LogoLoginKerala

ജിമ്മിൽ പോകാൻ ആരോഗ്യസേതു ആപ്പ് വേണം; ആറടി അകലവും മാസ്കും നിർബന്ധം

കൊറോണ വൈറസ് വ്യാപനത്തെ തുടർന്ന് അടച്ചിട്ട ജിമ്മുകളും യോഗ സെന്ററുകളും തുറക്കാൻ കേന്ദ്ര സർക്കാരിന്റെ അനുമതി. ഓഗസ്റ്റ് അഞ്ചുമുതലാണ് ജിമ്മുകളും യോഗ സെന്ററുകളും തുറന്നു പ്രവർത്തിക്കുക. ഇതിന് മുന്നോടിയായി വിശദമായ മാർഗ്ഗനിർദ്ദേശങ്ങളും കേന്ദ്രസർക്കാർ പുറപ്പെടുവിച്ചു. അൺലോക്ക് 3.0 യുടെ ഭാഗമായാണ് ജിമ്മുകളും യോഗ സെന്ററുകളും തുറന്നു പ്രവർത്തിക്കാമെന്ന് കേന്ദ്രസർക്കാർ പറഞ്ഞത്. എന്നാൽ പുതിയ സാഹചര്യത്തിൽ ശാരീരിക അകലം, മാസ്ക് എന്നീ നിബന്ധനകൾക്ക് അനുസരിച്ച് മാത്രമേ ജിമ്മുകൾ തുറന്നു പ്രവർത്തിക്കാൻ അനുവദിക്കുകയുള്ളൂ. ആരോഗ്യ – കുടുംബക്ഷേമ മന്ത്രാലയമാണ് ഇത് …
 

കൊറോണ വൈറസ് വ്യാപനത്തെ തുടർന്ന് അടച്ചിട്ട ജിമ്മുകളും യോഗ സെന്ററുകളും തുറക്കാൻ കേന്ദ്ര സർക്കാരിന്റെ അനുമതി. ഓഗസ്റ്റ് അഞ്ചുമുതലാണ് ജിമ്മുകളും യോഗ സെന്ററുകളും തുറന്നു പ്രവർത്തിക്കുക. ഇതിന് മുന്നോടിയായി വിശദമായ മാർഗ്ഗനിർദ്ദേശങ്ങളും കേന്ദ്രസർക്കാർ പുറപ്പെടുവിച്ചു.

അൺലോക്ക് 3.0 യുടെ ഭാഗമായാണ് ജിമ്മുകളും യോഗ സെന്ററുകളും തുറന്നു പ്രവർത്തിക്കാമെന്ന് കേന്ദ്രസർക്കാർ പറഞ്ഞത്. എന്നാൽ പുതിയ സാഹചര്യത്തിൽ ശാരീരിക അകലം, മാസ്ക് എന്നീ നിബന്ധനകൾക്ക് അനുസരിച്ച് മാത്രമേ ജിമ്മുകൾ തുറന്നു പ്രവർത്തിക്കാൻ അനുവദിക്കുകയുള്ളൂ.

ആരോഗ്യ – കുടുംബക്ഷേമ മന്ത്രാലയമാണ് ഇത് സംബന്ധിച്ച നിർദ്ദേശങ്ങൾ പുറത്തുവിട്ടത്. നഗരങ്ങളിലെ ജിമ്മുകൾ സ്വന്തം നിലയിൽ സുരക്ഷാമാർഗങ്ങൾ സ്വീകരിക്കേണ്ടതാണെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.

ജിം കേന്ദ്രങ്ങൾക്കും യോഗ സെന്ററുകൾക്കും നൽകിയിരിക്കുന്ന പ്രധാനപ്പെട്ട നിർദ്ദേശങ്ങൾ:

1. ജിംനേഷ്യത്തിൽ ഉപയോഗിക്കുന്ന ഉപകരണങ്ങൾ ആറടി അകലത്തിൽ സ്ഥാപിക്കണം

2. ഔട്ട് ഡോറുകൾ ഉപയോഗിക്കുന്നത് പ്രോത്സാഹിപ്പിക്കപ്പെടണം

3. സ്ഥാപനത്തിലേക്ക് പ്രവേശിക്കുന്നതിനും പുറത്തേക്ക് പോകുന്നതിനും വ്യത്യസ്ത കവാടങ്ങൾ ഉപയോഗിക്കണം.

4. ജിംനേഷ്യത്തിൽ ഉപയോഗിക്കുന്ന മെഷീനുകളും യന്ത്രങ്ങളും കൃത്യമായ ഇടവേളകളിൽ അണുവിമുക്തമാക്കണം.

5. ഡിജിറ്റൽ പേയ്മെന്റ് പ്രോത്സാഹിപ്പിക്കണം

6. കോവിഡ് ലക്ഷണങ്ങൾ ഇല്ലാത്തവരെ മാത്രമേ ജിമ്മിൽ അനുവദിക്കാവൂ

7. ജിമ്മിലേക്ക് എത്തുന്ന എല്ലാവർക്കും പനിയുണ്ടോയെന്ന പരിശോധന നടത്തേണ്ടതാണ്

8. എല്ലാ സമയത്തും ആറടി അകലം നിർബന്ധമായും പാലിക്കണം

9. സാമൂഹിക അകലം ഉറപ്പാക്കുന്നതിന് പാർക്കിംഗ് സ്ഥലങ്ങൾ, ഇടനാഴികൾ, എലിവേറ്ററുകൾ എന്നിവയിൽ ക്രമീകരണങ്ങൾ നടത്തണം.

10. ജിമ്മിൽ എത്തുന്നവരുടെ പേരും വിശദാംശങ്ങളും എത്തിയ സമയവും പോയ സമയവും രേഖപ്പെടുത്തണം.

11. വ്യായാമസമയത്ത് ശ്വാസമെടുക്കാൻ ബുദ്ധിമുട്ടുണ്ടാകും. അതിനാൽ വിസർ (visor) ഉപയോഗിക്കാവുന്നതാണ്.

12. ആരോഗ്യ സേതു ആപ്പ് നിർബന്ധമായും ഡൗൺലോഡ് ചെയ്യണം

13. 65 വയസിനു മുകളിലുള്ളവർ, മറ്റ് അസുഖങ്ങൾ ഉള്ളവർ, ഗർഭിണികളായ സ്ത്രീകൾ, പത്തു വയസിനു താഴെ പ്രായമുള്ള കുട്ടികൾ എന്നിവർ അടഞ്ഞ രീതിയിലുള്ള ജിം ഉപയോഗിക്കാൻ പാടില്ല.