LogoLoginKerala

തിരുവനന്തപുരം സ്വർണക്കടത്ത്: യു.എ.പി.എ നിലനില്‍ക്കുമോയെന്ന് കോടതി; കേസ് ഡയറി ഹാജരാക്കി എൻ.ഐ.എ

തിരുവനന്തപുരം ഡിപ്ലോമാറ്റിക്ക് ബാഗ് സ്വര്ണക്കടത്ത് അന്വേഷണവുമായി ബന്ധപ്പെട്ട കേസ് ഡയറി ദേശീയ അന്വേഷണ ഏജൻസി കോടതിയിൽ സമർപ്പിച്ചു. കേസിലെ പ്രതികൾക്കെതിരെ യു.എ.പി.എ എങ്ങനെ നിലനിൽക്കുമെന്ന് എൻ.ഐ.എ കോടതി കഴിഞ്ഞ ദിവസം ചോദിച്ചിരുന്നു. തുടർന്ന് കേസ് ഡയറി ഹാജരാക്കാൻ ആവശ്യപ്പെടുകയും ചെയ്തു. ഇതേതുടര്ന്ന് അന്വേഷണ വിവരങ്ങള് അടങ്ങിയ കേസ് ഡയറി ഡിവൈഎസ്പി സി. രാധാകൃഷ്ണ പിള്ള കോടതിയിൽ ഹാജരാക്കി. Also Read: സ്വർണക്കടത്തിൽ തമിഴ് സിനിമാ മാഫിയ കുടുംബത്തിന് ബന്ധമുണ്ടെന്ന് ബിഗ് ബോസ് താരം മീര മിഥുൻ സ്വർണക്കടത്തിലൂടെ ലഭിക്കുന്ന …
 

തിരുവനന്തപുരം ഡിപ്ലോമാറ്റിക്ക് ബാഗ് സ്വര്‍ണക്കടത്ത് അന്വേഷണവുമായി ബന്ധപ്പെട്ട കേസ് ഡയറി ദേശീയ അന്വേഷണ ഏജൻസി കോടതിയിൽ സമർപ്പിച്ചു. കേസിലെ പ്രതികൾക്കെതിരെ യു.എ.പി.എ എങ്ങനെ നിലനിൽക്കുമെന്ന് എൻ.ഐ.എ കോടതി കഴിഞ്ഞ ദിവസം ചോദിച്ചിരുന്നു. തുടർന്ന് കേസ് ഡയറി ഹാജരാക്കാൻ ആവശ്യപ്പെടുകയും ചെയ്തു. ഇതേതുടര്‍ന്ന് അന്വേഷണ വിവരങ്ങള്‍ അടങ്ങിയ കേസ് ഡയറി ഡിവൈഎസ്പി സി. രാധാകൃഷ്ണ പിള്ള കോടതിയിൽ ഹാജരാക്കി.

Also Read: സ്വർണക്കടത്തിൽ തമിഴ് സിനിമാ മാഫിയ കുടുംബത്തിന് ബന്ധമുണ്ടെന്ന് ബിഗ് ബോസ് താരം മീര മിഥുൻ

സ്വർണക്കടത്തിലൂടെ ലഭിക്കുന്ന പണംതീവ്രവാദ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നതായും, തീവ്രസ്വഭാവമുള്ള പല സംഘങ്ങളിലേക്കും കള്ളക്കടത്ത് പണം എത്തുന്നതായും കഴിഞ്ഞയാഴ്‌ച എൻഐഎ കോടതിയിൽ വാദിച്ചിരുന്നു.

Also Read: സ്വർണക്കടത്ത്; എം ശിവശങ്കറിനെ വീണ്ടും ചോദ്യം ചെയ്യാൻ കസ്റ്റംസ്

സ്വർണക്കടത്ത് കേസിൽ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ അടക്കമുള്ളവരെ അറസ്റ്റ് ചെയ്തിരുന്നു. ഇതടക്കം ചൂണ്ടിക്കാണിച്ച് കേസിന്റെ തീവ്രവാദ ബന്ധം തെളിയിക്കാനാണ് എൻ.ഐ.എ ശ്രമിക്കുന്നത്. കേസിൽ തീവ്രവാദ ബന്ധങ്ങള്‍ സൂചിപ്പിക്കുന്ന വിവരങ്ങള്‍ ഡയറിയില്‍ ഉണ്ടെന്ന് എൻഐഎ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. എന്‍ഐഎയ്ക്ക് വേണ്ടി അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ വിജയകുമാറാണ് കോടതിയില്‍ ഹാജരായത്. ഇദ്ദേഹം കേരള ഹൈക്കോടതിയിലെ കേന്ദ്രസര്‍ക്കാര്‍ അഭിഭാഷകനാണ്.

Also Read: തിരുവനന്തപുരം സ്വർണക്കടത്ത്; എൻഐഎ അന്വേഷണം യുഎഇയിലേക്ക്

യു.എ.പി.എ നിലനിൽക്കില്ലെന്ന വാദമാണ് കേസിലെ പ്രതി സ്വപ്നയുടെ അഭിഭാഷകൻ മുന്നോട്ടു വച്ചത്. ജൂലൈ അഞ്ചിനാണ് സ്വര്‍ണം പിടികൂടുന്നത്. ഒമ്പതാം തിയതി കേസ് എന്‍ഐഎക്ക് കൈമാറി. ഈ സമയത്തിനിടയില്‍ എന്ത് തീവ്രവാദ ബന്ധമാണ് പുറത്തുവന്നതെന്നും സ്വപ്നയുടെ അഭിഭാഷകന്‍ ചോദിച്ചു. സ്വർണക്കടത്ത് കേസ് നികുതി വെട്ടിപ്പു മാത്രമാണെന്നും സ്വപ്നയുടെ അഭിഭാഷകന്‍ വാദിച്ചു.

Also Read: ദുരൂഹതകൾ ഒഴിയുന്നില്ല; ബാലഭാസ്കറിന്റേത് കൊലപാതകമോ?