LogoLoginKerala

സ്വർണക്കടത്ത്; എം ശിവശങ്കറിനെ വീണ്ടും ചോദ്യം ചെയ്യാൻ കസ്റ്റംസ്

തിരുവനന്തപുരം ഡിപ്ലോമാറ്റിക്ക് ബാഗ് സ്വർണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിനെ കസ്റ്റംസ് വീണ്ടും ചോദ്യം ചെയ്യുമെന്ന് സൂചനകൾ. അന്വേഷണവുമായി ബന്ധപ്പെട്ട് നടന്ന കസ്റ്റംസ് യോഗത്തിലാണ് ഇത്തരമൊരു തീരുമാനം എടുത്താതെന്നാണ് വിവരം ലഭിച്ചിരിക്കുന്നത്. ചോദ്യം ചെയ്യുന്നതിൽ നിന്നും സ്വപ്നയുടെ സാമ്പത്തിക ഇടപാടിനെ കുറിച്ച് ശിവശങ്കറിന് അറിയാമായിരുന്നോ എന്ന കാര്യത്തിലാണ് കസ്റ്റംസ് വ്യക്തത വരുത്തുന്നത്. Also Read: ദുരൂഹതകൾ ഒഴിയുന്നില്ല; ബാലഭാസ്കറിന്റേത് കൊലപാതകമോ? കസ്റ്റംസ് നേരത്തെ ശിവശങ്കറിനെ ചോദ്യം ചെയ്തിരുന്നു പക്ഷേ അന്ന് നൽകിയ മൊഴിയിൽ വ്യക്തത …
 

തിരുവനന്തപുരം ഡിപ്ലോമാറ്റിക്ക് ബാഗ് സ്വർണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിനെ കസ്റ്റംസ് വീണ്ടും ചോദ്യം ചെയ്യുമെന്ന് സൂചനകൾ. അന്വേഷണവുമായി ബന്ധപ്പെട്ട് നടന്ന കസ്റ്റംസ് യോഗത്തിലാണ് ഇത്തരമൊരു തീരുമാനം എടുത്താതെന്നാണ് വിവരം ലഭിച്ചിരിക്കുന്നത്. ചോദ്യം ചെയ്യുന്നതിൽ നിന്നും സ്വപ്നയുടെ സാമ്പത്തിക ഇടപാടിനെ കുറിച്ച് ശിവശങ്കറിന് അറിയാമായിരുന്നോ എന്ന കാര്യത്തിലാണ് കസ്റ്റംസ് വ്യക്തത വരുത്തുന്നത്.

Also Read: ദുരൂഹതകൾ ഒഴിയുന്നില്ല; ബാലഭാസ്കറിന്റേത് കൊലപാതകമോ?

കസ്റ്റംസ് നേരത്തെ ശിവശങ്കറിനെ ചോദ്യം ചെയ്തിരുന്നു പക്ഷേ അന്ന് നൽകിയ മൊഴിയിൽ വ്യക്തത ഇല്ലാത്തതുകൊണ്ടാണ് വീണ്ടും ചോദ്യം ചെയ്യുന്നതെന്നാണ് റിപ്പോർട്ട്. മാത്രമല്ല സ്വപ്നയുടെ മൊഴിയിൽ പറഞ്ഞിട്ടുള്ള ഉന്നത രാഷ്ട്രീയ നേതാവിനെയും ചോദ്യം ചെയ്യും എന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. സ്വർണക്കടത്തിനെ കുറിച്ച് അറിവുണ്ടെന്നും സഹായം നൽകിയെന്നും സ്വപ്ന മൊഴിയിൽ പറഞ്ഞ നേതാവിനെയാണ് ചോദ്യം ചെയ്യുക.

Also Read: തിരുവനന്തപുരം സ്വർണക്കടത്ത്; എൻഐഎ അന്വേഷണം യുഎഇയിലേക്ക്

ശിവശങ്കറിനെ ചോദ്യം ചെയ്യുന്നതിൽ നിന്നും സ്വപ്നയുടെ സാമ്പത്തിക ഇടപാടിനെ കുറിച്ച് ശിവശങ്കറിന് അറിയാമായിരുന്നോ എന്ന കാര്യത്തിലാണ് കസ്റ്റംസ് വ്യക്തത വരുത്തുന്നത്. നേരത്തെ കസ്റ്റംസ് ഒരു തവണ ചോദ്യം ചെയ്തിരുന്നു കൂടാതെ എൻഐഎ രണ്ടുതവണ ശിവശങ്കറിനെ ചോദ്യം ചെയ്യുകയും വിട്ടയക്കുകയും ചെയ്തിരുന്നു.

Also Read: തിരുവനന്തപുരം സ്വർണ്ണക്കടത്ത്; കൈവെട്ടുകേസിൽ പ്രതിയായിരുന്ന മുഹമ്മദ് അലി അറസ്റ്റിൽ