LogoLoginKerala

കോവിഡ് വ്യാപനം; ഫോർട്ട് കൊച്ചി മേഖലയിൽ കടുത്ത നിയന്ത്രണങ്ങൾ

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഫോർട്ട്കൊച്ചി മേഖലയിൽ കടുത്ത നിയന്ത്രങ്ങളുമായി പോലീസ്. ഫോർട്ട് കൊച്ചി ക്ലസ്റ്ററിൽ ഇന്നലെ അർധരാത്രി മുതൽ ലോക്ക് ഡൗൺ പ്രാബല്യത്തിൽ വന്നു. തോപ്പുംപടി, ഹാർബർ, ഇടക്കൊച്ചി, കണ്ണങ്ങാട് പാലങ്ങളിൽ ഗതാഗതം ഭാഗികമായി മാത്രം ക്രമീകരിച്ചു. Also Read: കോവിഡ് വ്യാപനം തടയുന്നതിൽ സംസ്ഥാനത്ത് അലംഭാവമുണ്ടായി; കടുത്ത വിമർശനവുമായി മുഖ്യമന്ത്രി കൊറോണ രോഗബാധിതരുടെ എണ്ണം അനിയന്ത്രിതമായി വർധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ഫോർട്ട് കൊച്ചി ക്ലസ്റ്റർ ആയ കൊച്ചി കോർപറേഷൻ 1 മുതൽ 28 വരെയുള്ള ഡിവിഷനുകളിൽ ഇന്നലെ അർധരാത്രി …
 

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഫോർട്ട്‌കൊച്ചി മേഖലയിൽ കടുത്ത നിയന്ത്രങ്ങളുമായി പോലീസ്. ഫോർട്ട് കൊച്ചി ക്ലസ്റ്ററിൽ ഇന്നലെ അർധരാത്രി മുതൽ ലോക്ക് ഡൗൺ പ്രാബല്യത്തിൽ വന്നു. തോപ്പുംപടി, ഹാർബർ, ഇടക്കൊച്ചി, കണ്ണങ്ങാട് പാലങ്ങളിൽ ഗതാഗതം ഭാഗികമായി മാത്രം ക്രമീകരിച്ചു.

Also Read: കോവിഡ് വ്യാപനം തടയുന്നതിൽ സംസ്ഥാനത്ത് അലംഭാവമുണ്ടായി; കടുത്ത വിമർശനവുമായി മുഖ്യമന്ത്രി

കൊറോണ രോഗബാധിതരുടെ എണ്ണം അനിയന്ത്രിതമായി വർധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ഫോർട്ട് കൊച്ചി ക്ലസ്റ്റർ ആയ കൊച്ചി കോർപറേഷൻ 1 മുതൽ 28 വരെയുള്ള ഡിവിഷനുകളിൽ ഇന്നലെ അർധരാത്രി മുതൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ചത്. ഇതിനെത്തുടർന്ന് ഈ പ്രദേശത്തെക്കുള്ള പ്രധാനപാതകളും പാലങ്ങളും പോലീസ് അടച്ചിരുന്നു.

Also Read: കോവിഡ് വാക്സിന്‍ കണ്ടുപിടിക്കും വരെ ജാഗ്രത വേണം; ആരോഗ്യ മന്ത്രി കെ.കെ. ശൈലജ

എന്നാൽ പോലീസിന്റെ തീരുമാനം ജനങ്ങളിലേക്ക് എത്താതിരുന്നതിനാൽ വഴികൾ അടച്ച വിവരമറിയാതെ ആളുകൾ വാഹനങ്ങളുമായെത്തി. ഇതിനെത്തുടർന്ന് പ്രദേശത്ത് വലിയ ഗതാഗതക്കുരുക്കും പൊലീസിന് നേരെ ജനങ്ങളുടെ ആക്രോശവും ഉണ്ടായി. തുടർന്ന് ഡിസിപിയുടെ നേതൃത്വത്തിൽ കൂടുതൽ പോലീസ് എത്തി സ്ഥിതി നിയന്ത്രിച്ചു.

Also Read: മഹാമാരിയ്ക്കൊപ്പം എത്തുന്ന മഴക്കാലത്ത് ഏറെ ശ്രദ്ധ വേണം; ആരോഗ്യവകുപ്പ്

ലോക്ക് ഡൗൺ തീരുമാനങ്ങൾ രാവിലെയാണ് അറിഞ്ഞതെന്നായിരുന്നു ആളുകളുടെ പ്രതികരണം. അത്യാവശ്യ സേവനങ്ങളെയും യാത്രക്കാരെയും മാത്രം പോകാനനുവദിച്ച് ബാക്കിയുള്ളവരെയും കണ്ടൈൻമെന്റ് സോണിൽ നിന്നെത്തിയവരെയും മടക്കി അയച്ചുകൊണ്ട് പോലീസ് നിയന്ത്രണത്തിൽ തന്നെ തുടരുകയാണ് ഫോർട്ട് കൊച്ചി മേഖല.

Also Read: ബാലഭാസ്കറിന്റേത് അപകടമരണമെന്ന്‌ മൊഴി നൽകിയ അജി ദുബായിൽ സർക്കാർ ഡ്രൈവർ; ദുരൂഹത