്വപ്നയും സന്ദീപും …
 

ഡിപ്ലോമാറ്റിക്ക് ബാഗ് സ്വര്‍ണക്കടത്ത് കേസിൽ അന്വേഷണം യുഎഇയിലേക്കും വ്യാപിപ്പിക്കാനൊരുങ്ങി എൻഐഎ. ഇതിനായി എൻഐഎ കേന്ദ്ര സർക്കാരിന്റെ അനുമതി തേടിയതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അനുമതി കിട്ടിയാൽ എൻഐഎ സംഘം യുഎഇയിലേക്ക് പോകും.

Also Read: ദുരൂഹതകൾ ഒഴിയുന്നില്ല; ബാലഭാസ്കറിന്റേത് കൊലപാതകമോ?

യുഎഇയിൽ നയതന്ത്ര ബാഗ് കൈകാര്യം ചെയ്തവരെക്കുറിച്ചും ഹവാല ഇടപാടുകാരെക്കുറിച്ചും അന്വേഷിക്കുമെന്നാണ് സൂചനകൾ. യുഎഇ സ‍ര്‍ക്കാരിന്റെ ഇക്കാര്യത്തിലുള്ള നിലപാട് അന്വേഷണത്തിൽ നിര്‍ണായകമാകും.

Also Read: ബാലഭാസ്കറിന്റെ മരണം; സിബിഐ എഫ്‌ഐആർ അംഗീകരിച്ചു

അതേസമയം സ്വര്‍ണക്കള്ളക്കടത്ത് കേസില്‍ സ്വപ്നയും സന്ദീപും നല്‍കിയ ജാമ്യ ഹര്‍ജിയില്‍ എന്‍ഐഎ കോടതി ഇന്ന് വാദം കേൾക്കും. യുഎപിഎ വകുപ്പുകള്‍ നിലനില്‍ക്കില്ലെന്നും കസ്റ്റംസ് വകുപ്പുകൾ മാത്രമേ ചുമത്താന്‍ കഴിയൂ എന്നുമാണ് പ്രതികളുടെ വാദം. കേസ് ഡയറി ഇന്ന് ഹാജരാക്കണമെന്ന് എന്‍ഐഎക്ക് കോടതി നിര്‍ദ്ദേശം നൽകിയിട്ടുണ്ട്.