LogoLoginKerala

സ്വർണക്കടത്തിൽ തമിഴ് സിനിമാ മാഫിയ കുടുംബത്തിന് ബന്ധമുണ്ടെന്ന് ബിഗ് ബോസ് താരം മീര മിഥുൻ

തമിഴ് ബിഗ് ബോസ് റിയാലിറ്റി ഷോയിലെ വിവാദ നായികയായിരുന്ന മീര മിഥുൻ സൂപ്പർ താരങ്ങളായ വിജയ്ക്കും സൂര്യക്കുമെതിരെ ഗുരുതര ആരോപണങ്ങളുമായി രംഗത്ത്. സ്വര്ണക്കടത്തു കേസിൽ തമിഴ് സിനിമാ മാഫിയ കുടുംബത്തിന് ബന്ധമുണ്ടെന്നുള്ള ഞെട്ടിക്കുന്ന ആരോപണം ട്വിറ്ററിലൂടെയാണ് മീര ഉന്നയിച്ചിരിക്കുന്നത്. ‘അഗരം’ എന്ന സന്നദ്ധ സംഘടനയുടെ മറവിൽ സൂര്യയും കുടുംബവും കള്ളപ്പണം വെളുപ്പിക്കുകയാണെന്നും നടി പറയുന്നു. Also Read: സ്വർണക്കടത്ത്; എം ശിവശങ്കറിനെ വീണ്ടും ചോദ്യം ചെയ്യാൻ കസ്റ്റംസ് അതേസമയം ആരാധകരെ ഉപയോഗിച്ച് ട്വിറ്ററിലടക്കം വിജയ് തനിക്കെതിരേ അശ്ലീല പരാമർശങ്ങൾ …
 

തമിഴ്‌ ബിഗ് ബോസ് റിയാലിറ്റി ഷോയിലെ വിവാദ നായികയായിരുന്ന മീര മിഥുൻ സൂപ്പർ താരങ്ങളായ വിജയ്ക്കും സൂര്യക്കുമെതിരെ ഗുരുതര ആരോപണങ്ങളുമായി രംഗത്ത്. സ്വര്‍ണക്കടത്തു കേസിൽ തമിഴ് സിനിമാ മാഫിയ കുടുംബത്തിന് ബന്ധമുണ്ടെന്നുള്ള ഞെട്ടിക്കുന്ന ആരോപണം ട്വിറ്ററിലൂടെയാണ് മീര ഉന്നയിച്ചിരിക്കുന്നത്. ‘അ​ഗരം’ എന്ന സന്നദ്ധ സംഘടനയുടെ മറവിൽ സൂര്യയും കുടുംബവും കള്ളപ്പണം വെളുപ്പിക്കുകയാണെന്നും നടി പറയുന്നു.

Also Read: സ്വർണക്കടത്ത്; എം ശിവശങ്കറിനെ വീണ്ടും ചോദ്യം ചെയ്യാൻ കസ്റ്റംസ്

അതേസമയം ആരാധകരെ ഉപയോഗിച്ച് ട്വിറ്ററിലടക്കം വിജയ് തനിക്കെതിരേ അശ്ലീല പരാമർശങ്ങൾ നടത്തുന്നുവെന്നും ഇത്തരം കാര്യങ്ങൾ തന്നെ ആത്മഹത്യയിലേക്ക് തള്ളിവിട്ടുവെന്നും മീര വ്യക്തമാക്കുന്നു. നടി തൃഷയ്ക്കു നേരെയും മീര വിവാദപരാമർശം നടത്തുകയുണ്ടായി. തനിക്ക് ലഭിക്കേണ്ട വേഷങ്ങൾ പലതും തൃഷ തട്ടിയെടുത്തതായും മീര ആരോപണങ്ങൾ ഉന്നയിച്ചിരുന്നു.

