LogoLoginKerala

കേരളത്തിൽ ഇന്ന് 1083 പേർക്ക് കോവിഡ്

തിരുവനന്തപുരം: കേരളത്തില് ഇന്ന് 1083 പേര്ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര് അറിയിച്ചു. തിരുവനന്തപുരം ജില്ലയില് നിന്നുള്ള 242 പേര്ക്കും, എറണാകുളം ജില്ലയില് നിന്നുള്ള 135 പേര്ക്കും, മലപ്പുറം ജില്ലയില് നിന്നുള്ള 131 പേര്ക്കും, ആലപ്പുഴ ജില്ലയില് നിന്നുള്ള 126 പേര്ക്കും, കോഴിക്കോട് ജില്ലയില് നിന്നുള്ള 97 പേര്ക്കും, കാസര്ഗോഡ് ജില്ലയില് നിന്നുള്ള 91 പേര്ക്കും, തൃശൂര് ജില്ലയില് നിന്നുള്ള 72 പേര്ക്കും, പാലക്കാട് ജില്ലയില് നിന്നുള്ള 50 പേര്ക്കും, കണ്ണൂര് …
 

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 1083 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 242 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 135 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 131 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 126 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 97 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 91 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 72 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 50 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 37 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 32 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 30 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 23 പേര്‍ക്കും, വയനാട് ജില്ലയില്‍ നിന്നുള്ള 17 പേര്‍ക്കുമാണ് ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്.

1021 പേര്‍ രോഗമുക്തി നേടി; ചികിത്സയിലുള്ളത് 11,540 പേര്‍; ഇതുവരെ രോഗമുക്തി നേടിയവര്‍ 16,303 ഇന്ന് 13 പുതിയ ഹോട്ട് സ്‌പോട്ടുകള്‍; 10 പ്രദേശങ്ങളെ ഒഴിവാക്കി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 51 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 64 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 902 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 71 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. തിരുവനന്തപുരം ജില്ലയിലെ 237 പേര്‍ക്കും, എറണാകുളം ജില്ലയിലെ 122 പേര്‍ക്കും, മലപ്പുറം ജില്ലയിലെ 118 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയിലെ 85 പേര്‍ക്കും, കോഴിക്കോട് ജില്ലയിലെ 78 പേര്‍ക്കും, ആലപ്പുഴ ജില്ലയിലെ 75 പേര്‍ക്കും, തൃശൂര്‍ ജില്ലയിലെ 55 പേര്‍ക്കും, കണ്ണൂര്‍ ജില്ലയിലെ 29 പേര്‍ക്കും, കൊല്ലം ജില്ലയിലെ 25 പേര്‍ക്കും, പാലക്കാട് ജില്ലയിലെ 23 പേര്‍ക്കും, കോട്ടയം ജില്ലയിലെ 22 പേര്‍ക്കും, പത്തനംതിട്ട ജില്ലയിലെ 17 പേര്‍ക്കും, വയനാട് ജില്ലയിലെ 16 പേര്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

ഇന്ന് 13 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. തൃശൂര്‍ ജില്ലയിലെ തൃക്കൂര്‍ (കണ്ടൈന്‍മെന്റ് സോണ്‍: വാര്‍ഡ് 13), തിരുവില്വാമല (15), കൊണ്ടാഴി (1), അവിനിശേരി (2), കൈപ്പറമ്പ് (3), എറണാകുളം ജില്ലയിലെ കാഞ്ഞൂര്‍ (5), നോര്‍ത്ത് പറവൂര്‍ (15), ഞാറയ്ക്കല്‍ (9, 10), പത്തനംതിട്ട ജില്ലയിലെ ഇരവിപ്പേരൂര്‍ (8), നിരണം (3), കോഴിക്കോട് ജില്ലയിലെ കുന്നുമ്മല്‍ (11), മടവൂര്‍ (8), പാലക്കാട് ജില്ലയിലെ മണ്ണാര്‍ക്കാട് (7, 13) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍.

അതേസമയം 10 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. കൊല്ലം ജില്ലയിലെ മേലില (വാര്‍ഡ് 5, 7, 8, 9, 10, 11), പട്ടാഴി വടക്കേക്കര (എല്ലാ വാര്‍ഡുകളും), പോരുവഴി (14, 17), ശൂരനാട് നോര്‍ത്ത് (എല്ലാ വാര്‍ഡുകളും), മലപ്പുറം ജില്ലയിലെ പൊന്നാനി മുന്‍സിപ്പാലിറ്റി (എല്ലാ വാര്‍ഡുകളും), നിലമ്പൂര്‍ മുന്‍സിപ്പാലിറ്റി (എല്ലാ വാര്‍ഡുകളും), പത്തനംതിട്ട ജില്ലയിലെ ഏഴംകുളം (13), വെച്ചൂച്ചിറ (11), തൃശൂര്‍ ജില്ലയിലെ ചേര്‍പ്പ് (11), ഇടുക്കി ജില്ലയിലെ കഞ്ഞിക്കുഴി (2, 3, 7, 13, 14) എന്നീ പ്രദേശങ്ങളേയാണ് കണ്ടൈന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കിയത്. നിലവില്‍ ആകെ 509 ഹോട്ട് സ്‌പോട്ടുകളാണ് ഉള്ളത്