LogoLoginKerala

നടിയെ ആക്രമിച്ച കേസ്; വിചാരണ പൂര്‍ത്തിയാക്കാന്‍ ആറുമാസം കൂടി അനുവദിച്ച് സുപ്രീംകോടതി

നടിയെ ആക്രമിച്ച കേസില് വിചാരണ പൂര്ത്തിയാക്കാന് ആറുമാസം കൂടി സമയം അനുവദിച്ചു. കൂടുതല് സമയം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പ്രത്യേക കോടതി ജഡ്ജി ഹണി എം വര്ഗീസിന്റെ കത്ത് പരിഗണിച്ചാണ് സുപ്രീംകോടതി തീരുമാനം. Also Read: തിരുവനന്തപുരം സ്വർണക്കടത്ത്: യു.എ.പി.എ നിലനില്ക്കുമോയെന്ന് കോടതി; കേസ് ഡയറി ഹാജരാക്കി എൻ.ഐ.എ നടിയെ ആക്രമിച്ച കേസിൽ ആറ് മാസത്തിനുള്ളിൽ വിചാരണ പൂർത്തിയാക്കണമെന്ന് കഴിഞ്ഞ നവംബർ 29നാണ് സുപ്രിംകോടതി ഉത്തരവിട്ടത്. ഇതനുസരിച്ച് മെയ് 29ന് വിചാരണ പൂര്ത്തിയാക്കേണ്ടതായിരുന്നു. Also Read: സ്വർണക്കടത്തിൽ തമിഴ് സിനിമാ മാഫിയ …
 

നടിയെ ആക്രമിച്ച കേസില്‍ വിചാരണ പൂര്‍ത്തിയാക്കാന്‍ ആറുമാസം കൂടി സമയം അനുവദിച്ചു. കൂടുതല്‍ സമയം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പ്രത്യേക കോടതി ജഡ്ജി ഹണി എം വര്‍ഗീസിന്റെ കത്ത് പരിഗണിച്ചാണ് സുപ്രീംകോടതി തീരുമാനം.

Also Read: തിരുവനന്തപുരം സ്വർണക്കടത്ത്: യു.എ.പി.എ നിലനില്‍ക്കുമോയെന്ന് കോടതി; കേസ് ഡയറി ഹാജരാക്കി എൻ.ഐ.എ

നടിയെ ആക്രമിച്ച കേസിൽ ആറ് മാസത്തിനുള്ളിൽ വിചാരണ പൂർത്തിയാക്കണമെന്ന് കഴിഞ്ഞ നവംബർ 29നാണ് സുപ്രിംകോടതി ഉത്തരവിട്ടത്. ഇതനുസരിച്ച് മെയ് 29ന് വിചാരണ പൂര്‍ത്തിയാക്കേണ്ടതായിരുന്നു.

Also Read: സ്വർണക്കടത്തിൽ തമിഴ് സിനിമാ മാഫിയ കുടുംബത്തിന് ബന്ധമുണ്ടെന്ന് ബിഗ് ബോസ് താരം മീര മിഥുൻ

എന്നാൽ, കോവിഡ് സാഹചര്യവും ലോക്ക്ഡൗണും കാരണം സമയപരിധിക്കുള്ളിൽ വിചാരണ പൂർത്തിയാക്കാൻ സാധിച്ചില്ലെന്ന് വിചാരണ കോടതി ജഡ്ജി ഹണി എം. വർഗീസ് ഹൈക്കോടതിയെ അറിയിച്ച സാഹചര്യത്തിലാണ് ആറ് മാസംകൂടി സമയം അനുവദിച്ചിരിക്കുന്നത്. ജഡ്ജിയുടെ കത്ത് ഹൈക്കോടതി റജിസ്ട്രാർ സുപ്രിംകോടതിക്ക് കൈമാറുകയായിരുന്നു.

Also Read: തിരുവനന്തപുരം സ്വർണക്കടത്ത്; എൻഐഎ അന്വേഷണം യുഎഇയിലേക്ക്