LogoLoginKerala

പാക്കിസ്ഥാൻ ചാനലിൽ ത്രിവർണ പതാകയും സ്വാതന്ത്ര്യ ദിനാശംസകളും

പാക്കിസ്ഥാനിലെ പ്രമുഖ വാര്ത്താ ചാനലായ ഡോണ് ന്യൂസ് ഹാക്ക് ചെയ്തെന്ന് റിപ്പോര്ട്ട്. ചാനല് സംപ്രേഷണ വേളയില് ഇന്ത്യയുടെ ത്രിവര്ണ പതാകയും സ്വാതന്ത്ര്യ ദിനാശംസകള് എന്ന സന്ദേശവും പ്രത്യക്ഷപ്പെട്ടെന്നാണ് റിപ്പോര്ട്ട്. ഞാറാഴ്ച വൈകിട്ടാണ് സംഭവം. നിരവധി പേരാണ് ഈ ദൃശ്യങ്ങള് ട്വിറ്ററില് പങ്കുവെച്ചിരിക്കുന്നത്. Also Read: ഒരു അരഞ്ഞാണത്തിന്റെ കഥ ! ചാനലില് പരസ്യത്തിനിടെയാണ് ഇന്ത്യയുടെ പതാക പ്രത്യക്ഷപ്പെട്ടത്. ഹാപ്പി ഇന്ഡിപെന്ഡന്സ് ഡേ എന്ന വാക്കുകളും സ്ക്രീനില് തെളിഞ്ഞിട്ടുണ്ട്. എന്നാല് എത്ര സമയം ഇത് സ്ക്രീനില് തെളിഞ്ഞു നിന്നു എന്നതിലോ …
 

പാക്കിസ്ഥാനിലെ പ്രമുഖ വാര്‍ത്താ ചാനലായ ഡോണ്‍ ന്യൂസ് ഹാക്ക് ചെയ്‌തെന്ന് റിപ്പോര്‍ട്ട്. ചാനല്‍ സംപ്രേഷണ വേളയില്‍ ഇന്ത്യയുടെ ത്രിവര്‍ണ പതാകയും സ്വാതന്ത്ര്യ ദിനാശംസകള്‍ എന്ന സന്ദേശവും പ്രത്യക്ഷപ്പെട്ടെന്നാണ് റിപ്പോര്‍ട്ട്. ഞാറാഴ്ച വൈകിട്ടാണ് സംഭവം. നിരവധി പേരാണ് ഈ ദൃശ്യങ്ങള്‍ ട്വിറ്ററില്‍ പങ്കുവെച്ചിരിക്കുന്നത്.

Also Read: ഒരു അരഞ്ഞാണത്തിന്റെ കഥ !

ചാനലില്‍ പരസ്യത്തിനിടെയാണ് ഇന്ത്യയുടെ പതാക പ്രത്യക്ഷപ്പെട്ടത്. ഹാപ്പി ഇന്‍ഡിപെന്‍ഡന്‍സ് ഡേ എന്ന വാക്കുകളും സ്‌ക്രീനില്‍ തെളിഞ്ഞിട്ടുണ്ട്. എന്നാല്‍ എത്ര സമയം ഇത് സ്‌ക്രീനില്‍ തെളിഞ്ഞു നിന്നു എന്നതിലോ എങ്ങനെയാണ് ഇത് സംഭവിച്ചു എന്നതിലോ വ്യക്തതയില്ല.

Also Read: അമേരിക്കയിലെ മലയാളി നേഴ്സ് മെറിനെ ഭർത്താവ് കൊലപ്പെടുത്തിയത് അതിക്രൂരമായി

ഹാക്കിങ്ങിനിരയായ വിവരം ഡോണ്‍ ചാനല്‍ തന്നെ സമ്മതിച്ചിട്ടുണ്ട്. സംഭവത്തില്‍ അടിയന്തിര അന്വേഷണം നടത്താന്‍ ചാനല്‍ മാനേജ്‌മെന്റ് ഉത്തരവിട്ടതായും ചാനല്‍ ട്വീറ്റ് ചെയ്തു.

പാക്കിസ്ഥാൻ ചാനലിൽ ത്രിവർണ പതാകയും സ്വാതന്ത്ര്യ ദിനാശംസകളും