Also Read: തിരുവനന്തപുരം സ്വർണക്കടത്ത്; എൻഐഎ അന്വേഷണം യുഎഇയിലേക്ക്

സൂര്യയ്ക്കും വിജയ്ക്കുമെതിരെ ആരോപണങ്ങൾ ഉന്നയിച്ചതിനു പിന്നാലെ ഇരുവരുടെയും ആരാധകർ മീരയ്‌ക്കെതിരെ രംഗത്ത് വന്നു. സോഷ്യൽ മീഡിയയിലൂടെയുള്ള ആരാധകരുടെ അക്രമണത്തിന് പിന്നാലെയാണ് തനിക്ക് എന്തെങ്കിലും സംഭവിക്കുകയാണെങ്കിൽ അതിന്റെ ഉത്തരവാദികൾ സൂര്യയും വിജയും ആയിരിക്കുമെന്നും മീര വെളിപ്പെടുത്തിയത്.

ആരാണ് മീര മിഥുൻ?

തമിഴ്‌ ബിഗ് ബോസ് റിയാലിറ്റി ഷോയിലെ വിവാദ നായികയായിരുന്നു മീര മിഥുൻ. ബിഗ് ബോസ് മൂന്നിലെ പുരുഷ മത്സാർത്ഥികൾ എല്ലാം തന്റെ പിറകേ ആയിരുന്നെന്നും, എന്നോടൊപ്പം സമയം ചെലവഴിക്കാനാണ് അവർ കൂടുതലായും ആഗ്രഹിച്ചതെന്നും എന്നാൽ മറ്റു പലരെയും പേടിച്ചതാണ് അവർ അത് മറച്ചു വെച്ചതെന്നുള്ള വിവാദ പ്രസ്‍താവനയിലൂടെയാണ് മീര തമിഴ് സിനിമാലോകത്ത് ശ്രദ്ധിക്കപ്പെടുന്നത്.

Also Read: ദുരൂഹതകൾ ഒഴിയുന്നില്ല; ബാലഭാസ്കറിന്റേത് കൊലപാതകമോ?

മത്സരാർഥികളിൽ താൻ ആയിരുന്നു ഏറ്റവും പ്രശസ്തയെന്നും അത് കൊണ്ടുതന്നെ എല്ലാവർക്കും തന്നോട് അസൂയ ഉണ്ടായിരുന്നെന്നും തമിഴ്നാട്ടിൽ എല്ലാവർക്കും തന്നെ അറിയാം, മാത്രമല്ല തമിഴ് സിനിമയിൽ അറിയപ്പെടുന്ന പേരുകളിൽ ഒന്നാണ് തന്റേതെന്നും അക്കാലത്ത് പങ്കിട്ട വീഡിയോയിലൂടെ മീര തള്ളി മറിച്ചിരുന്നു.

Also Read: ബാലഭാസ്കറിന്റെ മരണം; സിബിഐ എഫ്‌ഐആർ അംഗീകരിച്ചു

തുടന്ന് ബിഗ് ബോസ് തമിഴ് സീസൺ മൂന്നിലെ മത്സരാര്‍ത്ഥിയായ നടന്‍ ചേരനെതിരേ മീര ലൈംഗികാരോപണം ഉന്നയിക്കുകയുണ്ടായി. എന്നാൽ ആരോപണം തെറ്റാണെന്ന് തെളിഞ്ഞതോടെ ഇവർ ഷോയില്‍ നിന്ന് പുറത്താക്കപ്പെടുകയായിരുന്നു. അതിനുശേഷവും കമല്‍ഹാസൻ അടക്കമുള്ള മുൻനിര നടന്മാർക്കെതിരെയും വിവാദപരാമർശങ്ങളുമായി മീര രംഗത്ത് വന്നിരുന്നു.

മീരയുടെ ട്വിറ്റർ പോസ്റ്റ് ലിങ്ക്:  https://twitter.com/meera_mitun/status/1289440992215457794

സ്വർണക്കടത്തിൽ തമിഴ് സിനിമാ മാഫിയ കുടുംബത്തിന് ബന്ധമുണ്ടെന്ന് ബിഗ് ബോസ് താരം മീര മിഥുൻ